ദേശീയ സിക്‌സിസ് ഹോക്കി;പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കം

Entertainment Keralam Local News Sports

മലപ്പുറം: ജില്ലയിലെ ഹോക്കി കളിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും കളിക്കാന്‍ അവസരം നല്‍കികൊണ്ട് ചെമ്മന്‍കടവ് പി.എം.എസ്.എ.എം.എ. എച്ച്.എസ് സ്‌കൂള്‍.പി.ടി.എ കഴിഞ്ഞ 22 വര്‍ഷമായി നടത്തി വരുന്ന ദേശീയ സിക്‌സിസ് ഹോക്കി ടൂര്‍ണമെന്റിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് നാളെ തുടക്കം. ജില്ലയിലെ വിത്യസ്ത സ്‌കൂളിലകളില്‍ നിന്നുമുള്ള 14ടീമുകള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും അഞ്ചു ടീമുകള്‍ യൂ.പി വിഭാഗത്തിലും മത്സരിക്കും. മത്സരം നാളെ രാവിലെ ഏഴിനു സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.പി.നാസര്‍ ഉദ്ഘാടനം ചെയ്യും.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജു സക്കറിയ, പ്രധാനധ്യാപകന്‍ പി.മുഹമ്മദ് അബ്ദുല്‍ നാസര്‍, സ്‌കൂള്‍ കായിക അധ്യാപകന്‍ ഡോ. എം.എസ് റസ്‌വി പങ്കെടുക്കും .ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫൈനലില്‍ എത്തുന്ന രണ്ടു ടീമുകള്‍ ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെ നടക്കുന്ന ദേശീയ സിക്‌സസ് ഹോക്കി ടൂര്ണമെന്റില്‍ മത്സരിക്കാന്‍ യോഗ്യതനേടും.