സമസ്തയുടെ വോട്ടുകള്‍ എല്‍.ഡി.എഫിനോ?. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കൊണ്ടോട്ടി: ലോക് സഭാ സ്ഥാനാര്‍ത്ഥി വി.വസീഫിന്റ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഇന്ന് കൊണ്ടോട്ടി മണ്ഡലത്തിലായിരുന്നു. പര്യടനത്തിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഇന്ന് സ്ഥാനാര്‍ത്ഥി സന്ദര്‍ശിക്കുകയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മുതുവല്ലൂരിലെ വസതിയില്‍ ചെന്നാണ് വി. വസീഫ് തങ്ങളെ സന്ദര്‍ശിച്ചത്.

Continue Reading

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണം – സമസ്ത

കോഴിക്കോട്: കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഏപ്രിൽ 26ന് (വെള്ളിയാഴ്ച) നടത്താൻ നിശ്ചയിച്ച ലോക സഭ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ:നിസ്കാരം നിർവ്വഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും സംഘം ചേർന്ന് നിർവ്വഹിക്കേണ്ട ആരാധനയാണ് ജുമുഅ:നിസ്കാരം. വോട്ടർമാർക്കും […]

Continue Reading

ഡോക്ടറെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികളെ റിമാന്റ് ചെയ്തു

മഞ്ചേരി : ഡോക്ടറെ കാര്‍ തടഞ്ഞു നിര്‍ത്തി ഇരുമ്പു വടികൊണ്ടടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മഞ്ചേരി തുറക്കല്‍ കാരാശ്ശേരി ഷെബീല്‍, നടുവിലെകളത്തില്‍ സബീറലി എന്ന കൊച്ചു എന്നിവരെയാണ് റിമാന്റ് ചെയ്തത്. 2024 ജനുവരി അഞ്ചിന് രാത്രി എട്ടര മണിയോടെ മുള്ളമ്പാറതുറക്കല്‍ റോഡിലാണ് സംഭവം. മഞ്ചേരിയിലെ ക്ലിനിക്കില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഡോക്ടറെ […]

Continue Reading

പ്രസവത്തെത്തുടര്‍ന്ന് 35കാരി മരിച്ചു

മഞ്ചേരി: പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചു. മഞ്ചേരി വട്ടപ്പാറ കിഴക്കേപീടിക മുഹമ്മദിന്റെ മകള്‍ രഹന (35) ആണ് മരണപ്പെട്ടത്. നവജാതശിശു വെന്റിലേറ്ററിലാണ്. വ്യാഴാഴ്ച മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാനായി കൊണ്ടുപോയതായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അഡ്മിറ്റ് ചെയ്തു. ഉച്ചക്ക് ഒരു മണിയോടെ പ്രസവിച്ചു. ഹൃദയ സംബന്ധമായ രോഗം കാരണം രഹനയുടെ ആരോഗ്യനില പൊടുന്നനെ മോശമായി. രാത്രിയോടെ മരണപ്പെടുകയായിരുന്നു. കാരക്കുന്ന് ഹാജ്യാര്‍പടിയില്‍ വര്‍ക് ഷോപ് നടത്തുന്ന റഷീദ് ആണ് ഭര്‍ത്താവ്. വിദ്യാര്‍ത്ഥിയായ ശബാബിന്‍ സാദത്ത് മകനാണ്. മാതാവ്: അത്തിമണ്ണില്‍ ജമീല. […]

Continue Reading

ആയിരങ്ങൾക്ക് ഇഫ്താർ ഒരുക്കി മലപ്പുറം മഅദിൻ അക്കാദമി

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ ഇഫ്ത്വാര്‍ നൂറ് കണക്കിനാളുകള്‍ക്ക് ആശ്വാസമേകുന്നു. മലപ്പുറത്തെയും പരിസരങ്ങളിലേയും വീടുകളില്‍ നിന്നാണ് ഓരോ ദിവസവും സമൃദ്ധമായ നോമ്പ് തുറയൊരുക്കുന്നതിന് വേണ്ട വിഭവങ്ങള്‍ പ്രധാനമായും എത്തിക്കുന്നത്. നാടിന്റെ പല ഭാഗങ്ങളിലുള്ള സ്‌നേഹ ജനങ്ങളുടെ സഹായങ്ങളുമാകുമ്പോള്‍ തങ്ങള്‍ ഇത് വരെ ജീവിതത്തില്‍ കാണാത്ത അനേകം പേര്‍ക്ക് ആശ്വാസമേകാന്‍ സാധിക്കുന്നു.യാത്രക്കാര്‍, വിവിധ ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നിരവധിപേര്‍ക്കാണ് സ്വലാത്ത് നഗറില്‍ നോമ്പ്തുറ ഒരുക്കുന്നത്.ദിവസവും ആയിരത്തിനുമേലെ ആളുകള്‍ക്കും റമളാന്‍ ഇരുപത്തിയേഴാം […]

Continue Reading

നാല് വയസുകാരിയെ പീഢിപ്പിച്ച നാല്‍പ്പത്തിയാറുകാരന് 5 വര്‍ഷം തടവും 3000 രൂപ പിഴയും

നിലമ്പൂര്‍: നാല് വയസുകാരിയെ പീഢിപ്പിച്ച നാല്‍പ്പതുകാരന് 5 വര്‍ഷം കഠിന തടവും 3000 രൂപ പിഴയും ശിക്ഷ. എടക്കര മില്ലുംപടിയില്‍ താമസിക്കുന്ന മേലാറ്റൂര്‍ എടപ്പറ്റയിലെ സുകുമാരന്‍ എന്ന നാണി(46)യെയാണ് നിലമ്പൂര്‍ അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി കെ.പി ജോയ് ശിക്ഷിച്ചത്.അഞ്ച് വര്‍ഷവും ഒരു മാസവും സാധാരണ തടവും 3000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം സാധാരണ തടവ് അനുഭവിക്കണം.2020 മാര്‍ച്ച് 2ന് വൈകുന്നേരം ആറിന് എടക്കര മില്ലുംപടിയിലെ സുകുമാരന്റെ വാടക ക്വാര്‍ട്ടേഴ്‌സില്‍വെച്ച് പരാതിക്കാരിയുടെ […]

Continue Reading

കുട്ടികളെ ഇറക്കാന്‍ നിര്‍ത്തിയ സ്‌കൂള്‍ ബസിനു പിറകില്‍ ബൈക്കിടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു

കൊണ്ടോട്ടി: കുട്ടികളെ ഇറക്കാന്‍ നിര്‍ത്തിയ സ്‌കൂള്‍ ബസിനു പിറകില്‍ ബൈക്കിടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു. വേങ്ങര ചേറൂര്‍ കിളിനക്കോട് വില്ലന്‍ വീട്ടില്‍ ഖമറുദ്ദീന്റെ മകന്‍ വി. സിനാന്‍ (15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേറൂര്‍ കിളിനിക്കോട് കഴുങ്ങുംതോട്ടത്തില്‍ സിറാജിന്റെ മകന്‍ കെ.ടി. സനീജി(15) നെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലരയോടെ എന്‍എച്ച് കോളനിയില്‍ അമ്പലപ്പടിയിലാണ് അപകടം. മിനി ഊട്ടി ഭാഗത്ത് നിന്നു വന്ന ബൈക്ക് നിയന്ത്രണം വിട്ട് നെടിയിരുപ്പ് ജിഡബ്ലിയു യുപി സ്‌കൂള്‍ […]

Continue Reading

യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി

എടവണ്ണ: യുവാവിനെ വീട്ടു മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണകുന്നുമ്മലിലെ പരേതനായ കട്ടച്ചിറക്കല്‍ അയ്യപ്പന്റെ മകന്‍ സുരേഷ് ബാബു(42)നെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിനും കൈക്കും മുറിവേറ്റ നിലയിലാണ് മൃതദേഹം. ബുധനാഴ്ച രാവിലെ വിറകെടുക്കാന്‍ വീടിന് പുറത്ത് വന്ന മാതാവ് ചില്ലക്കുട്ടിയാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് എടവണ്ണ പൊലിസും, ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബശ്മശാനത്തില്‍ സംസ്‌കരിച്ചു. കഴുത്തിലും കൈയിലും സ്വയം […]

Continue Reading

CAA: പൗരത്വഭേദഗതി നിയമം നിലവിൽ വന്നു; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നു. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു, ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര […]

Continue Reading

പത്മജ വേണുഗോപാൽ ബി.ജെ.പി അംഗത്വം സ്വീകരിച്ചു; ‘മോദി കരുത്തനായ നേതാവ്’

ന്യൂഡൽഹി: കോൺഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബി.ജെ.പി.യിൽ ചേർന്നു. ഡൽഹിയിൽ ബി.ജെ.പി. ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറിൽ നിന്നാണ് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പത്മജയുടെ ബി.ജെ.പി. പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം മുതൽ അഭ്യൂഹങ്ങളുയർന്നിരുന്നു. പ്രചാരണം ഫെയ്സ്ബുക്കിലൂടെ ആദ്യം നിഷേധിച്ച പത്മജ പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോൺഗ്രസിലെ അവഗണനയെ തുടർന്നാണ് താൻ ബി.ജെ.പിയിലേക്ക് മാറുന്നതെന്ന് അവർ പ്രതികരിക്കുകയും ചെയ്തു. കെപിസിസി ഭാരവാഹിത്വവും എഐസിസിസി അംഗത്വവും വഹിച്ചിട്ടുണ്ട് പത്മജ.

Continue Reading