ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി

രാജ്യദോഹം കുറ്റംചുമത്തിയ ലക്ഷദ്വീപിലെ യുവ സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. മുതിര്‍ന്ന നേതാക്കളടക്കം 12 പേര്‍ രാജിവച്ചു. ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് അടക്കമുള്ള 12 പ്രവര്‍ത്തകരാണ് രാജിവച്ചത്. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് യുവ സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തിരുന്നത്124 അ ,153 ആ എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അയിഷ സുല്‍ത്താന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ […]

Continue Reading

20 വര്‍ഷത്തിന് ശേഷം ആദ്യമായി ലോകത്ത് ബാലവേല കൂടുന്നു

ലോകത്ത് ഇരുപത് വര്‍ഷത്തിന് ശേഷം ഇതാദ്യമായി ബാലവേല കൂടുന്നുവെന്ന് മുന്നറിയിപ്പ്. കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി മൂലം ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ജോലിക്ക് ഇറങ്ങേണ്ടി വരുമെന്ന് യുനിസെഫ് പറയുന്നു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജന്‍സിയും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020 ന്റെ തുടക്കത്തില്‍ 160 മില്യണ്‍ കുട്ടികള്‍ ബാലവേലയ്ക്ക് നിര്‍ബന്ധിതരാകുന്നുണ്ടെങ്കില്‍, ഇനി വരുന്ന നാലു വര്‍ഷം കൊണ്ട് അതില്‍ 8.4മില്യണ്‍ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 2000ത്തിനും 2016നും ഇടയില്‍ ബാലവേലയില്‍ 94 […]

Continue Reading

പതഞ്ജലിയുടെ കൊറോണില്‍ കിറ്റിന്‍റെ വിതരണം നിര്‍ത്തലാക്കി നേപ്പാളും

പതഞ്ജലി സമ്മാനിച്ച കൊറോണില്‍ കിറ്റിന്‍റെ വിതരണം നിര്‍ത്തിവച്ച് നേപ്പാള്‍. ആയുര്‍വേദ, സമാന്തര മെഡിസിന്‍ വിഭാഗമാണ് കൊറോണ്ല്‍ കിറ്റിന്‍റ് വിതരണം നിർത്തലാക്കിയത്. ഭൂട്ടാന് പിന്നാലെ കൊറോണില്‍ കിറ്റിന്‍റെ വിതരണം നിര്‍ത്തിവയ്ക്കുന്ന രാജ്യമാണ് നേപ്പാള്‍. കൊറോണില്‍ കിറ്റ് ശേഖരിച്ചതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വിശദമാക്കിയാണ് വിതരണം നിര്‍ത്തിയത്. കൊറോണില്‍ കിറ്റിലുള്ള നേസല്‍ ഓയിലും ടാബ്ലെറ്റുകളും കൊവിഡ് വൈറസിനെ പ്രിതിരോധിക്കുന്ന മരുന്നുകള്‍ക്ക് തുല്യമല്ലെന്ന് നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് അണുബാധയെ ചെറുക്കാന്‍ കൊറോണില്‍ കിറ്റ് സഹായിക്കുമെന്നായിരുന്നു പതഞ്ജലിയുടെ വാദം. 1500 കൊറോണില്‍ കിറ്റാണ് […]

Continue Reading

അന്റോണിയോ ഗുട്ടറസിന് യുഎന്നില്‍ രണ്ടാമൂഴം

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രണ്ടാമൂഴത്തിലേക്ക്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ഗുട്ടറസിന്റെ തീരുമാനത്തെ ഇന്നു ചേര്‍ന്ന രക്ഷാസമിതി യോഗം പിന്തുണച്ചു. 193 അംഗ പൊതുസഭയ്ക്കു മുന്‍പാകെ ഗുട്ടറസിന്റെ പേര് നിര്‍ദേശിക്കാന്‍ രക്ഷാസമിതി യോഗം തീരുമാനിച്ചു. യോഗത്തില്‍ ഐകകണ്ഠ്യേനയാണ് ഗുട്ടറസിന്റെ പേര് അംഗീകരിച്ചതെന്ന് രക്ഷാസമിതിയുടെ നിലവിലെ പ്രസിഡന്റും എസ്തോണിയന്‍ അംബാസഡറുമായ സ്വെന്‍ ജര്‍ഗെന്‍സന്‍ പറഞ്ഞു. പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ ഗുട്ടറസ് 2017ലാണ് യുഎന്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ സ്ഥാനത്തേക്കുള്ള മത്സരരംഗത്ത് മറ്റാരുമില്ലാത്തതിനാല്‍ രക്ഷാസമിതിയുടെ […]

Continue Reading

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി യു.എ.ഇ

ഇന്ത്യയില്‍ നിന്നുള്ള യു.എ.ഇ യാത്രാ ഇനിയും നീളുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ 6 വരെ ഇന്ത്യയില്‍ നിന്നുള്ള വിലക്ക് നീട്ടിയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. യു.എ. ഇ സിവില്‍ ഏവിയേഷന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇത് വരെയുണ്ടായിട്ടില്ല.

Continue Reading

പാകിസ്താന്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 62 ആയി

പാകിസ്താനില്‍ രണ്ട് യാത്രാ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 62 ആയി. സിന്ധ് പ്രവിശ്യയിലെ ഘോത്കി ജില്ലയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. റേതി, ദഹര്‍കി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു അപകടം. അപകടം നടന്ന റെയില്‍വേ ട്രാക്ക് പുനഃസ്ഥാപിച്ചുവെന്നും സര്‍വീസ് ഉടന്‍ വീണ്ടും തുടങ്ങുമെന്നും റയില്‍വേ സൂപ്രണ്ട് ശുക്കൂര്‍ താരിഖ് ലത്തീഫ് അറിയിച്ചു. ലാഹോറില്‍നിന്നും കറാച്ചിയിലേക്ക് പോകുന്ന സര്‍ സയിദ് എക്സ്പ്രസും കറാച്ചിയില്‍നിന്നും സര്‍ഗോഥയിലേക്ക് പോകുകയായിരുന്ന മില്ലത് എക്സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. മില്ലത് എക്‌സ്പ്രസ് പാളം തെറ്റിയതാണ് അപകടകാരണം. […]

Continue Reading

ആ അപകടം ആസൂത്രിതം; കാരണം മുസ്‌ലിം വിദ്വേഷം

കാനഡയില്‍ മുസ്‌ലിം കുടുംബത്തിലെ നാലുപേരെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. കാനഡയിലെ ഒന്റാരിയോ പ്രവിശ്യയുടെ തെക്ക് ഭാഗത്താണ് ഒരു കുടുംബത്തിലെ നാലു പേര്‍ കഴിഞ്ഞ ദിവസം പിക്ക് അപ് ട്രക്ക് ഇടിച്ച് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. 20 വയസ്സുള്ള ഒരു യുവാവാണ് വാഹനം ഓടിച്ചിരുന്നത്. അപകടമുണ്ടാകുമ്പോള്‍ ഇയാള്‍ സംരക്ഷണ കവചം ധരിച്ചിരുന്നു എന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇടിയുടെ ആഘാതം ഏല്‍ക്കാതിരിക്കാനായിരുന്നു ഇത്. പിന്നീട് അപകടമുണ്ടായതിന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഒരു മാളില്‍വെച്ച് […]

Continue Reading

അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിത; ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍

അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ വനിതയെന്ന നേട്ടം സ്വന്തമാക്കി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. കിങ്സ്റ്റണില്‍ നടന്ന മീറ്റില്‍ 10.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതോടെയാണ് ആന്‍ ഫ്രേസര്‍ ഈ നേട്ടം സ്വന്തമാക്കിയത്. നിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 33 വര്‍ഷത്തിനിടെയുള്ള ഏറ്റവും മികച്ച സമയമാണ് താരം കിങ്സ്റ്റണില്‍ കുറിച്ചത്. യു.എസ് താരം ഫ്‌ളോറന്‍സ് ഗ്രിഫിത്ത് ജോയ്‌നറുടെ പേരിലുള്ള 10.49 സെക്കന്‍ഡാണ് വനിതകളുടെ 100 മീറ്റരില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സമയം. 2008, 2012 ഒളിമ്പിക്‌സുകളിലെ 100 […]

Continue Reading

മുതിര്‍ന്ന കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം

മുതിര്‍ന്ന കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. സെപ്റ്റംബറില്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതിന് മുമ്പായി കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്. ഏകദേശം രണ്ട് ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ 12 വയസ് കഴിഞ്ഞവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. ഫൈസര്‍ വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നത് കൊണ്ട് […]

Continue Reading

ഇസ്രയേലില്‍ ഭരണമാറ്റം: മന്ത്രിസഭ ഉണ്ടാക്കാന്‍ പ്രതിപക്ഷം

പത്തുവര്‍ഷത്തിലേറെയായി ബെന്യമിന്‍ നെതന്യാഹു ഭരണത്തിലിരിക്കുന്ന ഇസ്രയേലില്‍ ഭരണമാറ്റം. പ്രതിപക്ഷത്തിന് സഭ ഉണ്ടാക്കാന്‍ പ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാന്‍ 38 മിനിറ്റ് ബാക്കിനില്‍ക്കെയാണ് വിവിധ പാര്‍ട്ടികള്‍ തമ്മില്‍ അന്തിമ ധാരണയായതും പ്രതിപക്ഷം മന്ത്രിസഭ ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതും. മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ പിന്തുണ ലഭിച്ചതായി യേര്‍ ലാപിഡ് പ്രസിഡന്റായ റൂവന്‍ റിവ്ലിനെ അറിയിച്ചു. യേര്‍ ലാപിഡ് പ്രധാന മന്ത്രിയാകുമെന്നാണ് നിലവിലെ സൂചനകള്‍. യുണൈറ്റഡ് അറബ് ലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ കൂടി അവസാന നിമിഷം ലഭിച്ചതോടെയാണ് പ്രതിപക്ഷം ഭൂരിപക്ഷമുറപ്പിച്ചത്. ഇതോടെ […]

Continue Reading