റിയാദിൽ ജോലി സ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനിടെ വാഹനമിടിച്ച് തൃശൂർ സ്വദേശി മരിച്ചു

News Pravasi

റിയാദ്: നജ്റാനിൽ വാഹനമിടിച്ച് മലയാളി പ്രവാസി മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി പെരിങ്ങോട്ട് വേലായുധൻ മകൻ രാജേഷ് (42) ആണ് മരിച്ചത്. ഞായറാഴ്‍ച രാവിലെ ജോലിസ്ഥലത്ത് പ്രാതൽ കഴിച്ച് കൊണ്ടിരിക്കേ രാജേഷിനെ സ്വദേശി പൗരന്റെ വാഹനമിടിക്കുകയായിരുന്നു. ഉടനെ ദഹ്റാൻ ജനൂബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
15 വർഷമായി സൗദിയിലുള്ള രാജേഷ് സ്‍പോൺസർക്കൊപ്പം മെക്കാനിക്കായും ഡ്രൈവറായും ജോലിചെയ്‍ത് വരികയായിരുന്നു. ഭാര്യ രമ്യ. മകൻ – അദ്വൈദ്.