ആറായിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു: 64കാരന് 545 കോടി രൂപ പിഴ

International News

ആറായിരത്തോളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ക്ക് 545 കോടി(7.3 കോടി ഡോളര്‍) പിഴ വിധിച്ച് കോടതി. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റ് ജെയിംസ് ഹീപ്‌സിനെതിരെയാണ് കോടതി വിധി.

ഇയാള്‍ക്കെതിരെ പരാതിയുമായി ആയിരക്കണക്കിന് സ്ത്രീകളാണ് രംഗത്ത് എത്തിയത്. പരാതിയെ തുടര്‍ന്ന് 2019 ല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ഇയാള്‍ക്കെതിരെ പോലീസോ സര്‍വകലാശാലയോ നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് പരാതിക്കാര്‍ കോടതിയെ സമീപിച്ചപ്പോഴാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.

ഔദ്യോഗിക ജീവിതത്തിലുടനീളം രോഗികളായി എത്തിയവരോട് വളരെ മോശമായി പെരുമാറുകയും സ്‌കാനിംഗ് സമയങ്ങളില്‍ അവരുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. സ്റ്റുഡന്റ് ഹെല്‍ത്ത് കെയര്‍ സെന്ററില്‍ പാര്‍ട് ടൈം ആയി വര്‍ക്ക് ചെയ്തിരുന്ന 1983-2010 കാലയളവിലാണ് കൂടുതല്‍ പീഡനങ്ങളും നടന്ന്. ശാരീരിക പീഡനത്തിന് പുറമെ മാനസികമായും പീഡിപ്പിച്ചെന്ന പരാതിയുമുണ്ട്.

അബോധാവസ്ഥയിലായ സ്ത്രീകയെ ഉള്‍പ്പെടെ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. 64 കാരനായ ഇയാള്‍ വിചാരണ നടപടികള്‍ നേരിടുന്നുണ്ട്. 60 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇയാളുടെ പീഡനങ്ങള്‍ക്ക് ഇരയായവര്‍ക്ക് 2500 മുതല്‍ 250000 ഡോളര്‍ വരെ നഷ്ടപരിഹാരം ലഭിക്കും.