വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Health India News

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധയെത്തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഓഫീസില്‍ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായതിനെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രി ഉള്‍പ്പെടെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗബാധിതനാണെന്ന് കണ്ടെത്തിയത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.