‘മനസ്സേ ഇത്രമാത്രം’ രണ്ടാം പതിപ്പ് ബുക്ക് കവർ പേജ് പ്രകാശനം ചെയ്തു.

Entertainment Keralam Life Style News Pravasi

അബുദാബി: മനസ്സേ ഇത്രമാത്രം’ രണ്ടാം പതിപ്പ് ബുക്ക് കവർ പേജ് പ്രകാശനം ചെയ്തു.മാക്ബെത്ത് പബ്ലിക്കേഷൻസ്‌ പുറത്തിറക്കി കഴിഞ്ഞ വർഷം ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്ത അനൂപ് പെരുവണ്ണാമൂഴിയുടെ ‘മനസ്സേ ഇത്രമാത്രം’ എന്ന കവിതാസമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ കവർ പേജ് പ്രകാശനം അബുദാബിയിൽ നടന്നു.അബുദാബി രുചി ഹോട്ടൽ കൺവെൻഷൻ ഹാളിൽ നടന്ന പരിപാടിയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് അബുദാബി ഹംദാൻ ബ്രാഞ്ച് മാനേജർ വിനു വർക്കി എഴുത്തുകാരിയും നോവലിസ്റ്റും മാക്ബെത്ത് പബ്ലിക്കേഷൻ പ്രസാധകയുമായ എം.എ ഷഹനാസിന് നൽകിക്കൊണ്ട്‌ ബുക്ക് കവർ പ്രകാശനം നിർവ്വഹിച്ചു.ജോയ്ആലുക്കാസ് ഗ്രൂപ്പ് അബുദാബി റീജ്യണിലെ മറ്റ് മാനേജർമാരായ സാജിദ് സി കെ ടി ,അജിത്ത് അമ്പാടി എന്നിവർക്കൊപ്പം സഹ മാനേജർമാരായ പ്രതീഷ് തരകൻ,ധനേഷ് കോന്നേരി,ജോസഫ് ഫെബിൻ, ഒപ്പം ഗായകനും സംഗീത സംവിധായകനുമായ ഷംനാദ് ഭാരത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

കവിതകൾ പലപ്പോഴും തിരസ്കരിക്കപ്പെടുന്ന ഈ കാലത്ത് ‘മനസ്സേ ഇത്രമാത്രം’ അതിന്റെ ആദ്യ പതിപ്പിന്റെ മുഴുവൻ കോപ്പികളും വിറ്റഴിക്കപ്പെട്ടതിൽ ഒരു പ്രസാധക എന്ന നിലയിൽ സന്തോഷിക്കുകയും തങ്ങളുടെ പുസ്തകങ്ങൾ ജനങ്ങൾ സ്വീകരിക്കുന്നതിനുള്ള നന്ദി പങ്കുവെക്കുന്നതായും പുസ്തകത്തിന്റെ പ്രസാധക എം.എ ഷഹനാസ് പറഞ്ഞു.
ജോയ് ആലുക്കാസ് അബുദാബി റീജ്യണിലെ മുഴുവൻ ബ്രാഞ്ചിലെയും ജീവനക്കാർ പങ്കെടുത്ത ചടങ്ങിൽ നിരവധി പേർ പുസ്തകത്തിന് ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ എം.എ ഷഹനാസ് സ്വാഗതവും അനൂപ് പെരുവണ്ണാമൂഴി നന്ദിയും പറഞ്ഞു