ആലപ്പുഴയിൽ കടന്നല്‍ കുത്തേറ്റ് സ്ത്രീ മരിച്ചു

Keralam News

ആലപ്പുഴ : ആലപ്പുഴയില്‍ കടന്നല്‍ കുത്തേറ്റ് സ്ത്രീ മരിച്ചു. നൂറനാട് സൂര്യഭവനത്തില്‍ ജഗദമ്മയാണ് മരിച്ചത്. അഞ്ചുവയസുകാരിയായ കുട്ടിയടക്കം രണ്ട് പേരെ അടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ച ജഗദമ്മയുടെ വീടിനടുത്തുണ്ടായിരുന്ന കടന്നല്‍ കൂട് ഇളകിയാണ് ആക്രമണമുണ്ടായത്. ഇന്നലെയാണ് ജഗദമ്മയ്ക്ക് കടന്നല്‍ കുത്ത് ഏല്‍ക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത് . ആശുപത്രിയിൽ ചികിത്സയിൽ കിടക്കുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണ്.