അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിം ലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യമായ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് […]

Continue Reading

‘ഗണ്ടി കുടുംബം’ എന്നുമുതലാ ‘ഗാന്ധി കുടുംബം’ ആയത്‌? ഗാന്ധിയെ അപമാനിക്കരുത്;’ രാഹുലിനെതിരെ പിവി അന്‍വര്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിമര്‍ശനം തുടര്‍ന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന തന്‍റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി.വി അന്‍വര്‍ പറഞ്ഞു. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാൻ ഉള്ള അർഹതയില്ല. ജനങ്ങൾ ആലോചിക്കേണ്ട വിഷയമാണിത്, അത് ജനങ്ങൾ കൃത്യമായി ആലോചിക്കും. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ.ഡി. വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്ന് പി.വി അന്‍വര്‍ പറഞ്ഞു. ഇടത് എംഎല്‍എയുടെ […]

Continue Reading

മണ്ഡലം നിറഞ്ഞ് രാഹുൽ ഗാന്ധിയുടെ പ്രചാരണ പ്രവർത്തനങ്ങൾ

കൽപ്പറ്റ: തെരഞ്ഞെടുപ്പിന് ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ വയനാട് ലോക്സഭ മണ്ഡലം നിറഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. മണ്ഡലത്തിലെ ഓരോ വോട്ടറേയും നിരവധി തവണ നേരിൽ കണ്ട് രാഹുൽ ഗാന്ധിയുടെ വിജയം ഉറപ്പിക്കുന്നതിന് വിപുലവും വ്യത്യസ്തവുമായ പ്രചാരണ പരിപാടികളാണ് യു.ഡി.എഫ് നേതൃത്വം നടപ്പിലാക്കിയത്. 1324 ബൂത്തൂകളിലായി 14.21 ലക്ഷം വോട്ടർമാരാണ് വയനാട് ലോക്സഭ മണ്ഡലത്തിലുള്ളത്. പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണിപ്പോൾ. വിവിധ ജന വിഭാഗങ്ങളെ കേന്ദ്രീകരിച്ച് വ്യത്യസ്ത പ്രചാരണ പ്രവർത്തനങ്ങളാണ് അരങ്ങേറിയത്. മണ്ഡലത്തിലെ രണ്ട് കേന്ദ്രങ്ങളിലായി യുവ […]

Continue Reading

ഏട്ട് മദ്‌റസകള്‍ക്കുകൂടി അംഗീകാരം സമസ്ത മദ്‌റസകളുടെ എണ്ണം 10779 ആയി

മലപ്പുറം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഏട്ട് മദ്‌റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്‌റസകളുടെ എണ്ണം 10779 ആയി.സുല്ലമുസ്സലാം മദ്‌റസ കൊടശ്ശേരി, പീടികപ്പടി, പാണ്ടിക്കാട്, ഇര്‍ഷാദുല്‍ ഔലാദ് മദ്‌റസ നെച്ചിത്തൊടി, ആതവനാട്, മിസ്ബാഹുല്‍ അനാം ബ്രാഞ്ച് മദ്‌റസ മീനടത്തൂര്‍ (മലപ്പുറം), മദ്‌റസത്തുല്‍ അബ്‌റാര്‍ പെരിച്ചിരംകാട്, കുഴല്‍മന്ദം (പാലക്കാട്), ഖമറുല്‍ ഹുദാ മദ്‌റസ, പള്ളിയാംതടം, കാഞ്ഞിരമറ്റം (എറണാകുളം), മദ്‌റസത്തുല്‍ ഹാദി അല്‍മദാം, ഷാര്‍ജ, മദ്‌റസത്തു ഇമാം ശാഫിഇ, […]

Continue Reading

ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ മരുമകള്‍ വോട്ടുചെയ്‌തെന്ന പരാതിയുമായി എല്‍ഡിഎഫ്

പത്തനംതിട്ട: ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്ന് പരാതി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു രേഖപ്പെടുത്തിയെന്നാണ്പരാതി ഉയര്‍ന്നിട്ടുള്ളത്. വാര്‍ഡ് മെമ്പറും ബി.എല്‍.ഒയും ഒത്തുകളിച്ചെന്നും ആരോപണമുണ്ട്.സംഭവത്തില്‍ ജില്ല കളക്ടര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ വീട്ടിൽ അന്നമ്മ എന്ന 94 കാരി മരിച്ചിട്ട് നാലുവര്‍ഷമായി. ഇവരുടെ പേരിലാണ് വീട്ടില്‍ വോട്ടിനു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് 18-ാം തീയതി ഉച്ചയ്ക്ക് ബി.എല്‍.ഒയും വാര്‍ഡ് മെമ്പറും അടക്കമുള്ളവര്‍ […]

Continue Reading

സൈബർ ക്രിമിനിലുകളെ കണ്ടെത്തി ശൃംഖല തകർക്കാൻ ‘പ്രതിബിംബ്’; തട്ടിപ്പുകൾക്ക് പ്രത്യേക സോഫ്‌റ്റ്‌വെയർ

മലപ്പുറം : സൈബർ തട്ടിപ്പുകാരെ പൂട്ടാൻ പ്രത്യേക സോഫ്‌റ്റ്‌വെയർ വികസിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ ‘പ്രതിബിംബ്’ അന്വേഷണ ഏജന്‍സികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. സൈബര്‍ ക്രിമിനലുകളെ യഥാസമയത്ത് കണ്ടെത്തി അവരുടെ ശൃംഖല തകര്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചിരിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാപ്പിലേക്ക് പ്രോജക്ട് ചെയ്ത് കാണിക്കാനും കഴിയും. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായ മൊബൈല്‍ നമ്പരുകളുടെ യഥാർഥ […]

Continue Reading

മകള്‍ക്കു അന്ത്യചുംബനം നല്‍കാന്‍ ജയിലില്‍ നിന്നും പിതാവെത്തി

മഞ്ചേരി : ഇക്കഴിഞ്ഞ ദിവസം കല്‍പറ്റയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട മകളെ ഒരുനോക്കു കാണാനും അന്ത്യചുംബനം നല്‍കാനും ജയിലില്‍ കഴിയുന്ന പിതാവ് എത്തിയത് ഏവരുടെയും കണ്ണു നനയിച്ചു. തിഹാര്‍ ജയിലില്‍ കഴിയുന്ന മഞ്ചേരി സ്വദേശി ഒ എം എ സലാമാണ് പരോള്‍ ലഭിച്ച് പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയത്. മകളുടെ മരണത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് എന്‍.ഐ.എ കോടതിയില്‍ നിന്നും ഒഎംഎ സലാമിന് ജാമ്യം ലഭിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാവിലെ വിമാന മാര്‍ഗം കോയമ്പത്തൂരിലിറങ്ങി. തുടര്‍ന്ന് റോഡ് മാര്‍ഗം ട്രാവലറില്‍ […]

Continue Reading

12 ലക്ഷം കുട്ടികള്‍ നാളെ മദ്രസകളിലേക്ക്

ചേളാരി: റമദാന്‍ അവധി കഴിഞ്ഞ് നാളെ മദ്‌റസകള്‍ തുറക്കുമ്പോള്‍ 12 ലക്ഷം കുട്ടികളാണ് അറിവ് നുകരാന്‍ മദ്‌റസകളില്‍ എത്തുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഇന്ത്യക്കകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 10771 മദ്‌റസകളിലെ പന്ത്രണ്ട് ലക്ഷം കുട്ടികള്‍ മദറസകളിലെത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. ‘നേരറിവ് നല്ല നാളേക്ക്’ എന്ന പ്രമേയത്തില്‍ മിഹ്‌റജാനുല്‍ ബിദായ എന്ന പേരിലാണ് ഈ വര്‍ഷത്തെ മദ്‌റസ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന, ജില്ല, റെയ്ഞ്ച് മദ്‌റസ […]

Continue Reading

ജിദ്ദയിൽ വെച്ച് മരണപ്പെട്ടു

ഊരകം: ഊരകം കോട്ടുമല- കാരാതോട് മുസ് ലിയാർ കുറുങ്കാട്ടിൽ പാണ്ടിക്കാതൊടുവിൽ അബ്ദുല്ലക്കുട്ടി ഹാജിയുടെ മകൻ അബ്ദുൽ റഷീദ് (അനീസ്- 44) ജിദ്ദയിൽവച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മാതാവ്: മൈമൂന. ഭാര്യ: ജമീല. മക്കൾ: മെഹദ്, ഹമദ്, ഹദിൻ, ദിയാൻ. സഹോദരങ്ങൾ: റസിയ, ബഷീർ, അസ്കർ അലി.ജിദ്ദയിൽ ഖബറടക്കും.

Continue Reading

തല്‍ബിയത്തിന്റെ മന്ത്ര ധ്വനികളുമായി സ്വലാത്ത്‌നഗര്‍;സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് ആയിരങ്ങള്‍

മലപ്പുറം: ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച 25-ാമത് സംസ്ഥാന തല ഹജ്ജ് ക്യാമ്പിന് പ്രൗഢമായ സമാപനം. രാവിലെ 8 മുതല്‍ 5 വരെ നീണ്ടുനിന്ന ഏകദിന ഹജ്ജ് പഠന ക്യാമ്പിന് സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.മഅദിന്‍ കാമ്പസില്‍ നടന്ന പരിപാടി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. കരിപ്പൂര്‍ വഴി യാത്ര ചെയ്യുന്ന […]

Continue Reading