21ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ലേഖന പരമ്പരകള്‍ മാധ്യമ വിദ്യാര്‍ഥികളിലേക്ക്

International Keralam Life Style News

മലപ്പുറം :21ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ലേഖന പരമ്പരകള്‍ മാധ്യമ വിദ്യാര്‍ഥികളിലേക്ക്.
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 21ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ലേഖന പരമ്പരകളുടെ സമാഹാരമായ ‘ഊരിലെ ഉജ്ജ്വല രത്‌നങ്ങള്‍’ പുസ്തകം കോഴിക്കോട് പ്രസ്‌ക്ലബ്ബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂഷന്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്തു. മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.പി.നിസാര്‍ എഴൂതിയ പുസ്തകം മാക്‌ബെത് പബ്ലിക്കേഷന്‍സാണ് പുറത്തിറക്കിയത്.

പുസ്തകത്തിന്റെ വിതരേണാദ്ഘാടനം മാസ്‌റ്റേഴ്‌സ് ഹോക്കി സംസ്ഥാന ചെയര്‍മാന്‍ പാലോളി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. ജനയുഗം മലപ്പുറം ബ്യൂറോ ചീഫ് സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. ഏഷ്യനെറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ്.ബിജു, കോഴിക്കോട് പ്രസ്‌ക്ലബ്ബ് ജേര്‍ണലിസ്റ്റം ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ വി.ഇ.ബാലകൃഷ്ണന്‍, എ.എന്‍.ഐ ലേഖകന്‍ എന്‍.പി.സക്കീര്‍ പ്രസംഗിച്ചു. മാക്‌ബെത് പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ എം.എ.ഷഹനാസ് സ്വാഗതവും, വി.പി.നിസാര്‍ നന്ദിയും പറഞ്ഞു.

മംഗളംദിനപത്രം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടറായ വി.പി.നിസാര്‍ എഴുതിയ ഏഴു വാർത്താലേഖന പരമ്പരകളുടെ സമാഹാരമാണ് ഊരിലെ ഉജ്വല രത്‌നങ്ങള്‍ എന്ന പുസ്തകമായി പുറത്തിറങ്ങിയത്. ഡോ. സെബാസ്റ്റിയന്‍പോളാണ് അവതാരിക എഴുതിയിട്ടുള്ളത്. സ്‌റ്റേറ്റ്‌സ്മാന്‍ ദേശീയ മാധ്യമ അവാര്‍ഡ്, കേരളാ നിയമസഭാ മാധ്യമ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാറിന്റെ അംബേദ്കര്‍ മാധ്യമ അവാര്‍ഡ്, യുവജനക്ഷേമ ബോര്‍ഡിന്റെ യുവപ്രതിഭാ മാധ്യമ പുരസ്‌കാരം, കേരളീയം വി.കെ.മാധവന്‍കുട്ടി മാധ്യമ അവാര്‍ഡ് ഉള്‍പ്പെടെയുള്ള മാധ്യമ അവാര്‍ഡുകള്‍ നേടിയ ലേഖന പരമ്പരകളാണ് പുസ്തകത്തിലുള്ളത്.