അരിവാൾ രോഗ നിർമ്മർജനം, കാലവിളംബം ആവശ്യമോ?

കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 2047 ആവുമ്പോഴേക്കും രാജ്യത്ത് നിന്ന് അരിവാൾ രോഗം നിർമ്മാർജനം ചെയ്യമെന്ന് കഴിഞ്ഞ ബജറ്റ് സന്മേളനത്തിൽ നടത്തിയ പ്രഖ്യാപനം രോഗികൾക്കു മാത്രമല്ല രോഗത്തിന്റെ കെടുതിയെപ്പറ്റി അടുത്തറിയുന്നവർക്കും നെടുനിശ്വാസം വീണത് രാജ്യത്തിന്റെ ഏങ്ങലടിയുടെ ഒരു ബഹിർ പ്രകടനം തന്നെയായിരുന്നു. നിരവധി കാലത്തെ മുറവിളികൾക്കും സമ്മർദ്ധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിലാണ് കേന്ദ്രസർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാൽ ഇത് ഫലപ്രാപ്തിയിലെത്താൻ നിശ്ചയിച്ച കാലദൈർഘ്യത്തിൽ ആരും സംതൃപ്തരാവുമെന്ന് തോന്നുന്നില്ല. ഭരണപരമായ അലംഭാവത്തിന് വളം വെച്ച് കൊണ്ടുള്ള ഒരു തീരുമാനമാണ് […]

Continue Reading

പുതു വർഷം

പിന്നിട്ട ദിനങ്ങൾ,പിന്നിട്ട വഴികൾ,ബാക്കി വെച്ച പലതും,സ്വപ്നങ്ങൾ, പ്രതീക്ഷകൾ,നേട്ടങ്ങൾ, സങ്കടങ്ങൾ..ഒരു പിടി ചിന്തകൾ,കളിച്ചും, ചിരിച്ചും, കരഞ്ഞും..ഓർക്കുവാൻ ഓർമ്മകൾ ബാക്കിയാക്കിഒരു വർഷം കൂടി പടിയിറങ്ങുന്നു.. നാളെയുടെ കാൽവെപ്പിൽനന്മയുടെ തിരിനാളം തെളിഞ്ഞും, സ്നേഹത്തിൻ സുഗന്ധം പൊതിഞ്ഞും, ആശങ്കകൾ അകറ്റിയും,മധുര മനോഹര മായിരിക്കട്ടെപുതു വർഷം…. ആബിദ അബ്ദുൽകാദർപുളിക്കൂർ

Continue Reading

പിന്‍വിളി

ആബിദ അബ്ദുല്‍ കാദര്‍പുളിക്കൂര്‍ മയക്കത്തിലായിരുന്നേതോ കോണില്‍മെല്ലെ തൊട്ടുണര്‍ത്തിയതാരോമനം നിറഞ്ഞു തുളുമ്പുകയായിമധുരമാം നാദത്തിന്‍ ഈണമതേറ്റ് മോഹമായിരുന്നുയരെ പറക്കാന്‍മാനമിരുണ്ടത് വ്യര്‍ത്ഥമായ് പോയിമോഹങ്ങളങ്ങനെ ഉള്ളിലമര്‍ത്തിമാനം നോക്കി നടന്നങ്ങു നീങ്ങി മാടി വിളിച്ചില്ല പിന്നില്‍ നിന്നാരുംമാറോടണക്കാന്‍ തുനിഞ്ഞതുമില്ലമെല്ലെയുണരൂ ചിറകു കുടഞ്ഞ്മാനം തെളിഞ്ഞു ചെറു പുഞ്ചിരിയോടെ മാടി വിളിക്കുന്നു പിന്നില്‍ നിന്നാരോമാറ്റത്തിനുള്ളൊരു നേരമായെന്ന്മഷിയാല്‍ വിരിയും അക്ഷരപ്പൂക്കളെമതിയാവുവോളം വാരിപ്പുണരാന്‍.

Continue Reading

ദേശ ഗീതം മുഴങ്ങട്ടെ

ആബിദ അബ്ദുല്‍കാദര്‍പുളിക്കൂര്‍ സ്വതന്ത്ര ഭാരത മക്കള്‍ നമ്മള്‍ക്കൊന്നായ് അണി ചേരാംസമത്വമെന്നൊരാശയമെന്നും മുറുകെ പിടിച്ചീടാംസ്വാതന്ത്ര്യക്കൊടി നെഞ്ചിലേറ്റി ഉയരെ പറന്നീടാംസ്വാതന്ത്ര്യത്തെ നേടിത്തന്ന ധീരര്‍ക്കാദരവര്‍പ്പിക്കാം. സ്‌നേഹത്തണലില്‍ വാഴാംസത്യം എന്നും പുലര്‍ത്താം ഒരുമയോടെ സേവ ചെയ്ത് അമ്മയെ നമിച്ചിടാംനന്മയാര്‍ന്ന മൊഴികള്‍ കൊണ്ടഹന്തയെ വെടിഞ്ഞിടാംമണ്ണിന്‍ മടിത്തട്ടിലുറങ്ങും മുന്നെ നല്ല മര്‍ത്യനായിടാം സ്വാതന്ത്ര്യത്തിന്‍ ദേശ ഗീതം മുഴങ്ങിടട്ടെ പാരില്സ്വാതന്ത്ര്യത്തിന്‍ ദേശ ഗീതം മുഴങ്ങിടട്ടെ പാരില് ജയ് ഹിന്ദ്

Continue Reading

ഒരേ ഒരു ഭൂമി

ഒരേയൊരു ഭൂമിതന്‍ മക്കള്‍ നമുക്കൊരെയൊരാശ യമല്ലോപച്ചപ്പുടവ വിരിച്ച് നമുക്കീ യ മ്മയെ മാറോടണയ്ക്കാംചുട്ടു പൊള്ളും വെയിലേറ്റ് അമ്മ തന്‍ നെഞ്ചകം പൊള്ളാതെ കാക്കാം. ഓരോ ജീവനും പാലിക്കപ്പെട്ടതും ഈ മടിത്തട്ടിലല്ലേഒടുവില്‍ ഒരു നാള്‍ ഒടുങ്ങുന്നേരംലയിച്ചു ചേരുന്നതുമിവിടെയല്ലേവില നല്‍കാതെ നല്‍കി അമൂല്യ സമ്പത്തെല്ലാംഅവിടെ നാം സ്വാര്‍ത്ഥരായ് മാറിവിലയിട്ട് ഓരോന്നും തുണ്ടം തുണ്ടമായ് വില്‍ക്കുവാന്‍ പ്രാപ്തരായ് മാറി കാടും മലയു വെട്ടിത്തെളിച്ചുതോടും പുഴകളും മൂടിക്കെട്ടി സൗധങ്ങള്‍ പണിയുമ്പോളെന്ത് ചേല്…ദാഹിച്ചു നെഞ്ചകം വിണ്ടു കീ റുമ്പോള്‍ദാഹം ശമിപ്പിക്കുന്നതാര്…? കരുതുക, നാളെയുടെ ശുദ്ധവായു […]

Continue Reading

അക്ഷരമുറ്റത്തേക്ക്

അക്ഷര വൃക്ഷത്തണലില്‍ നമുക്കൊത്തെരുമിക്കാം ഉത്സവമായ്വര്‍ണ്ണക്കുടകള്‍ ചൂടി വരുന്നൊരു കുരുന്നുകള്‍ ക്കിനി ഉത്സവമായ് അക്ഷര മുത്തുകള്‍ പെറുക്കാലോആടിപ്പാടി രസിക്കാലോഅറിവിന്‍ തേന്മഴ നന യാലോകഥകള്‍ പറഞ്ഞു രസിക്കാലോവരൂ ഉത്സവമായി, എങ്ങും, ഉത്സവമായി കാലിടറാതെ നടന്നു പഠിക്കാംകാറ്റിന്‍ കൈകളിലൂഞ്ഞാലാടാംപുസ്തകത്താളിലൊളിച്ച കിനാക്കളെ തൊട്ടുണര്‍ത്താംപുതിയ കാല ചരിതമായി കണ്‍ തുറന്നിടാംവിശ്വമാകെ നിറഞ്ഞിടുന്നൊരുവിജ്ഞാന പൊന്‍തൂവല്‍ വാരിച്ചൂടാംവരവേല്‍ക്കാം ഈ അക്ഷര പുലരിയെ ഒരേ സ്വരത്തില്‍വരവേല്‍ക്കാം ഈ പൊന്‍പുലരിയെ നിറപുഞ്ചിരിയാലെ ആബിദ അബ്ദുല്‍ കാദര്‍പുളിക്കൂര്‍

Continue Reading

നീലയാല്‍ മൂടപ്പെട്ട ഇരുള്‍ അഥവ സാന്ദ്രമായൊരു സ്വപ്നം

നീലയാല്‍ മൂടപ്പെട്ട ഇരുള്‍ അഥവ സാന്ദ്രമായൊരു സ്വപ്നം.കഥാപാത്രങ്ങളെ സൂക്ഷമമായി പിന്‍ന്തുടരുന്ന എഴുത്തുരീതി കഥയില്‍ വികസിപ്പിക്കുന്നതില്‍ അസാധാരണ കാഴ്ചാപാടവം പുലര്‍ത്തുന്ന എഴുത്തുകാരനാണ് ശ്രീ മധുപാല്‍. അത്തരത്തില്‍ പ്രാദേശിക ജീവിത പരിസരങ്ങളില്‍ നിന്നുകണ്ടെടുത്ത അനേകം കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘അത്ഭുതങ്ങള്‍ കാണും ജീവിതത്തില്‍ ‘ എന്ന പുസ്തകം. പ്രാദേശിക ജീവിതങ്ങളില്‍ കുടുങ്ങി പോയ മനുഷ്യരുടെ സാംസ്‌കാരിക പ്രതിനിധാനങ്ങളെ കണ്ടെടുക്കാനുള്ള അതീവ സങ്കീര്‍ണ്ണമായ പ്രയത്‌നത്തിന്റെ ഫലമായി കഥകള്‍ ഗൂഢാര്‍ത്ഥ തലങ്ങളിലേക്ക് വളരുകയും, ഒടുവില്‍ ആത്മശൈഥില്യത്തിന്റെ തുടര്‍ച്ചകളില്‍ ആത്മീയ […]

Continue Reading

ഇരുട്ട്

ആബിദ അബ്ദുല്‍ കാദര്‍ പുളിക്കൂര്‍ കാലമെന്നൊരു വഴിയാത്രികന്‍കാണാമറയത്ത് നിന്നുമലറുന്നുപുതു മാനുഷ…. സംസ്‌കാര തനിമയിന്നെങ്ങു പോയ് മറഞ്ഞു….? മൂകമായ് വിളിച്ചറിയിക്കും കൃത്യങ്ങളോരോന്നുംലജ്ജിച്ചു പോകുമിരുട്ട് പോലും…പുഷ്പങ്ങളാവേണ്ട സ്വപ്നങ്ങളൊക്കെയുംവര്‍ണ്ണന യില്ലാതകന്ന് പോകുംപുണ്യമായ് തീരേണ്ട വാക്കുകളൊക്കെയുംമുള്ളുകളായ് ശിരസ്സില്‍ പതിക്കും. ഇരുട്ടറയില്‍ നിന്നും പുറത്തുവന്നുഇരുട്ടറയിലേക്ക് മറയേണ്ടി വരുമെന്ന –ബോധം മറഞ്ഞ മര്‍ത്യരെന്നുംനിറക്കൂട്ടുകള്‍ ചാലിച്ച വിശ്വമിതില്‍ –വാഴാമെന്ന ചിന്തയില്‍ കഴിയുന്നിവിടം. കാര്യമിന്നെന്തുണ്ട് പ്രതലം മിനുക്കീട്ട്മനസ്സിന്റെ മുറിവൊന്നുണക്കീടാതെപുറമിന്റെ കാഴ്ചകള്‍ കാണുന്ന കണ്ണുകള്‍കാണണം അകമിന്നഴകൊന്നകക്കണ്ണാലെ….

Continue Reading

ദുബായിലെ സുഖനിദ്രയും ബക്കറ്റിലെ ഓളവും

നൗഷാദ് മണ്ണിശ്ശേരി കേരളമുഖ്യന്‍ പിണറായി വിജയന്റെ ദുബായിലെ സന്ദര്‍ശനം എന്തോ ചില ഓളമുണ്ടാക്കി എന്ന തരത്തിലുള്ള ചില പോസ്റ്റുകള്‍ കണ്ടു. ഏറ്റവുമധികം പ്രവാസി മലയാളികള്‍ ജീവിക്കുന്ന ദുബായില്‍ ഏതൊരു മലയാളി നേതാവ് ചെന്നാലും ഉണ്ടാകുന്നതിനപ്പുറത്തുള്ള എന്ത് ഓളമാണ് പിണറായിയുടെ അമേരിക്കയിലെ ചികിത്സ കഴിഞ്ഞുള്ള സന്ദര്‍ശന വേളയില്‍ ദുബായില്‍ ഉണ്ടായത് നമ്മുടെ ചില ആളുകള്‍ തന്നെ വലിയ ഓളവും കോളുമുണ്ടായി എന്ന് പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നുകയാണ്. 2001ല്‍ എം.എം ഹസന്‍ സംസ്ഥാന മന്ത്രിയായിരിക്കുന്ന സമയത്ത് ദുബായ് സന്ദര്‍ശിക്കുകയും […]

Continue Reading

ചുറ്റുമുള്ളവരില്‍ സ്‌നേഹത്തിന്റെ പോസിറ്റിവിറ്റി നിറക്കുന്ന അത്ഭുത മനുഷ്യന്‍

നസ്‌റീയ തങ്കയത്തില്‍ ചാലിയത്ത് പി.പി. മുർഷാദ് എന്നൊരു അടിപൊളി മനുഷ്യനുണ്ട്. തന്റെ ചുറ്റുമുള്ളവരിലൊക്കെ സ്നേഹത്തിന്റെ പോസിറ്റിവിറ്റി നിറക്കുന്ന മാജിക്ക് അയാൾക്ക് കൈവശമുണ്ട്. സങ്കടങ്ങൾ വരുമ്പോൾ തളർന്നുപോവുന്ന സകലർക്കും ഇയാളുടെ പറച്ചിലുകൾ വെറുമൊരു കെട്ടുകഥയായി തോന്നിയേക്കാം. ആറാം വയസ്സിലുണ്ടായ ഒരു വാഹനാപകടത്തിൽ കാലുകളിലൊന്ന് മുറിച്ച് മാറ്റേണ്ടി വന്നിട്ടും തോറ്റുകൊടുക്കാതെ, ഇന്ന് ദേശീയ പാരാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നിടത്തേക്ക് എത്തിപ്പെട്ടത് മുർഷാദിന്റെ അസാധാരണമായ ഇച്ഛാശക്തികൊണ്ട് മാത്രമാണ്. മാസ്സ് സിനിമയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഈ ചെങ്ങാതിയുടെ അസാധാരണ ജീവിതം […]

Continue Reading