വൈറസ് ജീവിതം

ആബിദ അബ്ദുല്‍ഖാദര്‍ തായല്‍വളപ്പ് അരുതരുത് കുഞ്ഞേ നീ അങ്ങോട്ടും പോകരുത് ഇങ്ങോട്ടും പോകരുത് കുറെ അരുതുകളാണ് ചുറ്റും‘ഹൊ ‘ഇതെന്തൊരു മറിമായം.ഇത്തിരി ക്കുഞ്ഞന്‍ ‘വൈറസ് ‘ നമ്മെ ഇത്തിരിവട്ടത്തിനുള്ളിലൊതുക്കിസ്തംഭിച്ചു പോയല്ലോ ലോകം ജനം ശങ്കിച്ചു നില്‍ക്കയാണല്ലോ.‘അടര്‍ന്നു’ വീഴുകയാണ് നമ്മുടെ ബന്ധു മിത്രാദികള്‍ ഈ ‘കുഞ്ഞന്‍’ വൈറസിന് കീഴ് വഴങ്ങി.‘ഡിജിറ്റല്‍’ സംവിധാനത്തിനു മുന്നില്‍ തലകുമ്പിട്ടു നില്‍ക്കയാണല്ലോ, പുതുതലമുറ ‘ ‘പുതുതലച്ചോറിന്‍’ ഭാവി എന്താകുമെന്നത് ചോദ്യ ചിഹ്നമായ് നില്‍ക്കയല്ലെ…?.ഈ കാലവും കടന്നു പോംഎന്ന പ്രതീക്ഷയോടെ പ്രാര്‍ത്ഥന നിരതാരായി കാത്തിരിക്കാം.‘ഒരു നല്ല നാളേക്കു […]

Continue Reading

പെണ്ണ്

ആബിദ അബ്ദുല്‍ഖാദര്‍ തായല്‍വളപ്പ് പെണ്ണെന്താണ്?സ്ത്രീധന മൂല്യം കൊണ്ട് അളക്കപ്പെടേണ്ട വസ്തുവോ,?പൗരുഷം കാട്ടി നടക്കുന്നവര്‍ക്കുള്ള ഉപാധിയോ?ബാല്യം തുളുമ്പുന്ന മനമുണ്ടവള്‍ക്,മാതൃത്വം തുളുമ്പുന്ന ഹൃദയമുണ്ടവള്‍ക്ക്,സഹനവും ക്ഷമയൊത്ത മനസാക്ഷിയുണ്ടവള്‍ക്ക്,വൈകാരിക കണ്ണുകള്‍ സ്പര്‍ശിക്കാന്‍ വിധിച്ചവള്‍,പെറ്റുകൂട്ടി മക്കളെ പോറ്റി അടുക്കളക്കുള്‍ ചുവരില്‍ ഒതുങ്ങാന്‍ വിധിച്ചവള്‍,പെണ്ണായിജനിച്ചത് ഒരു പെണ്ണിന്റ ശാപമോ..,?സ്ത്രീത്വത്തിന്‍ ചൂടില്‍ വളര്‍ന്നവനാണ് ഓരോ പുരുഷനും,പെണ്ണിന് തൂക്കുകയര്‍ കൊടുക്കേണ്ടവനല്ല.

Continue Reading

ശാന്തി

ആബിദ അബ്ദുല്‍ കാദര്‍ ശാന്തി സമാധാനമെന്നും കൈവരിക്കൂ ലോകരേ..ശാന്തി തന്‍ മന്ത്രം കാതിലെന്നും മുഴക്കിടൂ മാലോകരേ..പകയും വെറിയും യുദ്ധക്കൊതിയും അകറ്റിടുവിന്‍ കൂട്ടരെ..പുകഞ്ഞ് തീര്‍ത്തൊരു ജീവിതങ്ങളെ ഓര്‍ത്തിടുവിന്‍ കൂട്ടരെ..ബോംബുകള്‍ മഴയായ് പെയ്യുംപോഴുംഅഗ്‌നിയായിവിടം ആളുംപോഴും..നെറികേടാണെന്നോര്‍ക്കണേ..യുദ്ധം ഒന്നിനും പരിഹാരമല്ലത് ..മാനവരാശിക്കെന്നും വേദന മാത്രം….ഇനിയൊരു യുദ്ധം വേണ്ടേ വേണ്ടഇനിയൊരു നാശം വേണ്ടേ വേണ്ടഒന്നായ് നമ്മള്‍ ചേര്‍ന്നീടാംഎങ്ങും ശാന്തി പരക്കട്ടെ…

Continue Reading

അബ്‌സൊല്യൂട്ട് അക്കാദമിയുടെ കൈത്താങ്ങ്; ദേവികക്കിനി ഐ.എസിനു പഠിക്കാം

മറുപുറം കേരളാ വാര്‍ത്ത തുണയായി. കാലുകള്‍കൊണ്ട് പ്ലസ്ടു പരീക്ഷ എഴൂതി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ദേവികക്കിന് ആഗ്രഹംപോലെ ഐ.എ.എസിനു പഠിക്കാം. അതും സൗജന്യമായി.ജന്മനാ രണ്ടു കൈകളുമില്ലാത്ത ദേവിക കാലുകള്‍ കൊണ്ട് പ്ലസ്ടു പരീക്ഷ എഴുതി മുഴുവന്‍ എ പ്ലസ് നേടിയപ്പോള്‍ ദേവികയുടെ ആഗ്രഹം ഇനി ഐ.എ.എസിനു പഠിക്കുകയാണെന്ന മറുപുറം കേരളയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അബ്‌സല്യൂട്ട് ഐ.എ.എസ് അക്കാദമിയാണ് ഒരു ലക്ഷത്തിലധികം ഫീസ് വരുന്ന കോഴ്‌സ് ദേവികക്ക് സൗജന്യമായി ചെയ്യാന്‍ അവസരമൊരുക്കാമെന്ന് വാഗ്ദാനം നല്‍കിയത്. ദേവിക […]

Continue Reading

പകയല്ല… വേണ്ടത് പനിനീര്‍പ്പൂവ് പോലുള്ള പുഞ്ചിരി

ജീവിതം ഒന്നേയുള്ളൂ. അഗാധമായ പ്രണയത്തിനോ, സ്‌നേഹത്തിനോ, പകയ്ക്കോ അതിനെ വിട്ടു കൊടുക്കാതിരിക്കുക. കാരണം എല്ലാം ഒരു അളവില്‍ കൂടുതല്‍ ആയാല്‍ അത് നമ്മുടെ ചിന്താ ശേഷിയെ വരെ ഇല്ലാതെയാക്കും. ആദ്യം ഇതിനു വിള്ളല്‍ വീഴുമ്പോള്‍ കടുത്ത വേദനയിലാകും. പിന്നെ അത് തിരിച്ചു പിടിക്കാനുളള നെട്ടോട്ടവും തുടങ്ങും. അവസാനം ലഭിച്ചില്ലെങ്കില്‍ ജീവിതംവരെ അവസാനിപ്പിക്കാമെന്ന് അവസ്ഥയിലേക്കെത്തും. സാക്ഷരകേരളത്തിലും സമാന വാര്‍ത്തകള്‍ ഈയിടെ ഒരുപാടുണ്ടായി. സ്ത്രീധനത്തിന്റെ പേരില്‍, പ്രണയത്തിന്റെ പേരില്‍, കുടുംബ കലഹത്തിന്റെ പേരില്‍, അവിഹിത ബന്ധങ്ങളുടെ പേരില്‍, എല്ലാം മനുഷ്യന്‍ […]

Continue Reading

സ്വപ്നങ്ങളുടെ കൂട്ടുകാരൻ….

രമ്യ ഗായത്രി ‘സ്വപ്നം എന്നത് നിങ്ങള്‍ ഉറക്കത്തില്‍ കാണുന്നതല്ല, അത് നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാകണം ‘നമ്മളേവരെയും സ്വപ്നം കാണാന്‍ പഠിപ്പിച്ച നമ്മുടെ സ്വന്തം രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുള്‍കലാം അന്തരിച്ചിട്ട് ഇന്നേക്ക് ആറുവര്‍ഷം. രാജ്യം അഴിമതിരഹിതവും നല്ല മനസുകളുടെ ദേശവും ആകണമെങ്കില്‍ സമൂഹത്തിലെ മൂന്ന് വിഭാഗത്തില്‍പെടുന്നവര്‍ക്ക് ആ മാറ്റം ഉണ്ടാക്കാന്‍ നിഷ്പ്രയാസം കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.അച്ഛന്‍,അമ്മ അധ്യാപകര്‍ എന്നിവരാണ് അവര്‍.1931 ഒക്ടോബര്‍ 15 ന് തമിഴ്‌നാട്ടിലെ രമേശ്വരത്തു അദ്ദേഹം ജനിച്ചു.2002 ല്‍ ജനങ്ങളുടെ സ്വന്തം […]

Continue Reading

സമൂഹത്തില്‍ മാറ്റംവരണം ഇനിയും ഒരുപാട്..

അമിത എ ഇന്നും സ്ത്രീ പുരുഷന്‍ എന്ന വേര്‍തിരിവും താഴ്ത്തികെട്ടലും നിലനില്‍ക്കുന്ന ഈ സാമൂഹത്തില്‍ മൂന്നാം ലിംഗക്കാര്‍ എന്നും പറഞ്ഞു മാറ്റി നിര്‍ത്തപ്പെടുന്നവരുടെ ആത്മഹത്യകള്‍ വന്നില്ലെങ്കിലെ സംശയിക്കേണ്ടതുള്ളൂ. എന്നാണു ഈ സാമൂഹത്തിനു ഒരു മാറ്റം സംഭവിക്കുക എന്ന് കാത്തിരിക്കുന്ന ഒരു ചെറിയ പക്ഷം ആളുകള്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ അതിലേക്കുള്ള ദൂരം ഇനിയും ഒരുപാടാണ്. അപ്പോള്‍ ചോദിക്കും അതെന്തുകൊണ്ടാണെന്ന്. ഒരുപാട് നിയമങ്ങളൊക്കെ ഉള്ളതല്ലേ അപ്പോള്‍ പിന്നെ മാറ്റങ്ങള്‍ നമ്മുടെ കയ്യെത്തും ദൂരത്തല്ലേ എന്ന്. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് സുഹൃത്തെ […]

Continue Reading

നാലമ്പല ദര്‍ശനം

രമ്യ ഗായത്രി രാമായണ മാസത്തില്‍ രാമ- ലക്ഷ്മണ -ഭരത -ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഏറെ പുണ്യകരവും ഐശ്വര്യ പ്രദവും ആയ ഒരുപ്രവര്‍ത്തി ആണന്നു വിശ്വസിച്ചുപോരുന്നു. നാലമ്പലദര്‍ശനം എന്നാണ് ഇതറിയപ്പെടുന്നത്. നാലുക്ഷേത്രങ്ങളിലും ഒരുദിവസം ദര്‍ശനം നടത്തണം എന്നതാണ് ഇതിന്റെ പ്രത്യേകത. പഞ്ഞമാസംആയതുകൊണ്ടും ദുരിതമേറിയ മാസമായതുകൊണ്ടും അതില്‍ നിന്നെല്ലാം കരകയറുവാനും, ഐശ്വര്യവും സമ്പത്തും വര്‍ധിക്കാനും,നാലമ്പലദര്‍ശനം ഉത്തമമാണ്.കേരളത്തില്‍ നാലു ഇടങ്ങളിലായാണ് നാലമ്പലങ്ങള്‍ ഉള്ളത്.തൃശൂര്‍ -എറണാകുളം ജില്ലകളിലായികിടക്കുന്ന തൃപ്പ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, തിരുമുഴികുളം ശ്രീലക്ഷ്മണപെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നസ്വാമിക്ഷേത്രം. […]

Continue Reading

കര്‍ക്കിടകം ഒന്ന് രാമായണമാസാരംഭം

രമ്യ ഗായത്രി ശ്രീരാമ!രാമ രാമ!ശ്രീരാമ ഭദ്ര ജയശ്രീരാമ!രാമ!രാമ!സീതാഭി രാമജയശ്രീരാമ!രാമ!രാമ! ലോകഭിരാമ ജയശ്രീരാമ! രാമ! രാമ! രാവണന്തക രാമ! ഭക്തി ലഹരിയായി പെയ്തിറങ്ങുന്ന രാമായണ നാളുകള്‍ക്ക് നാളെ തുടക്കം. ഹൈന്ദവ വിശ്വാസപ്രകാരം വളരെ പുണ്യമായ മാസം. ദുഃഖങ്ങളും ദുരിതങ്ങളും ഏറുന്ന മാസമായതുകൊണ്ട് പഞ്ഞമാസം എന്നും പറയുന്നു. ഇതിനെ മറികടക്കാന്‍ വേണ്ടിയാണു പൂര്‍വികരുടെ കാലം മുതല്‍ രാമായണം പാരായണം ചെയ്തു വരുന്നത്. ശ്രീരാഘവാത്മ രാമ!ശ്രീരാമ!രമാപതെ!ശ്രീരാമ!രമണീയ വിഗ്രഹ!നമോസ്തുതേ.

Continue Reading

ചമേലി..

രമ്യ ഗായത്രി ഇരുളുന്ന ആകാശവും വരണ്ട കാറ്റിനൊപ്പം ചൂളം വിളിക്കുന്നുണ്ടോ.. ചമേലി അവളുടെ കാതുകള്‍ കൂര്‍പ്പിച്ചു. ഈ ദാദിമ എവിടെയാണ്, സന്ധ്യ മയങ്ങിതുടങ്ങിയിരിക്കുന്നു, അല്ലെങ്കിലും എപ്പോഴും ഇങ്ങനെ ആണു, ഞാനിവിടെ ഒറ്റക്കാണ് എന്ന ഒരുവിചാരവും ഇല്ല, അവള്‍ സ്‌നേഹത്തോടെ മുഖീകൂര്‍പ്പിച്ചു. പാവം എനിക്കുവേണ്ടിയല്ലേ എന്റെ ദാദിമ ഇപ്പോഴും ഇങ്ങനെ കിടന്നു കഷ്ട്ടപെടുന്നത്, അതോര്‍ക്കുമ്പോള്‍ മാത്രമേ ചമേലി തന്റെ കുറവിനെ പഴിക്കാറുള്ളു, ദൈവം തന്റെ കണ്ണുകളെ ദൈവത്തിന്റെ കണ്ണുകളാക്കിവെച്ചു എന്നാണ് ദാദിമ പറഞ്ഞത്. അതൊന്നു തരുമോ എന്ന് ഒരിക്കലെങ്കിലും […]

Continue Reading