ഓ​ഗസ്റ്റോടെ രാജ്യത്ത് ഫൈസർ വാക്സിന് അനുമതി;ഒരു ഡോസ് ഫൈസറിന് ഏകദേശം 730 രൂപ

ഫൈസർ വാക്സിന് രാജ്യത്ത് ഓ​ഗസ്റ്റോടെ അനുമതി ലഭിച്ചേക്കുമെന്ന് സൂചന. ഒരു ഡോസ് ഫൈസറിന് ഏകദേശം 730 രൂപയായിരിക്കും ഇന്ത്യയിലെ വിലയെന്നാണു സൂചന. വിദേശ നിർമിത വാക്സീൻ ആദ്യമായി സ്വീകരിക്കുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കും. വാക്സിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയതിനു ശേഷം എല്ലാവർക്കും ലഭ്യമാക്കുമെന്നും സർക്കാർ വ‍‍‍ൃത്തങ്ങൾ പറയുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഫൈസർ, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ ഉൾപ്പെടെയുള്ള കമ്പനികളെ വാക്സീൻ ഇന്ത്യയിൽ വിറ്റഴിക്കാൻ ഏപ്രിലിൽ സർക്കാർ ക്ഷണിച്ചിരുന്നു

Continue Reading

ഹോളിവുഡ് താരം ജെയിംസ് കോസ്‌മോ ജോജുവിന്റെ എതിരാളി

ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം നെറ്റ്ഫ്‌ലിക്‌സ് റിലീസിനൊരുങ്ങുകയാണ്. ജൂണ്‍ ഒന്നിന്‌ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിങ്ങുകയും അത് വലിയ തരംഗമാവുകയും ചെയ്തു. ധനുഷിനു പുറമെ ജോജു ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. കൂടാതെ ഹോളിവുഡ് താരം ജെയിംസ് കോസ്‌മോയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജോജുവിന്റെ ഏതിരാളിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ജെയിംസ് കോസ്‌മോ വേഷമിടുന്നത്. ട്രോയ്, ബ്രേവ് ഹാര്‍ട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ ജെയിംസ് കോസ്മയ്‌ക്കൊപ്പം […]

Continue Reading

‘ഏതെങ്കിലും പത്തുപേരെ തല്ലി ഡോണ്‍ ആയവനല്ല ഞാന്‍’:കെ.ജി.എഫ് സംവിധായകന്റെ വാക്‌സിനേഷന്‍ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ആരാധകരെ പ്രേരിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായി കെ.ജി.എഫ് സംവിധായകന്റെ കുത്തിവെപ്പ് ചിത്രം. രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള പ്രേക്ഷകരെ കോരിത്തരിപ്പിച്ച ചിത്രം ‘കെ.ജി.എഫ്’ ഒരുക്കിയ പ്രശാന്ത് നീല്‍ ആണ് വാക്‌സിന്‍ ചിത്രം പങ്കുവെച്ച് ട്രോളന്‍മാര്‍ക്ക് ഇരയായത്. ചിത്രത്തില്‍ പഞ്ച് ഡയലോഗുകള്‍ എഴുതിയ സംവിധായകന് സൂചി പേടിയാണെന്നുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായും, എല്ലാവരും കുടുംബസമേതം വാക്‌സിന്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രശാന്ത് നീല്‍ കുത്തിവെപ്പ് എടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ അദ്ദേഹത്തിന്റെ സന്ദേശത്തേക്കാള്‍, മുഖം […]

Continue Reading

ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍; അപൂര്‍വനേട്ടവുമായി ദമ്പതികള്‍

ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന അവകാശവാദവുമായി ദക്ഷിണാഫ്രിക്കന്‍ യുവതി. ഗൊസ്യമെ തമര സിതോള്‍ എന്ന 37കാരിയാണ് അവകാശ വാദം ഉന്നയിച്ചത്. 8 കുട്ടികളുണ്ടാകുമെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ട് പ്രകാരം ദമ്പതികള്‍ കരുതിയിരുന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞപ്പോള്‍ ലഭിച്ചത് 10 കണ്‍മണികളെ. ‘ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും. ഏഴ് മാസവും ഏഴ് ദിവസുമായപ്പോഴാണ് സിസേറിയന്‍ നടത്തിയത്. ഞാനാകെ സന്തോഷത്തിലാണ്. ഞാനാകെ വികാരാധീനനാണ്’- കുഞ്ഞുങ്ങളുടെ പിതാവ് തെബോഹോ സോതെത്സി പറഞ്ഞെന്ന് ഐഒഎല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ ദമ്പതികള്‍ക്ക് […]

Continue Reading

ക്ലബ്ഹൗസിൽ സ്ക്രീൻ റെക്കോർഡിങ് സൂക്ഷിക്കുക

ക്ലബ്ഹൗസ്‌ സമൂഹമാധ്യമ പ്ലാറ്റഫോമിൻറെ അശ്രദ്ധമായ ഉപയോഗം നിങ്ങളെ വെട്ടിലാക്കിയേക്കാം. ലൈവ് ഓഡിയോ റൂമുകളാണ് ക്ലബ്‌ഹൗസിന്റെ ആകർഷണം. എന്നാൽ ഓഡിയോ റൂമുകളിലെ നിങ്ങളുടെ ഇടപെടലും പങ്കാളിത്തവും മറ്റൊരാൾ സ്ക്രീൻ റെക്കോർഡ് ഓപ്ഷനിലൂടെ റെക്കോർഡ് ചെയ്ത് മറ്റു പ്ലാറ്റുഫോമുകളിൽ പോസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഓരോ റൂമിലും സംസാരിക്കുന്ന സ്‌പീക്കർമാരുടെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യരുതെന്നാണ് ക്ലബ്ഹൗസ്‌ ചട്ടമെങ്കിലും പലരും പാലിക്കാറില്ല. കഴിഞ്ഞ ദിവസങ്ങളിൽ ക്ലബിഹൗസിൽ പ്രത്യക്ഷപ്പെട്ട ചില റൂമുകളിൽ എന്ത് നടക്കുന്നുവെന്ന് അറിയാൻ കയറിയവർ പോലും വെട്ടിലായി. റൂമിൽ സ്പീക്കർ അല്ലെങ്കിൽ […]

Continue Reading

ലൂഡോയില്‍ വിജയിക്കാന്‍ വേണ്ടത് ഭാഗ്യമോ കഴിവോ: കേസ് ബോംബെ ഹൈക്കോടതിയില്‍

ലോക്ഡൗണ്‍ കാലത്ത് വളരെയധികം ജനപ്രീതി ലഭിച്ച ഗെയിമാണ് ലൂഡോ. വളരെ സ്വീകാര്യത ലഭിച്ച ലൂഡോ മൊബൈല്‍ ഗെയിമില്‍ വിജയിക്കുന്നത് കഴിവ് കൊണ്ടാണോ ഭാഗ്യം കൊണ്ടാണോ എന്നത് പൊതുവെ ഉയര്‍ന്നുവരുന്ന ചോദ്യമാണ്. എന്നാല്‍ ഈ ചോദ്യം ഇപ്പോള്‍ കോടതിയില്‍ കേസായിരിക്കുകയാണ്. ഇത്തരമൊരു കേസില്‍ വിധി പറയേണ്ട ആവശ്യകത വന്നിരിക്കുന്നത് ബോംബെ ഹൈക്കോടതിക്കാണ്. ഓണ്‍ലൈനിലെ കളി ചൂതാട്ടത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ശരിക്കുമുള്ള ബോര്‍ഡ് ഗെയിമില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ‘ലുഡോ സുപ്രീം’ നിര്‍മാതാക്കള്‍ക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ഒരു ഹരജി […]

Continue Reading

പോരാട്ടം അവസാനിച്ചു, അവന്‍ കോവിഡിന് കീഴടങ്ങി’; സഹോദരന്റെ വിയോഗത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി നടി മഹി വിജ്

കോവിഡ് ബാധിച്ച് മരിച്ച സഹോദരനെ ഓര്‍ത്ത് വികാരഭരിതമായ കുറിപ്പുമായി നടി മഹി വിജ്. കുറച്ച് ദിവസങ്ങള്‍ പിന്നോട്ട് പോയി മറ്റാര്‍ക്കും വിട്ടുകൊടുക്കാത്ത രീതിയില്‍ നിന്നെ കെട്ടിപ്പിടിക്കണം. ഞങ്ങള്‍ നിന്നെ ഒരുപാട് സ്‌നേഹിച്ചു, പക്ഷെ ദൈവം ഞങ്ങളേക്കാളേറെയും. സഹോദരന്റെ ചിത്രം പങ്കുവെച്ച് മഹി വിജ് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. കോവിഡ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ പ്രവേശിപ്പിച്ച സഹോദരന് കിടക്ക ലഭിക്കാനായി മഹി സഹായം അഭ്യര്‍ഥിച്ചിരുന്നു. ശേഷം നടന്‍ സോനു സൂദാണ് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത്. 25 വയസുകാരനായ മഹിയുടെ […]

Continue Reading

കൈവിട്ടുപോയെന്ന് ആരാധകന്‍; ക്ലബ് ഹൗസിലെ വ്യാജനോട് ക്ഷമിച്ച് പൃഥ്വിരാജ്

ക്ലബ് ഹൗസില്‍ തന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയ ആള്‍ക്കെതിരെ നടന്‍ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. തന്റെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച് സംസാരിക്കുന്നയാളുടെ വിശദവിവരങ്ങളടക്കം പങ്കു വച്ചായിരുന്നു പൃഥ്വിയുടെ പ്രതികരണം. സംഭവം വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച സൂരജ്. താന്‍ ഉദ്ദേശിച്ച രീതിയില്‍ അല്ല, കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നുവെന്ന് സൂരജ് പറയുന്നു. പൃഥ്വി തന്നെയാണ് വ്യാജനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പൃഥ്വിയുടെ കുറിപ്പ് പ്രിയപ്പെട്ട സൂരജ്, സാരമില്ല. ഇതെല്ലാം നിരുപദ്രവകരമായ ഒരു […]

Continue Reading

ബിഗ്ബോസില്‍നിന്നും മജ്സിയ ബാനു പുറത്തായത് വോട്ടിംഗ് കുറഞ്ഞതുകൊണ്ടില്ല; ശരിക്കും പുറത്താകേണ്ടിയിരുന്നത് അനൂപ്

കൊച്ചി: ബിഗ്ബോസ് സീസണ്‍ 3ലെ വിന്നറിനെ കുറിച്ചാണിപ്പോള്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ ബഗ്ബോസ് മൂന്നിലെ മത്സരാര്‍ഥികളുമായും, പ്രോഗ്രാമുമായും ബന്ധപ്പെട്ടു ഇതുവരെ പുറത്തുവരാത്ത പല ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ആദ്യം പുറത്തു വന്ന വാര്‍ത്ത മജ്സിയ ബാനുവിന്റെ പുറത്താകലിനെ കുറിച്ചാണ്. അഞ്ചാമതായി ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തായ മജ്സിയബാനു വോട്ടിംഗ് കുറഞ്ഞതുകൊണ്ടല്ല പുറത്തായതെന്ന വിവരമാണ് പുറത്തുവരുന്നത്. ബിഗ് ബോസ് അന്‍പതാം ദിവസത്തിലേക്കു കടക്കുന്ന സമയത്താണ് മജ്സിയ പുറത്താകുന്നത്. എന്നാല്‍ ആരും അറിയാത്ത ചില കാര്യങ്ങളാണ് ഇതിന് […]

Continue Reading

ഫെമിനിസ്റ്റുകളോട് അടുപ്പവുമില്ല, എതിര്‍പ്പുമില്ല, എന്താണെന്ന അറിവുമില്ല: സുബി സുരേഷ്

ഫെമിനിസ്റ്റ്’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി അവതാരകയും നടിയുമായ സുബി സുരേഷ്. ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി നിരവധി പേര്‍ എത്തിയതോടെ താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പലരും പലതരത്തിലാണ് വ്യാഖ്യാനിച്ചത്. എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന അറിവുമില്ല. വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്- സുബി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു […]

Continue Reading