എസ്എസ്എൽസി പരീക്ഷ മാർച്ച് നാലുമുതൽ; ആകെ 4.27 ലക്ഷം വിദ്യാർഥികൾ

തിരുവനന്തപുരം: 2023 – 24 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് നാലുമുതൽ 25 വരെ നടക്കും. 4,27,105 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 7743 വിദ്യാർഥികൾ ഇക്കുറി കൂടിയിട്ടുണ്ട്. 2,56,135 പേർ ഇംഗ്ലീഷ് മീഡിയത്തിലും 1,67,772 പേർ മലയാളം മീഡിയത്തിലുമാണ്. മറ്റുള്ളവർ തമിഴ്, കന്നഡ മീഡിയത്തിലാണ്. 80 സ്കോർ ഉള്ള വിഷയങ്ങൾക്ക് രണ്ടര മണിക്കൂറും 40 സ്കോർ ഉള്ള വിഷയങ്ങൾക്ക് ഒന്നര മണിക്കൂറുമാണ് പരീക്ഷാ സമയം

Continue Reading

ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലം മാറ്റം ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഇത് തീർപ്പാക്കുന്നതുവരെയാണ് നടപടി നിർത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം നടത്തിയെന്നായിരുന്നു ട്രിബ്യൂണൽ കണ്ടെത്തൽ, പത്തു ദിവസത്തിനകം പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിർദേശമുണ്ട്. അതേസമയം ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ സമര്‍പ്പിക്കുന്ന കാര്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്.ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലം മാറ്റം പരി​ഗണിക്കുമ്പോൾ മാതൃജില്ല, സമീപ […]

Continue Reading

സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങി. റമദാന്‍ 17ന് ഫലം പ്രസിദ്ധീകരിക്കും

ചേളാരി: ഫെബ്രുവരി 16,17 തിയ്യതികളില്‍ വിദേശങ്ങളിലും 17,18,19 തിയ്യതികളില്‍ ഇന്ത്യയിലും നടന്ന സമസ്ത പൊതുപരീക്ഷയുടെ ഉത്തര പേപ്പര്‍ പരിശോധന ക്യാമ്പ് തുടങ്ങി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,762 മദ്‌റസകളിലെ രണ്ടരലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷ എഴുതിയത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പത്ത് ലക്ഷം ഉത്തരപേപ്പറുകള്‍ 159 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ചാണ് പരിശോധിക്കുന്നത്. ഡിവിഷന്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേകം നിശ്ചയിച്ച ഇന്‍വിജിലേറ്റര്‍മാരാണ് ഉത്തരപേപ്പറുകള്‍ പരിശോധിക്കുന്നത്. 10,474 ഇന്‍വിജിലേറ്റര്‍മാരെ സമസ്ത കേരള ഇസ്ലാം മത […]

Continue Reading

മർകസ് വിദ്യാഭ്യാസ മാതൃകക്ക് ലഭിച്ച അംഗീകാരംഫുൾ ബ്രൈറ്റ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് നേട്ടവുമായി ഡോ. മുഹമ്മദ് റോഷൻ നൂറാനി

കോഴിക്കോട്: ജാമിഅ മർകസ് വൈസ് റെക്ടറും ഗവേഷകനുമായ ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് അമേരിക്ക-ഇന്ത്യ സർക്കാരുകൾ സംയുക്തമായി നൽകുന്ന നെഹ്‌റു പോസ്റ്റ് ഡോക്ടറൽ ഫുൾബ്രൈറ്റ്‌ ഫെല്ലോഷിപ്പ്. യു എസ് ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റിന്റെയും ഇന്ത്യൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെയും ധനസഹായത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷൻ(യു.എസ്.ഐ.ഇ.എഫ്) ഏർപ്പെടുത്തിയ ഈ ഫെല്ലോഷിപ്പ് അന്താരാഷ്‌ട്ര അക്കാദമിക്ക് രംഗത്ത് ഏറ്റവും വിലമതിക്കപ്പെടുന്ന ഗവേഷണ അവാർഡുകളിലൊന്നാണ്. ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന സെലക്ഷൻ പ്രോസസിലൂടെയാണ് ഫെല്ലോഷിപ്പിനുള്ളവരെ തിരഞ്ഞെടുക്കുന്നത്. ‘ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക ജ്ഞാനോൽപാദനത്തിന്റെ രീതിശാസ്ത്രവും […]

Continue Reading

സമസ്ത പൊതുപരീക്ഷ രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

ചേളാരി: മദ്റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷക്ക് ഇന്ന് തുടക്കമായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,762 മദ്റസകളിലെ രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്നലെ പരീക്ഷ എവുതിയത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്.ഇന്ത്യയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, ബീഹാര്‍, ഒറീസ, ഝാര്‍ഖണ്ഡ്, ആസാം, ലക്ഷദ്വീപ്, അന്തമാന്‍ എന്നിവിടങ്ങളിലും വിദേശത്ത് മലേഷ്യ, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലുമാണ് സമസ്തയുടെ അംഗീകൃത […]

Continue Reading

രണ്ട് മദ്റസകള്‍ക്കു കൂടി അംഗീകാരംസമസ്ത മദ്റസകളുടെ എണ്ണം 10,764 ആയി

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി രണ്ട് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10,764 ആയി.ഹയാത്തുല്‍ ഇസ്ലാം മദ്റസ കൊടിജല്‍, കൊണാജെ (ദക്ഷിണ കന്നഡ), ഹയാത്തുല്‍ ഇസ്ലാം മദ്റസ കദറ, മസ്കത്ത് (ഒമാന്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി നടന്ന ഏഴാം ഘട്ട ഫണ്ട് സമാഹരണം വിജയിപ്പിച്ച എല്ലാവരെയും യോഗം അഭിനന്ദിച്ചു.പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. […]

Continue Reading

സമസ്ത പൊതുപരീക്ഷ 17,18,19 തിയ്യതികളില്‍ 2,48,594 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയില്‍ ഫെബ്രുവരി 17,18,19 തിയ്യതികളിലും. വിദേശ രാജ്യങ്ങളില്‍ 16,17 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ 10,762 മദ്‌റസകളില്‍ നിന്നായി 2,68,876 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.അഞ്ചാം ക്ലാസില്‍ 1,10,921 കുട്ടികളും, ഏഴാം ക്ലാസില്‍ 89,018 കുട്ടികളും, പത്താം ക്ലാസില്‍ 41,126 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 7,529 കുുട്ടികളുമാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. […]

Continue Reading

ചങ്ങരംകുളം സ്വദേശി പ്രൊഫ. പ്രദീപ് അമേരിക്കയുടെ ദേശീയ എൻജിനീറിംഗ് അക്കാദമിയിലേക്ക്

ചങ്ങരംകുളം :അമേരിക്കയിൽ ഒരു ശാസ്ത്രജ്ഞന് ലഭിക്കാവുന്ന എറ്റവും വലിയ അംഗീകാരമായ ദേശീയ എൻജിനീറിംഗ് അക്കാദമിയിലെ (എൻ .എ ഇ ) അംഗത്വം ചങ്ങരംകുളം പന്താവൂർ സ്വദേശിയായ പ്രൊഫ. തലാപ്പിൽ പ്രദീപിന് ലഭിച്ചു. അമേരിക്കക്കാരായ 114 ശാത്‌ത്രജ്ഞരേയും മറ്റ് രാജ്യങ്ങളിലെ 21 ശാസ്ത്രജ്ഞരേയുമാണ് ഈ വർഷം തെരെഞ്ഞെടുത്തതെന്ന് എൻ എ ഇ പ്രസിഡന്റ് ശ്രീ. ജോൺ എൽ ആന്റേഴ്സൺ വാഷിംഗ്ടണിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച തെരഞ്ഞെടുപ്പ് ജനുവരിയിലാണ് അവസാനിച്ചത്. ക്ലസ്റ്റർ കെമിസ്ട്രി രംഗത്തെ ഗവേഷണങ്ങളും ചുരുങ്ങിയ ചെലവിൽ […]

Continue Reading

സമസ്ത പൊതുപരീക്ഷ ഫെബ്രുവരി 17,18,19 തിയ്യതികളില്‍:, ഒരുക്കങ്ങൾ പൂർത്തിയായി

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മദ്‌റസ പൊതുപരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ഈ മാസം 16,17 തിയ്യതികളില്‍ വിദേശങ്ങളിലും, 17,18,19 തിയ്യതികളില്‍ ഇന്ത്യയിലുമാണ് മദ്‌റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷ നടക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 10,762 മദ്‌റസകളിലെ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി ജനറല്‍ സ്ട്രീമില്‍ 2,48,594 വിദ്യാര്‍ത്ഥികളും സ്‌കൂള്‍ സ്ട്രീമില്‍ 13,516 വിദ്യാര്‍ത്ഥികളും ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. സ്‌കൂള്‍ കലണ്ടര്‍ […]

Continue Reading

ലൂയി ബ്രെയില്‍ ദിനാചരണം:മഅ്ദിന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിജയത്തിളക്കം

മലപ്പുറം: കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് (കെ എഫ് ബി) വിദ്യാര്‍ത്ഥി ഫോറത്തിനു കീഴില്‍ ലൂയി ബ്രെയില്‍ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബ്രെയില്‍ എഴുത്ത്, വായന മത്സരങ്ങളില്‍ ഒന്ന് രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിന് കീഴിലെ വിഷ്വലി ഇംപേര്‍ഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. മൂന്നാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ജാസിര്‍ രണ്ട് മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കര്‍ണാടക മംഗലാപുരം സ്വദേശിയായ മുഹമ്മദ് ജാസിര്‍ മഅ്ദിനില്‍ വന്നതിന് ശേഷമാണ് മലയാളം എഴുതാനും വായിക്കാനും പഠിക്കുന്നത്. ഇസ്മായീല്‍ […]

Continue Reading