ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പരപ്പനങ്ങാടി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരപ്പനങ്ങാടി പുത്തൻകടപ്പുറം ഫിഷറീസ് കോളനിയിലെ നരിക്കോടൻ അബൂബക്കറിൻ്റെ മകൻ ഹാരിസ് (42) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28ന് പുലർച്ചെ 5.30ന് തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിക്ക് സമീപം ഇദ്ദേഹം ഓടിച്ച ബൈക്ക് വൈദ്യുതി തൂണിലിടിച്ചാണ് അപകടം നടന്നത്. തലക്ക് ഗുരുതര പരുക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മാതാവ്:നഫീസ. ഭാര്യ:സൈഫുന്നിസ. മക്കൾ:റഫ്ഖാന, ഹസ്ന. സഹോദരങ്ങൾ:ഷംസാദ്, ജംഷിറ.

ഹോമിയോ ഡിസ്പന്‍സറികള്‍ നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : കേരളത്തില്‍ പുതുതായി അനുവദിച്ച ഹോമിയോ ഡിസ്പന്‍സറികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതുതായി നിലവില്‍ വന്ന ഗവണ്‍മെന്റ് ഹോമിയോ ഡിസ്പന്‍സറിയുടെ പ്രാദേശിക തല ഉദ്ഘാടനം അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി അധ്യക്ഷത വഹിച്ചു. മൂന്നിയൂര്‍ ആലിന്‍ചുവട് ഹൈസ്കൂളിനടുത്താണ് പുതിയ ഡിസ്പന്‍സറി ആരംഭിച്ചത്. രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ പരിശോധനയുണ്ടാകുമെന്നും ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, സ്വീപര്‍ എന്നിങ്ങനെ മൂന്ന് പേര്‍ […]

സഹകരണ മേഖലയിൽ മലപ്പുറം ജില്ലയിൽ ആദ്യത്തെ വിമൺ ആൺ ചിൽഡ്രൻ ആശുപത്രി മാർച്ച് ഒന്നിനു മൂന്നാം പടിയിൽ തുടങ്ങുന്നു

മലപ്പുറം : നവജാതശിശു ആരോഗ്യപരിപാലനത്തിനും പ്രസവ സ്ത്രീരോഗ ചികിത്സക്കും ആധുനിക സൗകര്യങ്ങളോടെ മലപ്പുറം ജില്ലാ ആസ്ഥനത്ത് സഹകരണ മേഖലയിൽ ആദ്യത്തെ ആശുപത്രി മലപ്പുറം – മൂന്നാം പടിയിൽ ആരംഭിക്കുന്നു. ആരോഗ്യപരിപാലന രംഗത്തെ ജില്ലയിലെ മുന്‍നിര സ്ഥാപനമായ പി.എം.എസ്.എ പൂക്കോയതങ്ങള്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ ഭാഗമായാണ് അര്‍ദ്ധസര്‍ക്കാര്‍ മേഖലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ആശുപത്രി ആരംഭിക്കുന്നത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള ആശുപത്രി സമുച്ചയം മാര്‍ച്ച് ഒന്നിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സോഫ്റ്റ് ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്യും. […]

error: Content is protected !!