രാജ്യ തലസ്ഥാനത്തെ കൊടും ക്രൂരത കാണാതെ മുഖ്യധാരാ മാധ്യമങ്ങള്‍

ഷംന വടക്കേതില്‍ രാജ്യ തലസ്ഥാനത്ത് ഒരു സ്ത്രീ ക്രൂരമായ കൂട്ട ബലാംത്സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ട് 10 ദിവസം കഴിഞ്ഞു. പക്ഷേ വിവരങ്ങള്‍ ഇപ്പോഴും മുഖ്യാധാരാ മാധ്യമങ്ങള്‍ അറിഞ്ഞിട്ടില്ല. സോഷ്യല്‍മീഡിയയിലും അധികമാരും അറിഞ്ഞിട്ടില്ല. അല്ലെങ്കില്‍ അറിഞ്ഞഭാവം നടിക്കുന്നില്ല. ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ സെയ്ഫിയാണ് കൊല്ലപ്പെട്ടത്. അവരുടെ കഴുത്ത് പിളര്‍ക്കുകയും സ്തനങ്ങള്‍ മുറിച്ചു മാറ്റുകയും ജനനേന്ദ്രിയത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ശരീരത്തിലുട നീളം ധാരാളം മുറിവുകളുമുണ്ടായിരുന്നു. കൊലപാതകം ചെയ്തത് താനാണെന്ന് പറഞ്ഞ് […]

Continue Reading

യോഗിയുടെ സ്വര്‍ഗത്തിലെ മരണക്കണക്കുകള്‍; അപ്രസക്തമായ 2020 മൃതദേഹങ്ങള്‍

ഷംന വടക്കേതില്‍ കോവിഡ് പ്രതിരോധത്തിന് മാതൃകയായി കേന്ദ്രസര്‍ക്കാറും കേരള ബി.ജെ.പി ഘടകവും ഉയര്‍ത്തിക്കാണിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. എങ്ങെയാണ് ഉത്തര്‍പ്രദേശ് കോവിഡ് പ്രതിരോധത്തില്‍ മുന്നിലെത്തിയത്? എന്താണ് അതിനു പിന്നിലെ യോഗി മാജിക്ക്? ഗത്യന്തരമില്ലാത്തതു കൊണ്ടു മാത്രം സര്‍ക്കാര്‍ ചില കണക്കുകള്‍ പുറത്തു വിട്ടിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ കോവിഡ് ബാധിച്ചു മരിച്ച ഉദ്യോഗസ്ഥരുടെ എണ്ണം. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. 74 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത് എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ബാക്കി 1946 മൃതദേഹങ്ങള്‍ക്കു നേരെ […]

Continue Reading

അധ്യാപക പരിശീലന കോഴ്‌സിലെ ആശങ്കകള്‍

രസ്ന. എം. പി ഇന്ന് സെപ്റ്റംബർ 5. അധ്യാപക ദിനം.. ലോകമെമ്പാടുമുള്ള എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ..അധ്യാപനം എന്നത് കേവലം ഒരു തൊഴിൽ മാത്രമല്ലെന്നും അറിവിനോടൊപ്പം പ്രതികരണശേഷിയും പ്രതിരോധശേഷിയുമുള്ള, സമൂഹത്തിനുതകുന്ന നല്ല പൗരന്മാരെ വാർത്തെടുക്കുന്ന മഹത്തായൊരു പ്രക്രിയകൂടിയാണെന്നും നാമെല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന വസ്തുതയായതിനാൽ അധ്യാപനത്തിന്റെ മഹത്വങ്ങളിലേക്ക് കൂടുതൽ കടക്കുന്നില്ല..എന്നാൽ ഭാവി അധ്യാപകരെ വാർത്തെടുക്കുന്ന അധ്യാപക പരിശീലന കോഴ്സ് ആയ ബി എഡ്‌ അഥവാ (Bachelor of education )കോഴ്‌സിനെക്കുറിച്ചുള്ള ചില ആശങ്കകൾ ഈ അധ്യാപക ദിനത്തിൽ പങ്കുവെക്കാം […]

Continue Reading

അദ്ധ്യാപകര്‍

ആബിദ അബ്ദുല്‍ ഖാദര്‍ തായല്‍ വളപ്പ് അറിവിന്റെ ജാലകം മെല്ലെ തുറന്ന്അറിവിന്‍ കിരണങ്ങള്‍ പകര്‍ന്നീടുന്നൊരുഅലിവിന്‍ കേതാരം അദ്ധ്യാപകര്‍. അക്ഷര മാലകള്‍ കോര്‍ത്തിണക്കീനിറമുള്ള വചനങ്ങളായ് മാറ്റിടുന്നു…ജീവനില്ലാത്തൊരു പുസ്തകത്താളുകള്‍ ജീവനുള്ളതാക്കി മാറ്റിടുന്നൂ… ശരിയും തെറ്റും തിരിച്ചറിഞ്ഞീടുവാന്‍കഥകളേറെ മെനഞ്ഞീടുന്നു..കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും ജീവിതംശോഭയായ് മാറ്റിടുന്നൂ… ഉള്ളിലെ കഴിവിനെ പുറത്തെടുക്കാനായ്ഉള്ളം തുറന്നു വഴി കാട്ടിയാകും..സങ്കടം സന്തോഷം, അറിഞ്ഞിടുവാനായികാതോര്‍ത്തു ചാരെ ചേര്‍ത്തു നിര്‍ത്തും.. നിറമുള്ള സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചുഉയരെ പറക്കുവാന്‍ ആശ നല്‍കീ…എന്‍ ഗുരുനാഥരേ നിങ്ങളെന്നും മായാത്ത ശോഭയായ് ജ്വലിച്ചീടട്ടെ…. (സ്‌നേഹം നിറഞ്ഞ […]

Continue Reading

കനല്‍

ആബിദ അബ്ദുല്‍ ഖാദര്‍ തായല്‍ വളപ്പ് മിന്നുന്നതെല്ലാം പൊന്നല്ല കുഞ്ഞേപാടുന്നതെല്ലാം കുയിലല്ല കുഞ്ഞേസാന്ത്വനമെല്ലാം തണലല്ല കുഞ്ഞേഇളം പുഞ്ചിരിയെല്ലാം ചിരിയല്ല കുഞ്ഞേ ഒരു നൂറ് കണ്ണുകള്‍ വേണംമുന്നിലും പിന്നിലും എപ്പോഴും കുഞ്ഞേകഴുക കണ്ണുമായ് ഒളിഞ്ഞിരിപ്പുണ്ട്കപട ധാരിയാം ‘കാപാലികന്മാര്‍ ‘. തൊട്ടാല്‍ പൊള്ളുന്ന കനലാവണം നീപിടിച്ചാല്‍ തീണ്ടുന്ന വിഷമാവണം നീവാക്കാല്‍ എറിയുന്ന അമ്പാവണം നീപെണ്ണിന്‍ ധീരത കാട്ടണം നീയേ….. ഒരുനൂറു ചിന്തകള്‍ വേണംചിന്തയിലെപ്പോഴും മുന്നില്‍ കുഞ്ഞേ.ഒരു നൂറു കണ്ണുകള്‍ ചുറ്റിലുംഎപ്പോഴും എപ്പോഴും വേണം കുഞ്ഞേ.

Continue Reading

തോരാത്ത കണ്ണീര്‍

ആബിദ അബ്ദുല്‍ ഖാദര്‍ തായല്‍ വളപ്പ് മാനത്തിന്‍ നിറമെന്തേ മാറിമൗനമായ് ശോകമായ് നില്‍പ്പൂ….പാരിന്‍ മാറോട് ചേര്‍ന്ന് നില്‍ക്കുംവേരുണങ്ങുന്നത് കണ്ടിട്ടാണോ?പാരില്‍ ജീവ തുടിപ്പുകളാകെനീരിനായ് കേഴുന്നത് കണ്ടിട്ടാണോ?…. ‘ശോകം ‘പിന്നെ കണ്ണീരായ് മാറികണ്ണിരോ പെരുമഴയായി…പാരില്‍ യൗവ്വനം തളിരിട്ട പോലെഇലകള്‍ നൃത്തമാടി….മണ്ണില്‍ പൊന്നു വിളയിക്കും മര്‍ത്യന്‍മണ്ണോടിണങ്ങാനിറങ്ങി….. കൂര ചോരും ‘ മനുചന് ‘ മാത്രംപെരുമഴ കണ്ണീരായ് മാറി……ഈ കണ്ണീര് തോരുന്നതെ ന്നാ…

Continue Reading

എരിഞ്ഞു തീരുന്ന ബാല്യം

ആബിദ അബ്ദുല്‍ ഖാദര്‍ തായല്‍ വളപ്പ് ലഹരിതന്‍ ലഹരിയില്‍ഒരു നിമിഷോന്മാദത്തിനായിജീവിതം ഹോമിച്ചവര്‍,വലിച്ചു തീര്‍ത്തതും കുടിച്ചില്ലാതാക്കിയതുംബന്ധങ്ങളാണ്…ജീവിത ബന്ധങ്ങള്‍ ടെക്‌നോളജിയുടെ ലഹരി സാധ്യതകള്‍കൂടി ഇടം പിടിച്ചപ്പോള്‍ ലഹരിയുടെനിര്‍വ്വചനം അതിരുകള്‍ ഭേദിച്ചോ? ജീവിതമാവണം ലഹരി…ദീപനാളം കണ്ടു പാറും പ്രാണികളെ പോലെചിറകറ്റു വീഴുന്നതെന്തിനു നീ ? അറിഞ്ഞുകൊണ്ട് ജീവിതം നഷ്ടപ്പെടുത്തുന്നവര്‍മാറില്‍ എരിയുന്ന ദീപമായ് –നിന്നില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ജീവനെകൂടി ഓര്‍ക്കണേ..

Continue Reading

അമ്മ

ആബിദ അബ്ദുല്‍ ഖാദര്‍ തായല്‍ വളപ്പ് അന്ധകാരത്തിലും ആഴിപ്പരപ്പിലുംഅമ്മ നില്‍ക്കുന്നു കൈത്താങ്ങുമായ്തെറ്റും ശരിയും തിരിച്ചറിഞ്ഞീടുവാന്‍അമ്മ തന്‍ മുന്നില്‍ നില്‍ക്കുന്നൂ നാം… ഓരോ മുള്ളിനുമപ്പുറം വിരിയുന്ന പൂക്കളെ കാണാന്‍ പഠിപ്പിച്ചമ്മ..പകരമാവില്ല മറ്റൊന്നുമേ നാം നുണഞ്ഞഅമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോളം.. കണ്മുന്നില്‍ നില്‍ക്കുമീ അമ്മയെ കൂടാതെമണ്ണിതില്‍ ജീവിതം സാദ്ധ്യമാണോ?…കുമ്പിട്ടു നില്‍ക്കുന്നു നിന്റെ മുന്നില്‍പൊന്നൊളി വീശുന്ന താരകമേ…. പൊന്നു പോല്‍ നിന്നെ കാത്തൊരമ്മയെപോന്നോമലേ നീ മറന്നീടല്ലേ…മരണത്തിനും അപ്പുറം കാവലായ് നില്ക്കുമീ സാന്നിദ്ധ്യത്തെ വെടിഞ്ഞീടല്ലേ…….

Continue Reading

ബാല്യം

ആബിദ അബ്ദുല്‍ ഖാദര്‍ തായല്‍ വളപ്പ് ഓര്‍ക്കുന്നു ഞാന്‍ നെടുവീര്‍പ്പോടെഅറിയാതെ ജീവിച്ചൊരെന്‍ ബാല്യകാലംതെളിയുന്നു എന്‍ മനസ്സില്‍ കുമ്പിളില്‍മുല്ലപ്പൂ മണമുള്ളൊരാ പ്രഭാതങ്ങളും…മഴത്തുള്ളിയോടിണങ്ങിയും പിണങ്ങിയുംകടലാസ് തോണിയിറക്കി കളിച്ചതും..അടര്‍ന്നുവീഴുന്ന കണ്ണിമാങ്ങ പെറുക്കാന്‍മാവിന്റെ ചോട്ടിലേക്കോടി യണയുന്നതും..പൊട്ടിയ മുട്ടിന്റെ മുറി വിന്റെ നീറ്റലില്‍പൊത്തിപ്പിടിച്ചമ്മ ചേര്‍ത്ത് പിടിച്ചതും..പെയ്‌തൊഴിഞ്ഞ മഴയില്‍ മുറ്റത്തെ –പേര മരത്തിന്‍ കമ്പില്‍ പിടിച്ചാടുമ്പോള്‍ഇറ്റു വീഴുന്ന മഴത്തുള്ളികളെ ശിര-സ്സാലൊഴുക്കി ആസ്വദിച്ചതും..പൊഴിയുന്നു കണ്ണീര്‍ മറക്കാത്ത ഓര്‍മ്മയായ്മണമുള്ള ഓര്‍മ്മതന്‍ ബാല്യകാലംസുഖമുള്ള നോവിന്റെ ബാല്യകാലംമായ്ച്ചാലും മായാത്ത ബാല്യകാലം..

Continue Reading

വിശപ്പ്

ആബിദ അബ്ദുല്‍ ഖാദര്‍ തായല്‍ വളപ്പ് കിട്ടിയ സൗഭാഗ്യം മതി മറക്കുമ്പോള്‍കുറവുകള്‍ ഒന്നൊന്നായ് എണ്ണി പറയുമ്പോള്‍എന്ത് കഴിച്ചു, എങ്ങനെ കഴിയുന്നുഎങ്ങനെയുറങ്ങുന്നെന്നും അറിയാതെ-പോകുന്നാ നേരിന്റെ കാഴ്ചകള്‍…പുകയാത്ത അടുപ്പിന്‍ മേല്‍ വെറുതെ-വെച്ച കഞ്ഞിക്കലത്തീന്ന് വെള്ളം –കോരിക്കുടിച്ചങ്ങു വിശപ്പ കറ്റും… നൊന്തുപെറ്റ കുഞ്ഞിനെ –വയറൊന്നടക്കാനാകാതെ മനം നൊന്ത്അനാഥാലയത്തില്‍ ഉപേക്ഷിക്കുന്നുമറ്റൊരു ചിന്തയും കടന്നുവരാത്തആ നിമിഷങ്ങളെ ശപിക്കാത്തദരിദ്രര്‍ ഉണ്ടോ?ആരോ ഉപേക്ഷിച്ച എച്ചിലിനായ്അറിയാതെ തിരയുന്ന ജന്മങ്ങളെഓര്‍ത്തു കൊണ്ടെങ്കിലും…ഉണ്ണാനാകാതെ എച്ചിലിലേക്ക് വലിച്ചെറി-യുന്ന അന്നത്തിന്‍ മൂല്യം അറിഞ്ഞിടേണം…

Continue Reading