ഇന്ത്യയുടെ രണ്ടാം നിര ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും

ഇന്ത്യയുടെ രണ്ടാം നിര ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും. ഇന്ത്യയുടെ രണ്ട് ടീമുകള്‍ ഒരേ സമയം രണ്ട് രാജ്യങ്ങളില്‍ പര്യടനം നടത്താന്‍ ഒരുങ്ങുകയാണ്. നിലവില്‍ ഇന്ത്യയുടെ സീനിയര്‍ ടീം പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഭാഗമായി ഇംഗ്ലണ്ടിലാണ്. ജൂണ്‍ 18ന് ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യ ഫൈനല്‍ കളിക്കുന്നത്. അതിനുശേഷം ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കേണ്ടതുണ്ട്. അതിനാല്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം ഇനിയുള്ള മൂന്ന് മാസക്കാലം ഇംഗ്ലണ്ടില്‍ ആയിരിക്കും. ഇതിനിടയില്‍ […]

Continue Reading

വിജയഗാഥ തുടർന്ന് ബ്രസീൽ; വെനേസ്വലയെ തകർത്തത് മൂന്ന് ഗോളിന്

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങളുടെ ലേബലിൽ ഈ ടൂർണമെൻ്റിൽ കിരീടം നേടാൻ കൂടുതൽ സാധ്യതയുള്ള ടീമെന്ന നിലയിൽ വെനേസ്വലയെ നേരിടാൻ ഇറങ്ങിയ ബ്രസീൽ, അവരുടെ തകർപ്പൻ ഫോം തുടരുന്ന കാഴ്ചയാണ് കണ്ടത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ വെനേസ്വലയെ തോൽപ്പിച്ചത്. ബ്രസീലിനായി മാർക്വീഞ്ഞോസ്, നെയ്മർ, ഗാബി എന്നിവരാണ് ഗോളുകൾ നേടിയത്. കളിയുടെ തുടക്കം മുതൽ വെനേസ്വലയുടെ ഗോൾ മുഖത്ത് നിരന്തരം അവസരങ്ങൾ സൃഷ്ടിക്കാൻ ബ്രസീലിന് കഴിഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ടീമിൻ്റെ പവർഹൗസ് ആയിരുന്ന […]

Continue Reading

ഫ്രഞ്ച് ഓപ്പൺ ടെന്നീസ്കിരീടം നൊവാക് ജോക്കോവിച്ചിന്

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ കിരീടം നൊവാക് ജോക്കോവിച്ചിന്. ഞായറാഴ്ച്ച നടന്ന ഫൈനലിൽ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകർത്താണ് ജോക്കോവിച്ച് 19ാം ഗ്രാന്റ് സ്ലാം കിരീടം സ്വന്തമാക്കിയത്. സ്കോർ 6-7 (6), 2-6, 6-3, 6-2, 6-4. അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടപ്പെട്ട ശേഷം തുടരെ മൂന്ന് സെറ്റുകള്‍ നേടിയാണ് ജോക്കോവിച്ച് കിരീടമുയര്‍ത്തിയത്. ഇതോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ നാല് ഗ്രാന്‍ഡ്സ്ലാമും രണ്ടു തവണ വീതം നേടുന്ന ആദ്യ താരമെന്ന റെക്കോഡും […]

Continue Reading

മത്സരത്തിനിടെ അമ്പയറോടു കയര്‍ത്ത് സ്റ്റംപ് പിഴുതെറിഞ്ഞ സംഭവത്തില്‍ ഷാക്കീബ് അല്‍ ഹസന് മൂന്നു മത്സരങ്ങളില്‍ നിന്നു വിലക്ക്

ധാക്കാ പ്രീമിയര്‍ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ അമ്പയറോടു കയര്‍ത്ത് സ്റ്റംപ് പിഴുതെറിഞ്ഞ സംഭവത്തില്‍ ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസന് മൂന്നു മത്സരങ്ങളില്‍ നിന്നു വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ഷാക്കീബിന്റെ അതിരുവിട്ട പെരുമാറ്റം. ഇതില്‍ താരം മാപ്പു പറഞ്ഞെങ്കിലും ക്ഷമിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തയറായില്ല. വിലക്കിനു പുറമേ അഞ്ചുലക്ഷം ടാക്ക പിഴയടക്കാനും ബോര്‍ഡ് നിര്‍ദേശിച്ചു. മുഹമ്മദന്‍സ് നായകനായ ഷാക്കീബ് രണ്ടുതവണയാണ് […]

Continue Reading

യൂറോ കപ്പില്‍ ചരിത്ര വിജയവുമായി ഫിന്‍ലന്‍ഡ്

യൂറോ കപ്പില്‍ ചരിത്ര വിജയവുമായി ഫിന്‍ലന്‍ഡ്. മത്സരത്തില്‍ പൊരുതി നേടിയ ഏക ഗോളിന്റെ മികവിലാണ് യൂറോപ്പിലെ കുഞ്ഞന്‍ ടീമായ ഫിന്‍ലന്‍ഡ് ഡെന്മാര്‍ക്കിനെതിരെ വിജയം നേടിയത്. ഡെന്മാര്‍ക്കിന്റെ സൂപ്പര്‍ താരമായ ക്രിസ്റ്റ്യന്‍ എറിക്സണ്‍ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞു വീണ സംഭവത്തിന്റെ ആഘാതത്തില്‍ കളിച്ച ഡെന്മാര്‍ക്ക് താരങ്ങള്‍ക്ക് തോല്‍വി കൂടുതല്‍ നിരാശ സമ്മാനിക്കുന്നതായി. നേരത്തെ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഡെന്മാര്‍ക്ക് താരമായ എറിക്സണ്‍ കുഴഞ്ഞു വീണ് ബോധരഹിതനായതിനെ തുടര്‍ന്ന് മത്സരം കുറച്ച് നേരത്തേക്ക് വയ്ക്കുകയായിരുന്നു. എറിക്സണ്‍ അപകടനില തരണം ചെയ്തു […]

Continue Reading

രോഹിത് ശർമ്മ ക്യാപ്റ്റൻആകും: കോഹ്‌ലിയുടെ സ്ഥാനം എന്താകും

മുംബൈ: തിരക്കാര്‍ന്ന അന്താരാഷ്ട്ര ഷെഡ്യൂള്‍ കാരണം ഇന്ത്യ ഉടന്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിലേക്ക് മാറിയേക്കുമെന്ന് മുന്‍ സെലക്ടര്‍ കിരണ്‍ മോറെ. ഇന്ത്യ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്ബര കളിക്കുന്നതിനാല്‍ വേറെ ടീമിനെ ശ്രീലങ്കയിലേക്ക് പരിമിത ഓവര്‍ പരമ്ബരയ്ക്കായി അയയ്ക്കുവാന്‍ ഇരിക്കുന്നതിനിടെയാണ് സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെക്കുറിച്ച്‌ കിരണ്‍ മോറെ സൂചിപ്പിച്ചത്. ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായ വിരാട് കോഹ്‌ലി ഉടനെ ഏതെങ്കിലും ഫോര്‍മാറ്റില്‍ നിന്ന് ക്യാപ്റ്റന്‍സി ഒഴിയുമെന്നും രോഹിത് ശര്‍മ്മ ഏകദിനത്തിലോ ടി20യിലോ ക്യാപ്റ്റനാകുമെന്നുമാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഈ […]

Continue Reading

യൂറോ കപ്പിലെ ഉദ്ഘടന മത്സരത്തിൽ തകർപ്പൻ ജയവുമായി ഇറ്റലി

ഉദ്ഘടന മത്സരത്തിൽ തകർപ്പൻ ജയവുമായി ഇറ്റലി. ഗ്രൂപ്പ് എയിൽ റോമിൽ നടന്ന മത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകർത്താണ് അസൂറിപ്പട ടൂർണമെന്റിലെ ആദ്യത്തെ ചുവടുവയ്പ്പ് ഗംഭീരമാക്കിയത്. ടൂർണമെന്റിലെ കറുത്ത കുതിരകളായ തുർക്കിക്കെതിരെ തീർത്തും ആധികാരികമായിരുന്നു ഇറ്റലിയുടെ വിജയം. മൂന്ന് ഗോളുകൾ പിറന്ന മത്സരത്തിൽ ഇറ്റലിക്കായി സീറോ ഇമ്മൊബിലെ, ലോറെൻസോ ഇൻസിനി എന്നിവരാണ് ഗോളുകൾ നേടിയത്. കളിയിലെ മറ്റൊരു ഗോൾ തുർക്കി താരം മെറി ഡെമിറാലിന്റെ വക സെല്ഫ് ഗോൾ ആയിരുന്നു.ഇറ്റലി പരിശീലകനായ റോബർട്ടോ മാൻചീനിക്ക് കീഴിൽ […]

Continue Reading

യൂറോപ്യൻ സൂപ്പർ ലീഗിൽ ക്ലബുകൾക്കെതിരെ നടപടിയില്ലെന്ന് യുവേഫ

യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് ഇതുവരെ പിന്മാറാത്ത ക്ലബുകൾക്കെതിരെ നടപടിയെടുക്കുമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് യുവേഫ അറിയിച്ചു. റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവൻ്റസ് എന്നീ ടീമുകൾക്കെതിരെ നടപടിയെടുക്കുമെന്നറിയിച്ച യുവേഫയാണ് ഇപ്പോൾ നിലപാടിൽ നിന്ന് പിന്നാക്കം പോയിരിക്കുന്നത്. തത്കാലം ഈ ക്ലബുകൾക്കെതിരെ നടപടി എടുക്കേണ്ടതില്ല എന്നാണ് യുവേഫയുടെ തീരുമാനം. യൂറോപ്യൻ ലീഗുകളിലെ പ്രമുഖ ക്ലബുകൾ ഒരുമിച്ച് ചേർന്നാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയത്തിനു തിരി കൊളുത്തിയത്. വിവാദമായതിനു പിന്നാലെ ക്ലബുകൾ ഓരോന്നായി പിന്മാറി. എന്നാൽ, യുവൻ്റസ്, ബാഴ്സലോണ, […]

Continue Reading

ഇറ്റലിയും തുർക്കിയും ഇന്ന് കളത്തിൽ: യൂറോ കപ്പ്

2021 യൂറോ കപ്പിന് ഇന്ന് ആരംഭം. ഉദ്ഘാടന മത്സരത്തിൽ ഇറ്റലിയും തുർക്കിയും തമ്മിലാണ് കളി. 2018 സെപ്തംബറിനു ശേഷം തോൽവിയറിയാതെ കുതിയ്ക്കുന്ന ഇറ്റലിയും യൂറോ യോഗ്യതാ മത്സരങ്ങളിൽ ഒരേ ഒരു കളി മാത്രം പരാജയപ്പെട്ട തുർക്കിയും കൊമ്പുകോർക്കുമ്പോൾ തീപാറും. റോമിലെ സ്റ്റേഡിയോ ഒളിമ്പിക്കോയിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. മുൻ ദേശീയ താരം റോബർട്ടോ മാൻസീനി ടീം പരിശീലകനായി എത്തിയതോടെയാണ് ഇറ്റലി ഡ്രീം റൺ ആരംഭിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ സ്തബ്ധരായി […]

Continue Reading

കോപ്പ അമേരിക്കയ്ക്കുള്ള ടീം പ്രഖ്യാപിച്ച് അർജന്റീന; ഫോയ്ത്ത് ഇല്ല

കോപ്പ അമേരിക്കയ്ക്കുള്ള 28 അംഗ ടീം പ്രഖ്യാപിച്ച് അർജൻ്റീന. വിയ്യാറയലിൻ്റെ യുവ പ്രതിരോധ താരം യുവാൻ ഫോയ്ത്തിനെ ഒഴിവാക്കിയാണ് പരിശീലകൻ ലയണൽ സ്കലോണി ടീം പ്രഖ്യാപിച്ചത്. സെവിയ്യയുടെ വിങ്ങർ ലൂക്കാസ് ഒക്കമ്പസും ടീമിൽ ഇടം നേടിയില്ല. ടീമിലെ പ്രധാനികളായ രണ്ട് താരങ്ങളെ ഒഴിവാക്കുക വഴി ശക്തമായ സന്ദേശമാണ് സ്കലോണി കൊടുത്തിരിക്കുന്നത്. മികച്ച താരങ്ങളായ ഫോയ്ത്തിനും ഒക്കമ്പസിനും സ്കലോണി തുടരെ അവസരങ്ങൾ നൽകിയിരുന്നു. ഇരുവരും ഇതുവരെ ഫോമിൽ എത്തിയിട്ടില്ല. ഇത് വലിയ വിമർശനങ്ങൾക്കും വഴിയൊരുക്കി. ഇതിനു പിന്നാലെയാണ് ഇരുവരെയും […]

Continue Reading