‘ഗണ്ടി കുടുംബം’ എന്നുമുതലാ ‘ഗാന്ധി കുടുംബം’ ആയത്‌? ഗാന്ധിയെ അപമാനിക്കരുത്;’ രാഹുലിനെതിരെ പിവി അന്‍വര്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിമര്‍ശനം തുടര്‍ന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന തന്‍റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പി.വി അന്‍വര്‍ പറഞ്ഞു. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാൻ ഉള്ള അർഹതയില്ല. ജനങ്ങൾ ആലോചിക്കേണ്ട വിഷയമാണിത്, അത് ജനങ്ങൾ കൃത്യമായി ആലോചിക്കും. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ.ഡി. വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്ന് പി.വി അന്‍വര്‍ പറഞ്ഞു. ഇടത് എംഎല്‍എയുടെ […]

Continue Reading

മകള്‍ക്കു അന്ത്യചുംബനം നല്‍കാന്‍ ജയിലില്‍ നിന്നും പിതാവെത്തി

മഞ്ചേരി : ഇക്കഴിഞ്ഞ ദിവസം കല്‍പറ്റയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട മകളെ ഒരുനോക്കു കാണാനും അന്ത്യചുംബനം നല്‍കാനും ജയിലില്‍ കഴിയുന്ന പിതാവ് എത്തിയത് ഏവരുടെയും കണ്ണു നനയിച്ചു. തിഹാര്‍ ജയിലില്‍ കഴിയുന്ന മഞ്ചേരി സ്വദേശി ഒ എം എ സലാമാണ് പരോള്‍ ലഭിച്ച് പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയത്. മകളുടെ മരണത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് എന്‍.ഐ.എ കോടതിയില്‍ നിന്നും ഒഎംഎ സലാമിന് ജാമ്യം ലഭിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാവിലെ വിമാന മാര്‍ഗം കോയമ്പത്തൂരിലിറങ്ങി. തുടര്‍ന്ന് റോഡ് മാര്‍ഗം ട്രാവലറില്‍ […]

Continue Reading

12 ലക്ഷം കുട്ടികള്‍ നാളെ മദ്രസകളിലേക്ക്

ചേളാരി: റമദാന്‍ അവധി കഴിഞ്ഞ് നാളെ മദ്‌റസകള്‍ തുറക്കുമ്പോള്‍ 12 ലക്ഷം കുട്ടികളാണ് അറിവ് നുകരാന്‍ മദ്‌റസകളില്‍ എത്തുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ഇന്ത്യക്കകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 10771 മദ്‌റസകളിലെ പന്ത്രണ്ട് ലക്ഷം കുട്ടികള്‍ മദറസകളിലെത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. ‘നേരറിവ് നല്ല നാളേക്ക്’ എന്ന പ്രമേയത്തില്‍ മിഹ്‌റജാനുല്‍ ബിദായ എന്ന പേരിലാണ് ഈ വര്‍ഷത്തെ മദ്‌റസ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന, ജില്ല, റെയ്ഞ്ച് മദ്‌റസ […]

Continue Reading

CAA: പൗരത്വഭേദഗതി നിയമം നിലവിൽ വന്നു; വിജ്ഞാപനം പുറത്തിറങ്ങി

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നു. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു, ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര […]

Continue Reading

പത്മജ വേണുഗോപാൽ ബി.ജെ.പി അംഗത്വം സ്വീകരിച്ചു; ‘മോദി കരുത്തനായ നേതാവ്’

ന്യൂഡൽഹി: കോൺഗ്രസ് നേതാവും കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബി.ജെ.പി.യിൽ ചേർന്നു. ഡൽഹിയിൽ ബി.ജെ.പി. ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറിൽ നിന്നാണ് പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്. പത്മജയുടെ ബി.ജെ.പി. പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം മുതൽ അഭ്യൂഹങ്ങളുയർന്നിരുന്നു. പ്രചാരണം ഫെയ്സ്ബുക്കിലൂടെ ആദ്യം നിഷേധിച്ച പത്മജ പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോൺഗ്രസിലെ അവഗണനയെ തുടർന്നാണ് താൻ ബി.ജെ.പിയിലേക്ക് മാറുന്നതെന്ന് അവർ പ്രതികരിക്കുകയും ചെയ്തു. കെപിസിസി ഭാരവാഹിത്വവും എഐസിസിസി അംഗത്വവും വഹിച്ചിട്ടുണ്ട് പത്മജ.

Continue Reading

സമസ്ത പൊതുപരീക്ഷ: മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങി. റമദാന്‍ 17ന് ഫലം പ്രസിദ്ധീകരിക്കും

ചേളാരി: ഫെബ്രുവരി 16,17 തിയ്യതികളില്‍ വിദേശങ്ങളിലും 17,18,19 തിയ്യതികളില്‍ ഇന്ത്യയിലും നടന്ന സമസ്ത പൊതുപരീക്ഷയുടെ ഉത്തര പേപ്പര്‍ പരിശോധന ക്യാമ്പ് തുടങ്ങി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,762 മദ്‌റസകളിലെ രണ്ടരലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷ എഴുതിയത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പത്ത് ലക്ഷം ഉത്തരപേപ്പറുകള്‍ 159 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ചാണ് പരിശോധിക്കുന്നത്. ഡിവിഷന്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേകം നിശ്ചയിച്ച ഇന്‍വിജിലേറ്റര്‍മാരാണ് ഉത്തരപേപ്പറുകള്‍ പരിശോധിക്കുന്നത്. 10,474 ഇന്‍വിജിലേറ്റര്‍മാരെ സമസ്ത കേരള ഇസ്ലാം മത […]

Continue Reading

സമസ്ത പൊതുപരീക്ഷ രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

ചേളാരി: മദ്റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷക്ക് ഇന്ന് തുടക്കമായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,762 മദ്റസകളിലെ രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്നലെ പരീക്ഷ എവുതിയത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്.ഇന്ത്യയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, ബീഹാര്‍, ഒറീസ, ഝാര്‍ഖണ്ഡ്, ആസാം, ലക്ഷദ്വീപ്, അന്തമാന്‍ എന്നിവിടങ്ങളിലും വിദേശത്ത് മലേഷ്യ, യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലുമാണ് സമസ്തയുടെ അംഗീകൃത […]

Continue Reading

സമസ്ത പൊതുപരീക്ഷ 17,18,19 തിയ്യതികളില്‍ 2,48,594 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയില്‍ ഫെബ്രുവരി 17,18,19 തിയ്യതികളിലും. വിദേശ രാജ്യങ്ങളില്‍ 16,17 തിയ്യതികളിലുമാണ് പരീക്ഷ. സമസ്തയുടെ 10,762 മദ്‌റസകളില്‍ നിന്നായി 2,68,876 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ എഴുതുന്നത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടക്കുന്നത്.അഞ്ചാം ക്ലാസില്‍ 1,10,921 കുട്ടികളും, ഏഴാം ക്ലാസില്‍ 89,018 കുട്ടികളും, പത്താം ക്ലാസില്‍ 41,126 കുട്ടികളും, പ്ലസ്ടു ക്ലാസ്സില്‍ 7,529 കുുട്ടികളുമാണ് പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. […]

Continue Reading

കെ.ടി. മുസാദിഖ് മിസ്റ്റർ ഇന്ത്യ

മലപ്പുറം: 58-ാമത് സീനിയർ നാഷണൽ ബോഡിബിൽഡിംങ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ ഇന്ത്യയായി കേരളത്തിലെ കെ.ടി. മുസാദിഖിനെ തിരഞ്ഞെടുത്തു. ഒന്നരലക്ഷം രൂപയും ട്രോഫിയുമാണ് മിസ്റ്റർ ഇന്ത്യക്കു ലഭിച്ച സമ്മാനം. ഇക്കഴിഞ്ഞ 10, 11 തീയതികളിൽ വാണിയംകുളം പി.കെ. ദാസ് മെഡിക്കൽ കോളജിൽ നടന്ന മിസ്റ്റർ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നാനൂറിൽപരം മത്സരാർഥികൾ പങ്കെടുത്തു. ഉത്തർപ്രദേശിൽനിന്നുള്ള ദേവേന്ദ്രപാൽ റണ്ണർ അപ്പായും(50,000), കേരളത്തിലെ സി. നൗഫൽ, മോസ്റ്റ് മസ്കുലർ മാൻ(10,000) പുരസ്കാരവും നേടി.പാലക്കാട് ജില്ലാ ബോഡിബിൽഡിംങ് അസോസിയേഷനും ജില്ലാ […]

Continue Reading

ചങ്ങരംകുളം സ്വദേശി പ്രൊഫ. പ്രദീപ് അമേരിക്കയുടെ ദേശീയ എൻജിനീറിംഗ് അക്കാദമിയിലേക്ക്

ചങ്ങരംകുളം :അമേരിക്കയിൽ ഒരു ശാസ്ത്രജ്ഞന് ലഭിക്കാവുന്ന എറ്റവും വലിയ അംഗീകാരമായ ദേശീയ എൻജിനീറിംഗ് അക്കാദമിയിലെ (എൻ .എ ഇ ) അംഗത്വം ചങ്ങരംകുളം പന്താവൂർ സ്വദേശിയായ പ്രൊഫ. തലാപ്പിൽ പ്രദീപിന് ലഭിച്ചു. അമേരിക്കക്കാരായ 114 ശാത്‌ത്രജ്ഞരേയും മറ്റ് രാജ്യങ്ങളിലെ 21 ശാസ്ത്രജ്ഞരേയുമാണ് ഈ വർഷം തെരെഞ്ഞെടുത്തതെന്ന് എൻ എ ഇ പ്രസിഡന്റ് ശ്രീ. ജോൺ എൽ ആന്റേഴ്സൺ വാഷിംഗ്ടണിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച തെരഞ്ഞെടുപ്പ് ജനുവരിയിലാണ് അവസാനിച്ചത്. ക്ലസ്റ്റർ കെമിസ്ട്രി രംഗത്തെ ഗവേഷണങ്ങളും ചുരുങ്ങിയ ചെലവിൽ […]

Continue Reading