സമസ്തയുടെ വോട്ടുകള്‍ എല്‍.ഡി.എഫിനോ?. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

കൊണ്ടോട്ടി: ലോക് സഭാ സ്ഥാനാര്‍ത്ഥി വി.വസീഫിന്റ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഇന്ന് കൊണ്ടോട്ടി മണ്ഡലത്തിലായിരുന്നു. പര്യടനത്തിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഇന്ന് സ്ഥാനാര്‍ത്ഥി സന്ദര്‍ശിക്കുകയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മുതുവല്ലൂരിലെ വസതിയില്‍ ചെന്നാണ് വി. വസീഫ് തങ്ങളെ സന്ദര്‍ശിച്ചത്.

Continue Reading

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണം – സമസ്ത

കോഴിക്കോട്: കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഏപ്രിൽ 26ന് (വെള്ളിയാഴ്ച) നടത്താൻ നിശ്ചയിച്ച ലോക സഭ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ:നിസ്കാരം നിർവ്വഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും സംഘം ചേർന്ന് നിർവ്വഹിക്കേണ്ട ആരാധനയാണ് ജുമുഅ:നിസ്കാരം. വോട്ടർമാർക്കും […]

Continue Reading

CAA: പൗരത്വഭേദഗതി നിയമം നിലവിൽ വന്നു; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നു. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു, ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര […]

Continue Reading

പത്മജ വേണുഗോപാൽ ബി.ജെ.പി അംഗത്വം സ്വീകരിച്ചു; ‘മോദി കരുത്തനായ നേതാവ്’

ന്യൂഡൽഹി: കോൺഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബി.ജെ.പി.യിൽ ചേർന്നു. ഡൽഹിയിൽ ബി.ജെ.പി. ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറിൽ നിന്നാണ് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പത്മജയുടെ ബി.ജെ.പി. പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം മുതൽ അഭ്യൂഹങ്ങളുയർന്നിരുന്നു. പ്രചാരണം ഫെയ്സ്ബുക്കിലൂടെ ആദ്യം നിഷേധിച്ച പത്മജ പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോൺഗ്രസിലെ അവഗണനയെ തുടർന്നാണ് താൻ ബി.ജെ.പിയിലേക്ക് മാറുന്നതെന്ന് അവർ പ്രതികരിക്കുകയും ചെയ്തു. കെപിസിസി ഭാരവാഹിത്വവും എഐസിസിസി അംഗത്വവും വഹിച്ചിട്ടുണ്ട് പത്മജ.

Continue Reading

കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ

തിരുവനന്തപുരം: കാലിക്കറ്റ്, സംസ്കൃത സർവകലാശാല വൈസ് ചാൻസലർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. നിയമനത്തിൽ യു.ജി.സി നിയമവും ചട്ടവും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഓപ്പൺ, ഡിജിറ്റൽ വി.സിമാരുടെ കാര്യത്തിൽ യു.ജിസിയുടെ അഭിപ്രായം ഗവർണർ തേടിയിട്ടുണ്ട്.സംസ്‌കൃത സര്‍വകലാശാലാ വി.സി. നിയമനത്തിനായി സമര്‍പ്പിച്ച പട്ടികയില്‍ നാരായണന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നു പേരുള്‍പ്പെടുന്ന പാനല്‍ ചാന്‍സലര്‍ക്ക് നല്‍കണമെന്നാണ് ചട്ടം. മൂന്നുപേരില്ലാത്തതിനാലാണ് സാങ്കേതിക സര്‍വകലാശാലാ വി.സി. സ്ഥാനത്തുനിന്ന് ഡോ. എം.എസ്. രാജശ്രീയെ സുപ്രീം […]

Continue Reading

ടി.പി വധക്കേസ്: ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 11-ാം പ്രതിക്കും ഇളവില്ലാതെ 20 വർഷം ജീവപര്യന്തം

കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 11-ാം പ്രതിക്കും ഹൈക്കോടതി 20 വർഷം ഇളവില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസിൽ പുതുതായി പ്രതി ചേർക്കപ്പെട്ട കെ.കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷ തന്നെയാണ് കോടതി വിധിച്ചത്.ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്

Continue Reading

വൈകാരികതയല്ല വിവേകമാണ് മുസ്‌ലിംലീഗിനെ നയിക്കുന്നത്:പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾആരാധനാലയങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ പ്രതിരോധിക്കാന്‍ മുസ്‌ലിംലീഗുണ്ടാകും

മലപ്പുറം: വൈകാരികതയല്ല, വിവേകപൂര്‍വ്വമായ നിലപാടാണ് ലീഗിനുള്ളതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖി ശിഹാബ് തങ്ങള്‍. ആരാധനാലയ സംരക്ഷണ നിയമം പാലിക്കുക എന്ന മുദ്രാവാക്ക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചഡേ നൈറ്റ് മാര്‍ച്ച് സമാപന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ഇലക്ഷന്‍ കണ്ട് സീസണ്‍ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടികളില്‍ മുസ്‌ലിംലീഗിനെ കാണില്ല. വിഷയാദിഷ്ടിതമായി പക്വമായി നിലപാട് പറയുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. തെരഞ്ഞെടുപ്പ് ഒരു വിഷയമല്ലെന്ന് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി […]

Continue Reading

ബജറ്റ് അവതരണത്തിനിടെ കയ്യാങ്കളി, നാലു കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

മഞ്ചേരി: നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ എല്‍.ഡി.എഫ് – യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയ്യാങ്കളി. പ്രതിപക്ഷ അംഗം ബേബി കുമാരി, ഭരണപക്ഷ അംഗങ്ങളായ എന്‍ എം എല്‍സി, ജസീനാബി അലി, ടി ശ്രീജ എന്നിവര്‍ക്ക് പരുക്കേറ്റു. കൃത്യനിര്‍വഹണം തടസപെടുത്തിയതിന് ആറു എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ 10.30നാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം അണിഞ്ഞാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ ഹാളിലെത്തിയത്. വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ് ബജറ്റ് അവതരണം ആരംഭിച്ചപ്പോഴേക്കും സി.പി.എം അംഗങ്ങള്‍ […]

Continue Reading

സ്വകാര്യ-വിദേശ സർവകലാശാലകൾ ആരംഭിക്കുമ്പോൾ സാമൂഹ്യനീതി ഉറപ്പാക്കാൻ ശക്തമായ നിയമനിർമാണം വേണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

കോഴിക്കോട്: സ്വകാര്യ – വിദേശ സർവ്വകലാശാലകൾ സാമൂഹ്യ നീതി ഉറപ്പ് വരുത്താൻ ശക്തമായ നിയമ നിർമാണം നടത്തിയതിന് ശേഷം മാത്രം നടപ്പിലാക്കണം.കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ-വിദേശ സർവകലാശാലകൾ ആരംഭിക്കുന്നതിന് ബജറ്റ് വിഹിതം ഉൾപ്പെടെ അനുവദിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണ ശ്രമങ്ങൾ ശക്തമായ നിയമനിർമാണത്തിന് ശേഷം മാത്രമായിരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്.കാലോചിതമായ മാറ്റങ്ങളും പരിഷ്കാരങ്ങളും മറ്റേത് മേഖലയിലും എന്ന പോലെ വിദ്യാഭ്യാസ മേഖലയിലും നടപ്പിൽ വരുത്തേണ്ടത് തന്നെയാണ്. എന്നാൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തോടൊപ്പം അതിന്റെ നീതി പൂർവകമായ ലഭ്യതയാണ് വളരെ […]

Continue Reading

കളി തുടങ്ങി…, തൃശൂർ പിടിക്കാൻ അരിക്കച്ചവടം

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയം ഉറപ്പാക്കാൻ അരിക്കച്ചവടം. കേന്ദ്രത്തിന്റെ ഭാരത് അരി വില്പന ഉദ്ഘാടനത്തിന് തൃശൂർ തെരഞ്ഞെടുത്തത് ഇതിനാണെന്നാണ് പൊതു സംസാരം. കിലോഗ്രാമിന് 29 രൂപ പ്രകാരമാണ് വില്പന. സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിന് അഞ്ച്, 10 കി.ഗ്രാം പാക്കറ്റുകളിലാണ് അരി വിൽക്കുന്നത്. എന്നാൽ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്ന അരിയുടെ വില കിലോയ്ക്ക് 10 രൂപയിൽ താഴെയുമുണ്ട്. ആ അരി തന്നെ കൂടിയ വിലയ്ക്കു തരം മാറ്റി വിൽക്കുന്നുവെന്നാണ് ഭാരത് അരിയെ കുറിച്ച് ഉയരുന്ന […]

Continue Reading