ജിദ്ദയിൽ വെച്ച് മരണപ്പെട്ടു

ഊരകം: ഊരകം കോട്ടുമല- കാരാതോട് മുസ് ലിയാർ കുറുങ്കാട്ടിൽ പാണ്ടിക്കാതൊടുവിൽ അബ്ദുല്ലക്കുട്ടി ഹാജിയുടെ മകൻ അബ്ദുൽ റഷീദ് (അനീസ്- 44) ജിദ്ദയിൽവച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മാതാവ്: മൈമൂന. ഭാര്യ: ജമീല. മക്കൾ: മെഹദ്, ഹമദ്, ഹദിൻ, ദിയാൻ. സഹോദരങ്ങൾ: റസിയ, ബഷീർ, അസ്കർ അലി.ജിദ്ദയിൽ ഖബറടക്കും.

Continue Reading

അനിയൻ ഏട്ടന്റെ ജീവൻ രക്ഷിച്ചു

മലപ്പുറം : വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ ടാബിൽ ഫാനിന്റെ വയർ മുറിഞ്ഞ് റിജിൽ ജിത്ത് (13)ദേഹത്ത് വന്ന് തട്ടി ഷോക്കേൽക്കുകയാരിരുന്നു. പരിഭ്രാന്തനായ അനുജൻ റിനിൽ ജിത്ത് ( 11) ഏട്ടനെ കയറി പിടിക്കുകയും തെറിച്ചു വീഴുകയും ചെയ്തു. ഇതൊന്നും വകവെക്കാതെ ഉടനെ തന്നെ തന്റെ കൈകൊണ്ടു വയർ തട്ടിമാറ്റുകയും ചെയ്തു. ബോധം നഷ്ടപെട്ട ഏട്ടന്റെ മുഖത്തേക്ക് വെള്ളം തളിക്കുകയും നെഞ്ചിൽ കൈ വച്ച് അമർത്തിയുമാണ് ജീവൻ രക്ഷിച്ചത്. തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.ഇരുവരും പയ്യനാട് പിലാക്കൽ സ്വദേശികളായ പ്രകാശ് […]

Continue Reading

തല്‍ബിയത്തിന്റെ മന്ത്ര ധ്വനികളുമായി സ്വലാത്ത്‌നഗര്‍;സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് ആയിരങ്ങള്‍

മലപ്പുറം: ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച 25-ാമത് സംസ്ഥാന തല ഹജ്ജ് ക്യാമ്പിന് പ്രൗഢമായ സമാപനം. രാവിലെ 8 മുതല്‍ 5 വരെ നീണ്ടുനിന്ന ഏകദിന ഹജ്ജ് പഠന ക്യാമ്പിന് സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്.മഅദിന്‍ കാമ്പസില്‍ നടന്ന പരിപാടി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. കരിപ്പൂര്‍ വഴി യാത്ര ചെയ്യുന്ന […]

Continue Reading

വെളിച്ചെണ്ണ ഫാക്ടറിയിൽ വൻ അഗ്നിബാധ

മലപ്പുറം: മലപ്പുറം കോഡൂർ ചെമ്മങ്കടവിൽ വെളിച്ചെണ്ണ നിർമാണശാലയിൽ വൻ അഗ്നിബാധ.കോഡൂർ സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കേരാമൃത് വെളിച്ചെണ്ണ നിർമാണശാലയിലാണ് തീ പിടിത്തം ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഫാക്ടറിക്ക് ഉള്ളിൽ തീപിടുത്തം സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രെദ്ധയിൽ പെട്ടത്.ഉടനെ മലപ്പുറം അഗ്നിരക്ഷാനിലയത്തിൽ വിവരമറിയിക്കുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ എത്തിയ സംഘം മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ ഉപയോഗിച്ച് രണ്ടരമണിക്കൂറോളം പരിശ്രമമത്തിലൂടെയാണ് തീ പൂർണ്ണമായും അണച്ചത്.ഫാക്ടറിയിലെ ലക്ഷങ്ങൾ വിലയുള്ള മോട്ടോറുകളും മറ്റു യന്ത്ര […]

Continue Reading

യു എ ഇ യിൽ മഴ ശക്തം:, മണ്ണിടിച്ചിലിന് സാധ്യത ഏറെ

യുഎഇ : യു എ ഇ യിൽ കനത്ത മഴ തുടരുന്നു. 7 മണിയോടുകൂടി അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്നലെ രാത്രി ആരംഭിച്ച മഴ രാജ്യത്ത് ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. റാസൽഖൈമയിലും അൽ ഐനിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് റോ‍ഡുകൾ തകരുകയും ഗതാഗതം താറുമാറാകുകയും ചെയ്തു. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായിൽ നിന്നുള്ള 17 വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ പറഞ്ഞു. മിക്ക എമിറേറ്റുകളിലും പ്രധാന ഹൈവേകളിലടക്കം മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡുകൾ സഞ്ചാരയോഗ്യമല്ലാ. ഷാർജയിലും മറ്റും താഴ്ന്ന സ്ഥലങ്ങളിൽ […]

Continue Reading

സമദാനിയെ വ്യക്തിഹത്യ നടത്തിയ വീഡിയോ സമൂഹമാധ്യമത്തില്‍ നിന്നും നീക്കം ചെയ്യും.പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് പൊലീസ്

മലപ്പുറം: കള്ളപ്രചരണം നടത്തി പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടുതല്‍ നടപടികളിലേക്ക്. വ്യക്തിഹത്യ നടത്തിയ വീഡിയോ സമൂഹമാധ്യമത്തില്‍ നിന്നും നീക്കം ചെയ്യുന്നതിന് മലപ്പുറം ജില്ലാ പൊലീസ് മേധാവി സമൂഹ മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കും. ഫെസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്നും നീക്കം ചെയ്യുന്നതിനാണ് കത്ത് നല്‍കുകയെന്ന് പൊലീസ് അറിയിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ റസാഖ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയെ […]

Continue Reading

നവമാധ്യമങ്ങളിലൂടെയു.ഡി.എഫ് വ്യക്തിഹത്യചെയ്യുന്നു.അപവാദ പ്രചരണങ്ങൾക്കുംവ്യജ വാർത്തകൾക്കുമെതിരെഇലക്ഷൻ കമ്മീഷന് പരാതി നൽകും-കെ കെ ശൈലജ ടീച്ചർ

വടകര : യു ഡി എഫ് നവമാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്നത് വ്യക്തിഹത്യയും അപവാദ പ്രചരണവുമാണ് എന്ന് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. വടകര പാർലിമെന്റ് മണ്ഡലത്തിൽ ഇടതുപക്ഷ മുന്നണി വിജയിക്കും. ഇടതുപക്ഷ മുന്നണിക്ക് ജനപിന്തുണവർദ്ദിച്ചു വരുന്നു. എൽ.ഡി.എഫ് മുന്നേറ്റത്തിൽ വിറളി പൂണ്ടവരാണ് സ്ഥാനാർത്ഥിയായ എന്നെ ഇപ്പോൾ തേജോവധം ചെയ്യുന്നത്.യാതൊരു വിധ രാഷ്ട്രീയ ധർമ്മികതയുമില്ലാത്ത യു ഡി എഫിലെ ഒരു കൂട്ടം നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെയാണ് ഈ പത്ര സമ്മേളനം. ‘എന്റെ […]

Continue Reading

മകന്റെ എംബിബിഎസ് ബിരുദ ധാന ചടങ്ങിലേക്ക് കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന പിതാവ് മരിച്ചു

മലപ്പുറം: മകന്റെ എം ബി ബി എസ് ബിരുദ ധാന ചടങ്ങിലേക്ക് കുടുംബസമേതം യാത്ര ചെയ്യുകയായിരുന്ന പിതാവ്ആന്ധ്രാപ്രദേശിൽ വെച്ച്ഹൃദയാഘാതം മൂലം മരിച്ചു. മങ്കടനോർത്ത് ചേരിയംചോലശ്ശേരി അബ്ബാസ് (58) ആണ് മരിച്ചത്. മകൻ ആദിലിൻ്റെ എം ബി ബി എസ് ബിരുദ ധാന ചടങ്ങിലേക്ക് കുടുംബസമേതം കേരളത്തിൽ നിന്നും ആന്ദ്രയിലേക്ക് ട്രൈയിനിൽ യാത്ര ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ കടപ്പ എന്ന സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, ഉടനെ മരിക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിലേക്ക് […]

Continue Reading

സംസ്ഥാന തല ഹജ്ജ് ക്യാമ്പ് മറ്റന്നാൾ (ബുധന്‍) സ്വലാത്ത് നഗറില്‍

മലപ്പുറം: ഗവണ്‍മെന്റ്, സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനെ ഹജ്ജ്-ഉംറ ഉദ്ദേശിക്കുന്നവര്‍ക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന തല ഹജ്ജ് ക്യാമ്പ് മറ്റന്നാൾ (ബുധന്‍) മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ലക്ഷദ്വീപ്, നീലഗിരി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന ആയിരക്കണക്കിന് ഹാജിമാരെ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ വിശാലമായ പന്തലാണ് മഅ്ദിന്‍ പ്രധാന കാമ്പസില്‍ ഒരുക്കിയിട്ടുള്ളത്. വിദൂരത്ത് നിന്നും വരുന്നവര്‍ക്ക് താമസ സൗകര്യങ്ങളും സ്ത്രീകള്‍ക്ക് പ്രത്യേക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഹജ്ജ് ക്യാമ്പ് ദിവസമായ ബുധനാഴ്ച കെ.എസ്.ആര്‍.ടി.സിയുടെ […]

Continue Reading

സംസ്ഥാന ജൂനിയര്‍വനിത ഹോക്കി മലപ്പുറത്ത്നിരവധി ദേശീയ താരങ്ങളെത്തും.മലപ്പുറത്ത് പെണ്‍കുട്ടികളുടെ ഹോക്കി മാമാങ്കം

മലപ്പുറം: ജൂനിയര്‍ പെണ്‍കുട്ടികളുടെ സംസ്ഥാന തല ഹോക്കി ചാമ്പ്യന്‍ഷിപ്പിന് മങ്കട പള്ളിപ്പുറം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ചൊവ്വാഴ്ച്ച് മുതല്‍ തുടക്കമാകും. 18നാണ് ഫൈനല്‍. മൂന്ന് ഗ്രൂപ്പുകളിലായി വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഒമ്പത് ടീമുകളാണ് മത്സരിക്കുക. ദിവസവും നാലു മത്സരങ്ങള്‍ നടക്കും. രാവിലെ 6.45, 8.00, 3.00, 4.15 എന്നീ സമയങ്ങളിലായിരിക്കും മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ ഇന്ന് 6.45ന് ത്രിശൂര്‍ ആലപ്പുഴയെ നേരിടും. ആതിഥേയരായ മലപ്പുറത്തിന്റെ ആദ്യ മത്സരം മൂന്നുമണിക്ക് കോഴിക്കോടിനെതിരെയാണ്. ഗ്രൂപ്പ് സിയില്‍ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരും […]

Continue Reading