കമിതാക്കള്‍ അറിയാതെ അവരുടെ സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തി ഫോട്ടാഗ്രാഫര്‍

Entertainment International News

കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങള്‍ അവരറിയാതെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം അമേരിക്കയിലാണ്. കമിതാക്കളുടെ വിവാഹ അഭ്യര്‍ഥന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വിവാദത്തിന് വഴിവെച്ചത്.

വലേരി കോണ്ട്രെറാസ് എന്ന കാമറാമാനാണ് ചിത്രം പകര്‍ത്തിയത്. ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചതും വലേരി തന്നെ. സൂത്രോ ബാത്ത് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് വലേരി ആ ദൃശ്യം കണ്ടത്. അപ്പോള്‍ തന്നെ കാമറയില്‍ പകര്‍ത്തുകയായിരുന്നു. ചിത്രം ട്വിറ്റരിലൂടെ പങ്കുവച്ചശേഷം കമിതാക്കളെ കണ്ടെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.