സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങള്‍

Keralam News

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ അധികമുള്ളതാണ് വാരാന്ത്യ ലോക്ഡൗണിന് കാരണം.

മുന്‍കൂട്ടി തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും നടക്കും. കെ.എസ്.ആര്‍.ടി.സി ഭാഗിക സര്‍വീസുകള്‍ ഉണ്ടാകും. സ്വകാര്യ ബസ് സര്‍വീസുകള്‍ ഉണായിരിക്കുന്നതല്ല. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി ഇല്ല.

രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴ് വരെ ഹോട്ടലുകള്‍ തുറക്കാം. പാര്‍സല്‍ സര്‍വ്വീസുകള്‍ അനനുവദിക്കുന്നതല്ല. ഹോം ഡെലിവറി ഉണ്ടാകും. ബാറുകള്‍ പൂര്‍ണമായി അടച്ചിടും. പലചരക്ക്, പഴം, പാല്‍, പച്ചക്കറി, മത്സ്യ-മാംസ്യ കച്ചവട കേന്ദ്രങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും.