ശാന്തി

Writers Blog

ആബിദ അബ്ദുല്‍ കാദര്‍

ശാന്തി സമാധാനമെന്നും കൈവരിക്കൂ ലോകരേ..
ശാന്തി തന്‍ മന്ത്രം കാതിലെന്നും മുഴക്കിടൂ മാലോകരേ..
പകയും വെറിയും യുദ്ധക്കൊതിയും അകറ്റിടുവിന്‍ കൂട്ടരെ..
പുകഞ്ഞ് തീര്‍ത്തൊരു ജീവിതങ്ങളെ ഓര്‍ത്തിടുവിന്‍ കൂട്ടരെ..
ബോംബുകള്‍ മഴയായ് പെയ്യുംപോഴും
അഗ്‌നിയായിവിടം ആളുംപോഴും..നെറികേടാണെന്നോര്‍ക്കണേ..
യുദ്ധം ഒന്നിനും പരിഹാരമല്ലത് ..
മാനവരാശിക്കെന്നും വേദന മാത്രം….
ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
ഇനിയൊരു നാശം വേണ്ടേ വേണ്ട
ഒന്നായ് നമ്മള്‍ ചേര്‍ന്നീടാം
എങ്ങും ശാന്തി പരക്കട്ടെ…