ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അനാമിക പ്രവീണിന്റെ ‘സോറോ ആന്‍ഡ് ഗ്ലീ’ പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പുറത്തിറങ്ങും

കോഴിക്കോട്: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അനാമിക പ്രവീണിന്റെ ‘സോറോ ആന്‍ഡ് ഗ്ലീ’ ഇംഗ്ലീഷ് കവിതകളുടെ കവര്‍ പേജ് പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സി.ഇ.ഒ. കെ.ആര്‍. രാധാകൃഷ്ണന്‍ നായര്‍ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. ഇ.പി. ജോണ്‍സന്‍, മുതിര്‍ന്ന അധ്യാപകനും കവിയുമായ മുരളി മംഗലത്ത് എന്നിവര്‍ ചേര്‍ന്ന് ബുക്‌സ് ഫ്രെയിം പബ്ലിക്കേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഷാര്‍ജ ഷോ റൂമില്‍വെച്ചാണു പ്രകാശന കര്‍മം നിര്‍വഹിച്ചത്. മാക്ബത് പബ്ലിക്കേഷന്‍ പ്രസാധകരായ ‘സോറോ ആന്‍ഡ് […]

Continue Reading

ഈസറ്റ് കോഡൂരില്‍ ഓട്ടോ മറിഞ്ഞ് പരുക്കേറ്റ യുവാവ് മരിച്ചു

മലപ്പുറം: ഈസ്റ്റ്‌കോഡൂരില്‍ ഓട്ടോ മറിഞ്ഞ് ഗുരുതര പരുക്കേറ്റ്് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഈസ്റ്റ്‌കോഡൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ പലാംപടിയന്‍ പരേതമുഹമ്മദലിയുടെ മകന്‍ ശിഹാബ്(35)ആണു മരിച്ചത്. കഴിഞ്ഞ ദിവസം ഈസ്റ്റ്‌കോഡൂര്‍ താണിക്കലിനടുത്ത്‌വെച്ചു ശിഹാബ് ഓടിച്ച ഓട്ടോമറിഞ്ഞാണു അപകടമുണ്ടായത്. തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരണപ്പെട്ടത്. മൃതദേഹം വലിയങ്ങാടി വലിയ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ മറവ് ചെയ്തു.മാതാവ്:ഹാജറ. ഭാര്യ:ഷെറീന. സഹോദങ്ങള്‍ :മുജീബ്,സജ്ന, റജ്ന

Continue Reading

പുതിയ മലപ്പുറം ജില്ലാ കലക്ടറായി തിരുവനന്തപുരം സ്വദേശി വി.ആര്‍ വിനോദ് 18 ന് ചുമതലയേല്‍ക്കും

മലപ്പുറം: മലപ്പുറം ജില്ലാ കലക്ടറായി വി.ആര്‍ വിനോദ് ഒക്ടോബര്‍ 18 ന് ചുമതലയേല്‍ക്കും. നിലവില്‍ ജില്ലാ കളക്ടറായ വി.ആര്‍ പ്രേംകുമാര്‍ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആര്‍ വിനോദ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറാണിപ്പോള്‍. കയര്‍ വികസന വകുപ്പ് ഡയറക്ടര്‍, കയര്‍ഫെഡ് എംഡി, നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിക്കുന്നു. റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കലക്ടര്‍ ആയാണ് സംസ്ഥാന സര്‍വീസില്‍ […]

Continue Reading

സി.പി.എമ്മിന്റെ ഇസ്്ലാമോഫോബിയക്കെതിരെ മലപ്പുറത്ത് ‘തട്ടമിട്ടവള്‍’പെണ്‍ പ്രതിരോധം

മലപ്പുറം: ‘മുസ്ലിം പെണ്‍കുട്ടികളുടെ തലയിലെ തട്ടം മാറ്റിയത് നേട്ടം’ സി.പി.എമ്മിന്റെ ഇസ്്ലാമോഫോബിയക്കെതിരെ എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി ‘തട്ടമിട്ടവള്‍’ പെണ്‍ പ്രതിരോധം സംഘടിപ്പിച്ചു. മലപ്പുറം കുന്നുമ്മല്‍ നടന്ന പ്രതിഷേധ പരിപാടി വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. മലപ്പുറം ചെയര്‍പേഴ്സണ്‍ ഫിദ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി തൊഹാനി, ഹരിത സംസ്ഥാന ചെയര്‍പേഴ്സണ്‍ ഷഹീദ റഷീദ്, ജില്ലാ വനിതാ ലീഗ് സെക്രട്ടറി സക്കീന പുല്‍പാടന്‍, അഡ്വ. റജീന അശ്രീഫ, റിള […]

Continue Reading

മലപ്പുറത്ത് ആറു വയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു

മലപ്പുറം: മലപ്പുറത്ത് ആറുവയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു. പുല്‍വെട്ട ചുള്ളിയോടിലെ മുല്ലങ്കല്‍ ബിനുവിന്റെ മകന്‍ അയാന്‍ (6) ആണ് മരിച്ചത്. കരുവാരക്കുണ്ട് അരവിന്ദ വിദ്യാനികേതന്‍ വിദ്യാര്‍ഥിയാണ്. ഇന്നു വൈകുന്നേരം സ്‌കൂള്‍ വിട്ടു വന്നതിന് ശേഷമാണ് അപകടം സംഭവിച്ചത്. അയാന്‍, അമ്മ സബിതയോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടുപറമ്പില്‍ വിറകു ശേഖരിക്കാന്‍ പോയതായിരുന്നു. ഇതിനിടെ അയാനെ കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കുളത്തില്‍ വീണ നിലയില്‍ കണ്ടത്. സബിത ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയത്തിയ പൂവി എന്ന യുവതി കുളത്തില്‍ ചാടി […]

Continue Reading

അങ്ങാടിപ്പുറം ക്ഷേത്രത്തിന്റെ ഭണ്ഢാരങ്ങള്‍ കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി അറസ്റ്റില്‍

മലപ്പുറം: അങ്ങാടിപ്പുറം വലമ്പൂര്‍ മീന്‍കുളത്തിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഢാരങ്ങള്‍ കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വയനാട് പടിഞ്ഞാറേത്തറ കുപ്പാടിത്തറ കുന്നത്ത് വീട്ടില്‍ അര്‍ജ്ജുന്‍(30) ആണ് അറസ്റ്റിലായത്. ക്ഷേത്രവളപ്പിലെ സിസി ടിവി കാമറയുടെ ഹാര്‍ഡ് ഡിസ്‌ക് കൈക്കലാക്കിയ പ്രതി ക്ഷേത്ര ജീവനക്കാന്റെ സ്‌കൂട്ടറും മോഷ്ടിച്ചു. ഭണ്ഢാരത്തില്‍ നിന്ന് 10,000 രൂപയും ക്ഷേത്രം ഓഫീസിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപയും നേര്‍ച്ചയായി ലഭിച്ച രണ്ട് ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരവും ക്ഷേത്ര കോമ്പൗണ്ടില്‍ നിറുത്തിയിട്ടിരുന്ന കോമരത്തിന്റെ […]

Continue Reading

നിരവധി ഭവന ഭേദനക്കേസുകളിലെ പ്രതി മോഷണശ്രമത്തിനിടെ അറസ്റ്റില്‍

മലപ്പുറം: നിരവധി ഭവന ഭേദനക്കേസുകളിലെ പ്രതിയെ മോഷണശ്രമത്തിനിടെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബാലുശേരി ഇയ്യാട് കിഴക്കെതോട്ടായി അജയകുമാര്‍(30) ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മൂന്നിന് നാരോക്കാവ് അങ്ങാടിക്ക് സമീപം അബ്ദുള്‍ കരീം എന്നയാളുടെ വാടക വീട്ടിലാണ് മോഷണം നടന്നത്. അബ്ദുള്‍ കരീമും കുടുംബവും അജ്മീര്‍ തീര്‍ത്ഥാടനത്തിന് പോയതായിരുന്നു. നിലമ്പൂര്‍ റെയില്‍വേ ഗേറ്റിന് സമീപം താമസിക്കുന്ന പ്രതി അബ്ദുള്‍ കരീമിന്റെ വീട്ടിലെത്തുകയും ആളില്ലെന്ന് ഉറപ്പാക്കി വീടിന്റെ വാതില്‍ തുറന്ന് അകത്ത് കടന്ന് ഹാളില്‍ ഒളിച്ചിരിക്കുകയും […]

Continue Reading

എട്ടു വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

പെരിന്തല്‍മണ്ണ: എട്ടു വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. പോക്സോ കേസില്‍ പ്രതിയായി വിചാരണ നേരിടുന്ന കുന്നപ്പള്ളി കോലോത്തൊടി ഇബ്രാഹിമിനെ(70)യാണു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയിലുള്ള കേസ് വിചാരണയുടെ അന്തിമഘട്ടത്തിലിരിക്കെയാണ് സംഭവം. 2022 ജൂലായില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പെരിന്തല്‍മണ്ണ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. ബുധനാഴ്ച രാവിലെ സഹോദരി വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു. ഇന്നുരാവിലെ […]

Continue Reading

മിക്‌സിക്കുള്ളിലും മലാശയത്തിലും സ്വര്‍ണക്കടത്ത്, കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: മസ്‌ക്കറ്റില്‍നിന്നും കൊണ്ടുവന്ന മിക്‌സിക്കു അമിതഭാരം. സംശയം തോന്നി പരിശോധിച്ചപ്പോള്‍ മിക്‌സിക്കുള്ളില്‍ സിലിണ്ടര്‍ ആകൃതിയിലുള്ള സ്വര്‍ണ്ണ തകിട്. കരിപ്പൂര്‍ വിമാനത്തവളം വഴി മിക്‌സിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് 1399.400 ഗ്രാം സ്വര്‍ണം. ഇതിന് പുറമെ മലാശയത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളും ഇന്നു കരിപ്പൂരില്‍ പിടിയിലായി. ദമാമില്‍ നിന്നും കരിപ്പൂര്‍ വിമാനത്തവളം വഴിയെത്തിയ മലപ്പുറം സ്വദേശി അമീര്‍ പടയങ്കണ്ടി (40)യാണു മലാശയത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്. സംശയംതോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി ചോദ്യംചെയ്‌തോടെ ഇയാളുടെ മലാശയത്തില്‍ ഒളിപ്പിച്ച […]

Continue Reading

ശുചിത്വ വഴില്‍ ഏറെ മുന്നിലാണ് മലപ്പുറത്തെ ഈ ആറാം ക്ലാസുകാരന്‍

മലപ്പുറം: മനസ്സില്‍ ശുചിത്വത്തെക്കുറിച്ചുള്ള ബോധമുണ്ടായാല്‍ തന്നെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടാകുമെന്ന മഹാത്മാ ഗാന്ധിജിയുടെ വിശ്വാസത്തിന് കൂടുതല്‍ കരുത്ത് പകരുകയാണ് ആറാം ക്ലാസുകാരനായ അമര്‍നാഥ്. ഗാന്ധിജയന്തി ദിനത്തില്‍ വേറിട്ട വഴിയിലൂടെയല്ല സ്ഥിരം വഴികളിലൂടെ വേറിട്ട കാഴ്ചപ്പാടോടെ നടന്നാണ് പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മുട്ടന്നൂര്‍ സ്വദേശിയായ അമര്‍നാഥ് മാതൃകയാകുന്നത്. താന്‍ നടന്ന വഴികളില്‍ പലരും അലക്ഷ്യമായി ഇട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയമായ സംസ്‌കരണത്തിനായി ഒരുക്കിയാണ് ഈ കൊച്ചുമിടുക്കന്‍ തന്റെ ഗാന്ധിജയന്തി ദിന സന്ദേശം മറ്റുള്ളവരിലേക്കെത്തിക്കുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ […]

Continue Reading