നീളുന്ന ലോക്ക്ഡൗണ്‍; പ്രതിസന്ധിയിലായി ചെത്തുതൊഴിലാളികള്‍

അമിത എ പാലക്കാട്: പാലക്കാടന്‍ ഗ്രാമങ്ങളിലുള്ള ഒരു സ്ഥിരം കാഴ്ചയാണ് അതിരാവിലെയും വൈകുന്നേരങ്ങളിലുമുള്ള ചെത്ത്. ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായിരിക്കുകയാണ് ഈ ചെത്തുതൊഴിലാളികള്‍. കേരളത്തിലെ 12 ജില്ലകളിലേക്കും ഇവിടെ നിന്നായിരുന്നു കളള് കൊണ്ടു പോയിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം ഇപ്പോള്‍ കള്ള് കൊണ്ടു പോവാന്‍ സാധിക്കുന്നില്ല. പക്ഷേ ചെത്താതെ നിര്‍ത്തിയാല്‍ പൂങ്കുല കേടുവന്ന് തെങ്ങു നശിക്കും. അതു കൊണ്ടു തന്നെ ചെത്തിയ ശേഷം കള്ള് ഒഴിച്ചു കളയേണ്ട ഗതികേടിലാണ് പലപ്പോഴും തൊഴിലാഴികള്‍. കൂടാതെ തൊഴിലാളികളുടെ കൂലിയും കുറഞ്ഞു. 700 […]

Continue Reading

കോന്നിയില്‍ വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു

കോന്നിയില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് ഒരാള്‍ മരിച്ചു. വീടിന്റെ തട്ട് പൊളിക്കുന്നതിനിടെയാണ് ഇരുനില കെട്ടിടം തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹം പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്സ് ശ്രമം തുടരുകയാണ്.

Continue Reading

കൊവിഡ് കാലത്ത് ആദിവാസി ഊരുകളില്‍ പൈനാപ്പിള്‍ വിതരണം നടത്തി എക്‌സൈസ്

കൊവിഡ് കാലത്ത് ആദിവാസി ഊരുകളില്‍ പൈനാപ്പിള്‍ വിതരണം നടത്തി ദേവികുളം ജനമൈത്രി എക്‌സൈസ്. ദേവികുളം ജനമൈത്രി എക്‌സൈസ് നടത്തി വരുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ആദിവാസി ഊരുകളില്‍ പൈനാപ്പിളുകള്‍ വിതരണം ചെയ്തത്. പദ്ധതി നടപ്പാക്കിയത് ട്രൈബല്‍ വകുപ്പിന്റെ സഹകരണത്തോടെയാണ്. ഏകദേശം 1800ഓളം പൈനാപ്പിളുകളാണ് ജനമൈത്രി എക്‌സൈസ് വിതരണത്തിനായി എത്തിച്ചത്. അടിമാലിയുമായി ചേര്‍ന്ന് കിടക്കുന്ന പടികപ്പ്, ഒഴുവത്തടം ആദിവാസി മേഖലകളിലും ഇരുമ്പുപാലത്തെ കൊവിഡ് സെന്ററിലും പൈനാപ്പിള്‍ വിതരണം ചെയ്തു.

Continue Reading

പുത്തൂര്‍ കോവിഡ് മുക്തിയിലേക്ക്; മാതൃകയായി യുവാക്കളുടെ പ്രവര്‍ത്തനം

മലപ്പുറം: ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് കോവിഡ് മുക്തിയിലേക്ക്. കോവിഡ് കേസുകള്‍ അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മുന്‍പ് വാര്‍ഡുണ്ടായിരുന്നത്. ദിവസവും രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡിനെ തിരിച്ചു പിടിക്കാന്‍ മുന്നിട്ടിറങ്ങിയത് ഒരു കൂട്ടം യുവാക്കളാണ്. ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ വാര്‍ഡ് മെമ്പര്‍ കങ്കാളത്ത് ഫൈസലും കൂടെയുണ്ട്. സേവന മനോഭാവം മാത്രം കൈമുതലാക്കി അക്ഷീണരായി പ്രവര്‍ത്തിച്ച ഒരു വിഭാഗമാണ് ആര്‍ ആര്‍ ടി. തങ്ങള്‍ ചെയ്യുന്ന സേവനത്തിനു അവര്‍ പ്രതീക്ഷിക്കുന്നത് നാടിന്റെ നന്മ മാത്രം. ലോക്ക്ഡൗണായതു കൊണ്ടു […]

Continue Reading

കൊവിഡ് 19; തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ അറസ്റ്റും പിഴയും ഉണ്ടായേക്കും. രോഗികളുടെ എണ്ണം 2000 കടന്നതോടെയാണ് നഗര മേഖലയ്‌ക്കൊപ്പം ഗ്രാമീണ മേഖലയിലും നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചത്. മാസ്‌ക് ധരിക്കാത്തവര്‍ ഗ്രാമീണ മേഖലയില്‍ കൂടിവരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂട്ടം കൂടരുതെന്നു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളും കൊവിഡ് മാനദണ്ഢങ്ങള്‍ പാലിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും. ഷാഡോ പൊലീസിനേയും വിന്യസിക്കും. എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ഇതു സംബന്ധിച്ച് പ്രത്യേക […]

Continue Reading

കണ്ടുപഠിക്കാം മലപ്പുറം നഗരസഭയെ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക

മലപ്പുറം നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും കണ്ടുപഠിക്കാവുന്നതാണ്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മാതൃകകളാണ് ചെയര്‍മാന്‍ മുജീബ് കാടേരിയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്. മലപ്പുറം നഗരസഭാപരിധിയിലുള്ള ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മെഡിക്കല്‍ കിറ്റ് നല്‍കിയതാണ് ഇതിലെ അവസാനത്തെ മാതൃകാപ്രവര്‍ത്തനം. മലപ്പുറം നഗരസഭ പ്രദേശത്തെ കൊവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും, ചികിത്സയ്ക്ക് സഹായിക്കുന്നതിലും വലിയ സഹായമാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും ജീവനക്കാരും നല്‍കിവരുന്നത്. മലപ്പുറം നഗരസഭയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആര്‍.ആര്‍.ടി മെമ്പര്‍മാര്‍ക്കും നല്‍കിയ മെഡിക്കല്‍ കിറ്റിനു പുറമേയാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും […]

Continue Reading

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ പാര്‍ട്ടി; വധൂവരന്‍മാരുള്‍പ്പെടെ 100 പേര്‍ക്ക് കോവിഡ്

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് തെലങ്കാനയില്‍ നടന്ന വിവാഹപാര്‍ട്ടി ഒടുവില്‍ ദുരന്തത്തില്‍ അവസാനിച്ചു. പാര്‍ട്ടിയില്‍ പങ്കെടുത്ത 100 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നാല് പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. ഖമ്മം ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് കോവിഡ് വ്യാപനത്തിനിടയാക്കിയ കല്യാണം നടന്നത്. വരന്റെ പിതാവിനും കോവിഡ് സ്ഥിരീകരിച്ചു. വിവാഹചടങ്ങില്‍ 40 പേര്‍ക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ച് 250 പേരാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല പലരും […]

Continue Reading

കടയ്ക്കാവൂരില്‍ അമ്മയും മകളും കിണറ്റില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം കടക്കാവൂരില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കടക്കാവൂര്‍ നിലക്കമുക്കിലെ പന്ത്രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന ബിന്ദു, എട്ടു വയസുള്ള മകള്‍ ദേവയാനി എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ബിന്ദുവിനെയും മകളെയും കാണാതായതിനെത്തുടര്‍ന്ന് ബിന്ദുവിന്റെ അമ്മ പൊലീസിന് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് ആണ് ബിന്ദുവിനെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. […]

Continue Reading

ലോക്ക്ഡൗൺ നിയമലംഘനം നടത്തിയവര്‍ പൊലീസിനൊപ്പം പരിശോധനയിൽ; വളാഞ്ചേരി

വളാഞ്ചേരി: വളാഞ്ചേരി പൊലീസിനൊപ്പം കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ പരിശോധനക്ക് ഒപ്പമെത്തിയ യുവാക്കളെക്കണ്ട് നാട്ടുകാര്‍ ഞെട്ടി. കഴിഞ്ഞദിവസം നിയമലംഘനം നടത്തിയവര്‍ ഇന്നിതാ പൊലീസിനൊപ്പം പരിശോധനക്ക്. കാര്യം പൊലീസ് നല്‍കിയ ചെറിയ പണിയാണെങ്കിലും ഇനി അനാവശ്യമായി ഇവര്‍ പുറത്തിറങ്ങില്ലെന്ന് പൊലീസിന് ഉറപ്പായി. ഉഴപ്പനെ നന്നാക്കാന്‍ ക്ലാസ് ലീഡറാക്കിയ പോലെയാണ് വളാഞ്ചേരിയിലെ സംഭവം. സംഭവങ്ങളുടെ തുടക്കം എടയൂരില്‍ വച്ചാണ്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന ജില്ലയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരത്തിലറങ്ങിയ യുവാക്കള്‍ പൊലീസിനെ സഹായിക്കുന്ന ആര്‍ആര്‍ടി സംഘത്തിന്റെ മുന്നില്‍പ്പെട്ടു. അതും പോരാഞ്ഞ് വളണ്ടിയര്‍മാരോട് […]

Continue Reading

പോലീസാണു വൈറസ്

മലപ്പുറം: ഇറച്ചി വാങ്ങാനായി പ്രധാന അങ്ങാടിയായ കൂട്ടിലങ്ങാടിയിൽ ഇറച്ചി വാങ്ങാൻ പോയ മുഹമ്മദ് അസ്ലമിനെ പോലീസ് മർദിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അസ്‌ലം സംഭവം അറിയിച്ചത്. ഫേസ്ബുക് പോസ്റ്റ്.. ഇന്നു രാവിലെ കുറച്ച് ഇറച്ചി വാങ്ങാമെന്ന് കരുതി പ്രധാന അങ്ങാടിയായ കൂട്ടിലങ്ങാടിയിൽ പോയിരുന്നു. ഒരാഴ്ച മുമ്പും ഇതേ ആവശ്യത്തിന് പോയിരുന്നു. ഇടക്കിടെ പോവാതിരിക്കാൻ കുറച്ചധികം ഇറച്ചി വാങ്ങാറാണ് പതിവ്. ഞാൻ അങ്ങാടിയിലെത്തുമ്പോഴേ പോലീസ് അവിടെയുണ്ട്. തിരിച്ചു പോകുമ്പോൾ എനിക്കു രണ്ടു വഴിയുണ്ട്. എളുപ്പ വഴിയിൽ പോലീസ് വാഹനം നിർത്തിയിട്ടുണ്ട്. […]

Continue Reading