ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത വിട പറഞ്ഞു

Breaking Local News

വളാഞ്ചേരി : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത വിട പറഞ്ഞു.
എടയൂർ പൂക്കാട്ടിരി ആൽപ്പറ്റപ്പടിയിൽ
താമസിക്കുന്ന മുട്ടിക്കൽ കുഞ്ഞീരുമ്മയാണ് (121) ശനിയാഴ്ച രാവിലെ അന്തരിച്ചത്. ആധാർ കാർഡ് അനുസരിച്ച് 1903 ജൂൺ രണ്ടിനാണ് കുഞ്ഞീരുമ്മയുടെ ജനനം. ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് ബുക്കിൽ ഇടം നേടിയ സ്പെയിനിലെ 116 വയസ്സുകാരി മരിയ ബ്രാൻ യാസീനെയും ഇവർ മറികടന്നിരുന്നു. കൂടുതൽ തവണ വോട്ട് വിനിയോഗിച്ച സമ്മതിധായകക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സർട്ടിഫിക്കറ്റ് കഴിഞ്ഞ വോട്ടേഴ്സ് ദിനത്തിൽ കുഞ്ഞീരുമ്മ ഏറ്റുവാങ്ങിയിരുന്നു. സമൂഹത്തിലെ വിവിധ മേഖലയിൽ ഉള്ളവർ ഇവരുടെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
ഖബറടക്കം ശനിയാഴ്ച വൈകുന്നേരം പൂക്കാട്ടിരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
ഭർത്താവ് : പരേതനായ കലമ്പൻ സൈതാലി. മക്കൾ : കുഞ്ഞിരിയ, മൊയ്തു, ഫാത്തിമ, മുഹമ്മദ്, പരേതരായ സൈതലവി, നഫിസ, ഹൈദ്രസ്, ഇയ്യത്തുട്ടി, മൊയ്തുട്ടി.
മരുമക്കൾ : ഹലിമു പെരുമ്പടപ്പ്,
കുഞ്ഞലവി പെലിപ്പുറം,
ബിവി വിളയൂർ, സൈനബ എടക്കുളം,
കുഞ്ഞിമുഹമ്മദ് ആതവനാട്
ഹഫ്സ വളപുരം, പരേതരായ മരക്കാർ പുറമണുർ, കോയ കുറുമ്പത്തൂർ.