‘മനസ്സേ ഇത്രമാത്രം’ രണ്ടാം പതിപ്പ് ബുക്ക് കവർ പേജ് പ്രകാശനം ചെയ്തു.

അബുദാബി: മനസ്സേ ഇത്രമാത്രം’ രണ്ടാം പതിപ്പ് ബുക്ക് കവർ പേജ് പ്രകാശനം ചെയ്തു.മാക്ബെത്ത് പബ്ലിക്കേഷൻസ്‌ പുറത്തിറക്കി കഴിഞ്ഞ വർഷം ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്ത അനൂപ് പെരുവണ്ണാമൂഴിയുടെ ‘മനസ്സേ ഇത്രമാത്രം’ എന്ന കവിതാസമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ കവർ പേജ് പ്രകാശനം അബുദാബിയിൽ നടന്നു.അബുദാബി രുചി ഹോട്ടൽ കൺവെൻഷൻ ഹാളിൽ നടന്ന പരിപാടിയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് അബുദാബി ഹംദാൻ ബ്രാഞ്ച് മാനേജർ വിനു വർക്കി എഴുത്തുകാരിയും നോവലിസ്റ്റും മാക്ബെത്ത് പബ്ലിക്കേഷൻ പ്രസാധകയുമായ എം.എ ഷഹനാസിന് നൽകിക്കൊണ്ട്‌ […]

Continue Reading

‘സ്വന്തം നാട്ടിൽ ഒരു സംരംഭം’: പ്രവാസി സംഗമം സംഘടിപ്പിച്ചു

മലപ്പുറം : ജില്ലയിൽ സാമ്പത്തിക മുന്നേറ്റം സാധ്യമാക്കാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് വിവിധ മേഖലകളിൽ മൂലധന നിക്ഷേപത്തിന് താത്പര്യമുള്ള പ്രവാസികളുടെ സംഗമം ‘സ്വന്തം നാട്ടിൽ ഒരു സംരംഭം’ എന്ന പേരിൽ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദേശത്ത് കഷ്ടപ്പെട്ട് സമ്പാദിച്ച പണം പാഴാക്കി കളയാനുള്ളതല്ലെന്നും മാർക്കറ്റ് മനസ്സിലാക്കി നല്ല പ്രൊജക്ടുകളിൽ നിക്ഷേപം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന വ്യാവസായിക വിപ്ലവം ജില്ലയിൽ നടപ്പാക്കാൻ കഴിയുമെന്ന് പ്രവാസികൾ […]

Continue Reading

പ്രവാസികളുടെ ദുരിതങ്ങൾ : മുഖ്യമന്ത്രിക്ക് മുന്നില്‍വിഷയം അവതരിപ്പിച്ച് പാലോളി അബ്ദുറഹിമാന്‍

മലപ്പുറം: ഗള്‍ഫ്‌മേഖലയില്‍ നിന്നും മറ്റും ജോലി നഷ്ടപ്പെട്ടും അസുഖം ബാധിച്ചും തിരിച്ചുനാട്ടിലെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനു കൂടുതല്‍ മൂന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ടു മലപ്പുറത്തുനടന്ന നവകേരളാ സദസ്സിനോടനുബന്ധിച്ച പ്രഭാത സദസ്സില്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. പ്രവാസി സംഘത്തെ പ്രതിനിധീകരിച്ചു പാലോളി അബ്ദുറഹിമാനാണു വിഷയം പ്രഭാത സദസ്സില്‍ അവതരിപ്പിച്ചത്. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രവാസികള്‍ക്കു സബ്‌സിഡിയോടുകൂടിയ ബാങ്ക് വായപക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇവ പ്രായോഗികമായി നടപ്പാക്കാന്‍ ചട്ടങ്ങള്‍ ലഘൂകരിക്കണം,പ്രവാസി ക്ഷേമനിധിയില്‍ ചേരാനുള്ള പ്രായപരിധി എടുത്തുകളയണം, നോര്‍ക്കയുടെ സാന്ത്വന സഹായ വിതരണത്തിലെ കാലതാമസം […]

Continue Reading

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അനാമിക പ്രവീണിന്റെ ‘സോറോ ആന്‍ഡ് ഗ്ലീ’ പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പുറത്തിറങ്ങും

കോഴിക്കോട്: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അനാമിക പ്രവീണിന്റെ ‘സോറോ ആന്‍ഡ് ഗ്ലീ’ ഇംഗ്ലീഷ് കവിതകളുടെ കവര്‍ പേജ് പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സി.ഇ.ഒ. കെ.ആര്‍. രാധാകൃഷ്ണന്‍ നായര്‍ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. ഇ.പി. ജോണ്‍സന്‍, മുതിര്‍ന്ന അധ്യാപകനും കവിയുമായ മുരളി മംഗലത്ത് എന്നിവര്‍ ചേര്‍ന്ന് ബുക്‌സ് ഫ്രെയിം പബ്ലിക്കേഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഷാര്‍ജ ഷോ റൂമില്‍വെച്ചാണു പ്രകാശന കര്‍മം നിര്‍വഹിച്ചത്. മാക്ബത് പബ്ലിക്കേഷന്‍ പ്രസാധകരായ ‘സോറോ ആന്‍ഡ് […]

Continue Reading

ദോഹ അല്‍ ഹത്തിയ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ഈ മാസം അവസാനം വരെ ഉത്സവകാലം

ശരീഫ് ഉള്ളാടശ്ശേരി ദോഹ :അല്‍ ഹത്തിയ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ഓഗസ്റ്റ് 9മുതല്‍ ഈ മാസം അവസാനം വരെ ഉത്സവക്കാലം. നാലാം വാര്‍ഷികത്തൊടാനുബന്ധിച്ചു 4റിയാല്‍ മുതല്‍ തുടങ്ങുന്നതാണ് ഓഫറുകള്‍.ഈ മാസം മുഴുവന്‍ പാരീസ് ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ഉറക്കമില്ലാത്ത ആഘോഷദിവസങ്ങള്‍. പച്ചക്കറികള്‍. തുണിത്തരങ്ങള്‍. മാംസം. മത്സ്യം. അണ്ടിപ്പരിപ്പ്. ബദാം. വാല്‍നട്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയെല്ലാം വളരെ വില കുറവില്‍ ലഭിക്കും. ഡാര്‍ക്ക് ചോക്ലേറ്റ്. മില്‍ക്ക് ചോക്ലേറ്റ്. വൈറ്റ് ചോക്ലേറ്റ്. കരാക്ക്. ഗനാചെ. പ്രലൈന്‍ കൊതി വരുന്നുണ്ടല്ലേ ദോഹ ഹത്തിയയിലെ […]

Continue Reading

സ്കൂളിൽ ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് മലയാളി വിദ്യാർത്ഥി മരിച്ചു.അപകടം മസ്‌ക്കറ്റിൽ

മസ്‌കറ്റ്: സ്കൂളിൽ ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപ്പെട്ട് സീബ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനി മരണമടഞ്ഞു. എറണാകുളം പാലാരിവട്ടം സ്വദേശികളായ റ്റാക്കിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളും സീബ് ഇന്ത്യൻ സ്‌കൂൾ രണ്ടാം ക്ലാസ്സ്‌ വിദ്യാർഥിനിയുമായ അൽന റ്റാകിനാണ് (6 വയസ്സ്) ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽ മരണമടഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്‌കൂൾ വിട്ട് അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ […]

Continue Reading

ഹജ്ജ് കഴിഞ്ഞ് മടങ്ങാനിരിക്കെ മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു

കോട്ടക്കല്‍: പരിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് മടങ്ങാനിരിക്കെ മക്കയില്‍ മരിച്ചു. പത്തായക്കല്ല് കാഞ്ഞിരത്തടം സ്വദേശി ചെ ലൂക്കാരന്‍ മൊയ്തീന്‍ കുട്ടി ഹാജി (67) യാണ് മക്കയില്‍ മരിച്ചത്. ഭാര്യ സമേതം കോട്ടക്കലിലെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഹജ്ജിനു പോയതായിരുന്നു. ഭാര്യ: ബീക്കുട്ടി . മക്കള്‍: മുഹമ്മദ് റിയാസ്, ജംഷീദ. നഷിദ. മരുമക്കള്‍: അഫ്താഷ് ( അരീക്കല്‍ സിറ്റി), ജാസിര്‍ ( കാവതികളം) .സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, ഖാദര്‍ ഹാജി, ഫാത്തിമ, പാത്തു, കുഞ്ഞാ ച്ചു. ജനാസ […]

Continue Reading

പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി മലയാളി ദമ്പതികൾ

മലപ്പുറം: സമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക്യു എ ഇ സർക്കാർ നൽകുന്ന പരമോന്നത അംഗീകാരമായ ഗോൾഡൻ വിസ നൽകി ആദരിച്ചആദ്യ ദമ്പതികൾ മലപ്പുറത്ത് നിന്നുള്ള അബ്ദുൽ സലാം, ഫൈറൂസ് ദമ്പതികൾക്ക്. മലപ്പുറം കൊളത്തൂർ സ്വദേശി അബ്ദുൽ സലാം പള്ളിത്തൊടിയും പാണക്കാട് സ്വദേശിനി ഫൈറൂസ് നന്നമ്പറ്റയുമാണ് ഈ അപൂർവ്വ ഭാഗ്യം സിദ്ദിച്ച ദമ്പതികൾ. 12 വർഷമായി ഷാർജയിൽ സ്ഥിര താമസക്കാരായ ഇവരുടെ യു എ ഇ റെഡ് ക്രെസെന്റ് വോളന്റീയർ ആയി നിസ്വാർത്ഥമായ സേവനം മുൻ നിർത്തിയും പ്രതേകിച്ചു കോവിഡ് […]

Continue Reading

ദുബൈയിലെ തീ പിടുത്തതില്‍ മരിച്ച മലപ്പുറത്തെ ദമ്പതികള്‍ തീരാവേദന. മരണം പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക്താമസം മാറാന്‍ ഒരുങ്ങുന്നതിനിടെ

മലപ്പുറം: ദുബൈയിലെ ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലപ്പുറത്തെ ദമ്പതികള്‍ അടക്കം 16 പേര്‍ മരിച്ചു. മലപ്പുറം വേങ്ങര ചേറൂര്‍ ചണ്ണയില്‍ സ്വദേശി കാളങ്ങാടന്‍ റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താന്‍ സ്വദേശികളും രണ്ട് ആഫ്രിക്കന്‍ സ്വദേശികളുമാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരില്‍ രണ്ട് പേര്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് വിവരം. ട്രാവല്‍സ് ജീവനക്കാരനായ റിജേഷും,സ്‌കൂള്‍ അധ്യാപികയായ ജിഷിയും കഠിനാധ്വാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിച്ചു വരുമ്പോഴാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചിരിക്കുന്നത്. […]

Continue Reading

ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പൊന്നാനി സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു.പൊന്നാനി സ്വദേശി പുതുവീട്ടില്‍ അബുവാണ് മരിച്ചത്

പൊന്നാനി: ബുധനാഴ്ച ഖത്തറിലെ ദോഹ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണപ്പെട്ട പൊന്നാനി പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പുതുവീട്ടില്‍ അഹമ്മദിന്റെ മകന്‍ അബുവിന്റെ (43) മൃതദേഹം കണ്ടെടുത്തു. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അബു ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്ന് വീണത്.നാല് ദിവസത്തിന് ശേഷമാണ് അബുവിന്റെ മൃതദേഹം കണ്ടെടുത്തത്.ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു.കഴിഞ്ഞ ദിവസം മാറഞ്ചേരി സ്വദേശി നൗഷാദിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതു വരെ നാല് മലയാളികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആമിനയാണ് […]

Continue Reading