സഹകരണ മേഖലയിൽ മലപ്പുറം ജില്ലയിൽ ആദ്യത്തെ വിമൺ ആൺ ചിൽഡ്രൻ ആശുപത്രി മാർച്ച് ഒന്നിനു മൂന്നാം പടിയിൽ തുടങ്ങുന്നു

മലപ്പുറം : നവജാതശിശു ആരോഗ്യപരിപാലനത്തിനും പ്രസവ സ്ത്രീരോഗ ചികിത്സക്കും ആധുനിക സൗകര്യങ്ങളോടെ മലപ്പുറം ജില്ലാ ആസ്ഥനത്ത് സഹകരണ മേഖലയിൽ ആദ്യത്തെ ആശുപത്രി മലപ്പുറം – മൂന്നാം പടിയിൽ ആരംഭിക്കുന്നു. ആരോഗ്യപരിപാലന രംഗത്തെ ജില്ലയിലെ മുന്‍നിര സ്ഥാപനമായ പി.എം.എസ്.എ പൂക്കോയതങ്ങള്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ ഭാഗമായാണ് അര്‍ദ്ധസര്‍ക്കാര്‍ മേഖലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ആശുപത്രി ആരംഭിക്കുന്നത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ആശുപത്രി സമുച്ചയം മാര്‍ച്ച് ഒന്നിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സോഫ്റ്റ് ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്യും. […]

Continue Reading

വീട്ടിൽ പ്രസവം, തുടർന്ന് രക്തസ്രാവം; തിരുവനന്തപുരത്ത് യുവതിയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. സംഭവത്തില്‍ നേമം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടുകാരുടെ തീരുമാന പ്രകാരം വീട്ടിൽവച്ച് പ്രസവമെടുക്കുകയായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രസവം എടുക്കാൻ തുടങ്ങിയത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പിന്നീട് കുടുങ്ങിയതോടെ രക്തസ്രാവമുണ്ടാവുകയായിരുന്നു

Continue Reading

മഞ്ചേരി മെഡിക്കൽ കോളേജിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഒന്നര മാസം അടച്ചിടും

മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, കണ്ണ് ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ ഒന്നര മാസക്കാലത്തോളം മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടും. ഇക്കാലയളവില്‍ പ്രസവ സംബന്ധമായ അടിയന്തിര ശസ്ത്രക്രിയകളൊഴികെ മറ്റ് ശസ്ത്രക്രിയകളൊന്നും നടക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Continue Reading

ലഹരി നാടിനെ കാര്‍ന്ന് തിന്നുന്ന കാന്‍സര്‍; ഒന്നിച്ച് ചെറുക്കണം: ജസ്റ്റിസ് ബി. കെമാല്‍പാഷ

പരപ്പനങ്ങാടി: നാടിനെ കാര്‍ന്നു തിന്നുന്ന കാന്‍സറായ ലഹരിക്കെതിരെ ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒന്നിക്കണമെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാല്‍പാഷ. ‘എന്റെ നാട് ലഹരിമുക്തനാട്’ എന്ന സന്ദേശവുമായി പാലത്തിങ്ങല്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ന്യൂകട്ട് മുതല്‍ പാലത്തിങ്ങല്‍ വരെ നടത്തിയ ലഹരിവിരുദ്ധ മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ലഹരിക്ക് ജാതിയും മതവും രാഷ്ട്രീയവുമൊന്നുമില്ല. മനുഷ്യനെ ഭ്രാന്തനാക്കി മാറ്റുന്ന ക്രിമിനല്‍ കുറ്റമാണ് ലഹരി മാഫിയ ചെയ്യുന്നത്. പഴയ കാലത്ത് കേട്ടുകേള്‍വിപോലും ഇല്ലാതിരുന്ന സിന്തറ്റിക്ക് മയക്കുമരുന്നുകളായ എം.ഡി.എം.എ അടക്കമുള്ളവ […]

Continue Reading

ഒന്നാം വർഷ എം.ബി.ബി.എസ്. പരീക്ഷ; എം.ഇ.എസ് മെഡിക്കൽ കോളേജിനു മികച്ച വിജയം

മലപ്പുറം : ഒന്നാം വർഷ എം.ബി.ബി.എസ്. പരീക്ഷ; എം.ഇ.എസ് മെഡിക്കൽ കോളേജിനു മികച്ച വിജയം.കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ ഒന്നാം വർഷ എംബിബിസ് പരീക്ഷയിൽ എം.ഇ.എസ് മെഡിക്കൽ കോളേജിന് മികച്ച വിജയം. പരീക്ഷ എഴുതിയ 149 പേരിൽ 141 പേരും വിജയിച്ച് 95 ശതമാനം വിജയം കൈവരിച്ചു. 10 പേർക്ക് ഡിസ്റ്റിംഗ്ഷനും 55 പേർക്ക് ഫസ്റ്റ് റാങ്കും ലഭിച്ചു. ബയോ കെമിസ്ട്രി പേപ്പറിൽ 99% പേരും ഫിസിയോളജി പേപ്പറിൽ 98% പേരും അനാട്ടമി പേപ്പറിൽ 97% പേരും […]

Continue Reading

പെരിന്തല്‍മണ്ണ അല്‍സലാമാ കണ്ണാശുപത്രിയില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് തുടങ്ങി

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ അല്‍സലാമാ കണ്ണാശുപത്രിയില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ആരംഭിച്ചു. പെരിന്തല്‍മണ്ണ മര്‍ച്ചന്റ് അസോസിയേഷനും അല്‍സലാമ കണ്ണാശുപത്രിയും ചേര്‍ന്ന് വ്യാപാരികള്‍ക്കും കുടുംബങ്ങള്‍ക്കുമായാണ് ക്യാമ്പ് ആരംഭിച്ചത്. ഇന്നു മുതല്‍ 25വരെ സല്‍സലാമ കണ്ണാശുപത്രിയില്‍വെച്ചുതന്നെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ പരിശോധന തികച്ചും സൗജന്യമാണ്. തുടര്‍ ചികിത്സക്കു അസോസിയേഷന്‍ അംഗങ്ങള്‍ക്ക് 20ശതമാനം ഇളവ് ലഭിക്കുന്ന പ്രിവിലേജ് കാര്‍ഡും നല്‍കും.ചടങ്ങിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30നു പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു.പ്രിവിലേജ് കാര്‍ഡ് വിതരണം അല്‍സലാമ മാനേജിംഗ് […]

Continue Reading

എം.ഇ.എസ് മെഡിക്കല്‍ കോളേജില്‍ പക്ഷാഘാതദിനം വിപുലമായി ആചരിച്ചു. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്ത് പൊതു ജനങ്ങള്‍ക്കായി വിശദമായി ക്ലാസെടുത്തു

പെരിന്തല്‍മണ്ണ: എം.ഇ.എസ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ലോക പക്ഷാഘാത ദിനം വിപുലമായി ആചരിച്ചു. ന്യൂറോളജി വിഭാഗം മേധാവിയും മെഡിക്കല്‍ കോളേജ് ഡയറക്ടറുമായ ഡോ.പി.എ ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്ത് പൊതു ജനങ്ങള്‍ക്കായി വിശദമായി ക്ലാസെടുത്തു. മനുഷ്യരാശിയെ ബാധിച്ച ഏറ്റവും വലിയ മൂന്ന് വിപത്തുകളാണ് സ്‌ട്രോക്കും, കാന്‍സറും, ഹൃദയാഘാതവുമെന്നും അതില്‍ സ്‌ട്രോക്ക് വളരെ ഗൗരവമേറിയ ഒന്നാണെന്നും ഇന്ന് അതിന്റെ എണ്ണം വര്‍ധിച്ചു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌ട്രോക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ നാലര മണിക്കൂറിനുള്ളില്‍ തന്നെ അതിന് ഫലപ്രദമായ […]

Continue Reading

കുഷ്ഠരോഗം; ആശങ്കപ്പെടേണ്ടസാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം: ജനസംഖ്യാനുപാതികമായാണ് മലപ്പുറം ജില്ലയില്‍ കൂടുതല്‍ കുഷ്ഠരോഗ ബാധിതരെ കണ്ടെത്തിയതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക. സംസ്ഥാനമൊട്ടാകെ നടക്കുന്ന ബാലമിത്ര കുഷ്ഠരോഗ സ്‌ക്രീനിങ് ക്യാമ്പയിന്റെ ഭാഗമായാണ് ജില്ലയിലും രോഗബാധിതരെ കണ്ടെത്തിയത്. ഇവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കി വരികയാണ്. കൂടാതെ ചികിത്സാ വേളയിലും തുടര്‍ന്നും രോഗികളുടെ സ്വകാര്യത ഉറപ്പ് വരുത്തുമെന്നും അവര്‍ പറഞ്ഞു.രോഗബാധ നേരത്തെ കണ്ടെത്താനായാല്‍ ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാനാവുമെന്നതിനാലാണ് സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് ബോധവത്കരണ ക്യാമ്പയിനുകളും സ്‌ക്രീനിങ് പരിപാടികളും സംഘടിപ്പിക്കുന്നത്. […]

Continue Reading

ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പയിൻ വഴി കുട്ടികളിൽ കുഷ്ഠരോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഈ മാസം മൂന്ന് കുട്ടികൾക്കും, 15 മുതിർന്ന വ്യക്തികൾക്കും കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. ഇതോട് കൂടി ഈ വർഷം ഒമ്പത് കുട്ടികളും 38 മുതിർന്ന വ്യക്തികളും രോഗബാധിതരായി . എല്ലാവരും തന്നെ കുഷ്ഠരോഗത്തിനെതിരെയുള്ള വിവിധൗഷധ ചികിത്‌സയിലാണ്. 2023 സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെ ആണ് ജില്ലയിൽ ബാല മിത്ര 2.0 ക്യാമ്പയിൻ നടപ്പിലാക്കുന്നത്. കുട്ടികളിൽ ഉണ്ടാകുന്ന കുഷ്ഠരോഗം നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ നടത്തുന്നതിനുമുള്ള […]

Continue Reading

കേരളത്തിലെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും സൗജന്യ രക്തപരിശോധന. തലാസീമിയ, സിക്കിള്‍ സെല്‍ അനീമിയ പ്രതിരോധം

കണ്ണൂര്‍: ഹൈദരാബാദ്. തലാസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ മാരക രക്ത വൈകല്യ രോഗത്തോടെയുള്ള ശിശുജനനങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും എച്.ബി. എ.ടു രക്തപരിശോദന സൗജന്യമായി നടത്താന്‍ കേരള ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും ഹൈദരാബാദ് തലാസീമിയ ആന്റ് സിക്കിള്‍ സെല്‍ സൊസൈറ്റിയും ധാരണയിലെത്തി. ഹൈദരാബാദ് മാരി ഗോള്‍ഡ് ഹോട്ടലില്‍ തലാസീമിയ ആന്റ് സിക്കിള്‍ സെല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ചന്ദ്രകാന്ത് അഗര്‍വാള്‍, സെക്രട്ടരി ഡോ.സുമന്‍ ജയിന്‍, വൈസ് പ്രസിഡന്റ് രത്‌നവല്ലി കോട്ടപ്പള്ളി എന്നിവരുമായി […]

Continue Reading