കേക്ക് നിർമിക്കാനുള്ള ഉപകരണങ്ങളിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ; കസ്റ്റംസ് അധികൃതർ തടഞ്ഞു

International News

ദോഹ: നിരോധിത മയക്കുമരുന്ന് ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ തടഞ്ഞു. കേക്ക് നിര്‍മിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലൈറിക ഗുളികകളാണ് എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് വിഭാഗത്തിലെ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍മാര്‍ പിടിച്ചെടുത്തത്. 4060 ഗുളികകളാണ് രാജ്യത്തേക്ക് കൊണ്ടുവന്നിരുന്നത്.