ഒമ്പത് മാസം മുമ്പ് നാട്ടിലെത്തി തിരിച്ചുപോയ മലപ്പുറം സ്വദേശി ഒമാനില്‍ അന്തരിച്ചു

മലപ്പുറം: ഈസ്റ്റ് കോഡൂർ സ്വദേശി കോട്ട ഹനീഫ (60) ഹൃദയാഘാതംമൂലം ഒമാനിലെ ഹൈമയിൽ അന്തരിച്ചു. ഒമ്പത് മാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. ഉപ്പ: പരേതനായ മരക്കാർ. ഉമ്മ: പരേതയായ മറിയുമ്മ. ഭാര്യമാർ: സുഹറ, പരേതയായ സാജിത. മക്കൾ: മുഹമ്മദ് അഫ്സൽ (ദേശാഭിമാനി, മലപ്പുറം), അസ്മിന ഷെറിൻ, ഫാത്തിമ ഹിന. മരുമക്കള്‍: അസ്ഹദ്, ബിസ്ന. സഹോദരി: നഫീസ.

Continue Reading

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

മങ്കട: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. വള്ളിക്കാപറ്റ പാറമ്മലിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കടന്നമണ്ണ യിലെ പങ്ങിണിക്കാടൻ നൈസാമുദ്ദീൻ്റെ മകൻ മുഹമ്മദ് നവാസ് ( 21 )ആണ് മരിച്ചത്. ആനക്കയം ചിറ്റത്തുപാറയിൽ ബേക്കറിക്കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലി കഴിഞ്ഞ് രാത്രി 9 മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. താഴേക്കു മറിഞ്ഞ ബൈക്ക് യാത്രകാരനെ മണിക്കൂറുകൾക്ക് ശേഷം രാത്രി രണ്ട് മണിയോടെ മങ്കട പോലീസിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ വെച്ചാണ് കണ്ടെത്താൻ […]

Continue Reading

മണ്ഡലം നിറഞ്ഞ് രാഹുൽ ഗാന്ധിയുടെ പ്രചാരണ പ്രവർത്തനങ്ങൾ

കൽപ്പറ്റ: തെരഞ്ഞെടുപ്പിന് ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ വയനാട് ലോക്സഭ മണ്ഡലം നിറഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി. മണ്ഡലത്തിലെ ഓരോ വോട്ടറേയും നിരവധി തവണ നേരിൽ കണ്ട് രാഹുൽ ഗാന്ധിയുടെ വിജയം ഉറപ്പിക്കുന്നതിന് വിപുലവും വ്യത്യസ്തവുമായ പ്രചാരണ പരിപാടികളാണ് യു.ഡി.എഫ് നേതൃത്വം നടപ്പിലാക്കിയത്. 1324 ബൂത്തൂകളിലായി 14.21 ലക്ഷം വോട്ടർമാരാണ് വയനാട് ലോക്സഭ മണ്ഡലത്തിലുള്ളത്. പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണിപ്പോൾ. വിവിധ ജന വിഭാഗങ്ങളെ കേന്ദ്രീകരിച്ച് വ്യത്യസ്ത പ്രചാരണ പ്രവർത്തനങ്ങളാണ് അരങ്ങേറിയത്. മണ്ഡലത്തിലെ രണ്ട് കേന്ദ്രങ്ങളിലായി യുവ […]

Continue Reading

ഏട്ട് മദ്‌റസകള്‍ക്കുകൂടി അംഗീകാരം സമസ്ത മദ്‌റസകളുടെ എണ്ണം 10779 ആയി

മലപ്പുറം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഏട്ട് മദ്‌റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്‌റസകളുടെ എണ്ണം 10779 ആയി.സുല്ലമുസ്സലാം മദ്‌റസ കൊടശ്ശേരി, പീടികപ്പടി, പാണ്ടിക്കാട്, ഇര്‍ഷാദുല്‍ ഔലാദ് മദ്‌റസ നെച്ചിത്തൊടി, ആതവനാട്, മിസ്ബാഹുല്‍ അനാം ബ്രാഞ്ച് മദ്‌റസ മീനടത്തൂര്‍ (മലപ്പുറം), മദ്‌റസത്തുല്‍ അബ്‌റാര്‍ പെരിച്ചിരംകാട്, കുഴല്‍മന്ദം (പാലക്കാട്), ഖമറുല്‍ ഹുദാ മദ്‌റസ, പള്ളിയാംതടം, കാഞ്ഞിരമറ്റം (എറണാകുളം), മദ്‌റസത്തുല്‍ ഹാദി അല്‍മദാം, ഷാര്‍ജ, മദ്‌റസത്തു ഇമാം ശാഫിഇ, […]

Continue Reading

കെ എം സി സി മലപ്പുറത്തു നടത്തിയ വോട്ട് വിമാനത്തിലെത്തിയവരുടെ പ്രവാസിറാലി

മലപ്പുറം : കഴിഞ്ഞ ദിവസങ്ങളിലായി ജിദ്ദ കെ.എം.സി.സി വോട്ട് വിമാനത്തിൽ നാട്ടിലെത്തിച്ചവരെ അണിനിരത്തി മലപ്പുറത്ത് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി റാലി നാടിന് കൗതുകവും ആശ്ചര്യവുമായി മാറി.ഇന്ത്യ ജയിക്കണം മതേതരത്വം വീണ്ടെടുക്കണം എന്ന പ്രമേയം മുൻനിർത്തി ഒന്നര മാസമായി ജിദ്ദ കെ.എം.സി.സി നടത്തി വരുന്ന കാമ്പയിൻ്റെ അവസാന ഘട്ടമാണ് വോട്ടർമാരെ നാട്ടിലെത്തിക്കാൻ ജിദ്ദ അന്താരാഷട്രാ വിമാനതാളത്തിൽ നിന്ന് കരിപ്പൂർ വിമാനതാവളത്തിലേക്ക് സ്പൈസ്ജെറ്റ് വിമാനത്തിൽ കെ.എം.സി.സി വോട്ട് വിമാനം സർവ്വീസ് നടത്തിയത്.കഴിഞ്ഞ ദിവസം വരെ എത്തിയ […]

Continue Reading

മോഷണ പരമ്പരയിലെ പ്രതി അറസ്റ്റിൽ

പൊന്നാനി: പൊന്നാനിയിൽ തുടർച്ചയായി നടന്ന കടകളിലെ മോഷണങ്ങളിലെ പ്രതി പിടിയിൽ. കൊല്ലം കുന്നിക്കോട് സ്വദേശി സതീഷ് (36) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ മോഷണക്കേസിലെ പ്രതിയാണ് തൃശൂർ സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. പൊന്നാനിയിൽ തുടർച്ചയായി നടന്ന കടകളിലെ മോഷണങ്ങളിലെയും പൊന്നാനി നടന്ന അമ്പലങ്ങളിലെ മോഷണങ്ങളിലും പ്രതിയാണ് പിടിയിലായത്. പൊന്നാനിയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇരുപത്തിയഞ്ചോളം കടകളിലാണ് മോഷണം നടന്നത്. പൊന്നാനി കൊല്ലൻ പടി, ബിയ്യം, ചമ്രവട്ടം ജങ്ഷൻ എന്നിവിടങ്ങളിൽ ഒരേ സമയം നിരവധി കടകളിലാണ് മോഷണം […]

Continue Reading

ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ മരുമകള്‍ വോട്ടുചെയ്‌തെന്ന പരാതിയുമായി എല്‍ഡിഎഫ്

പത്തനംതിട്ട: ആറന്മുളയില്‍ മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്ന് പരാതി. കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു രേഖപ്പെടുത്തിയെന്നാണ്പരാതി ഉയര്‍ന്നിട്ടുള്ളത്. വാര്‍ഡ് മെമ്പറും ബി.എല്‍.ഒയും ഒത്തുകളിച്ചെന്നും ആരോപണമുണ്ട്.സംഭവത്തില്‍ ജില്ല കളക്ടര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന കാരിത്തോട്ട വാഴവിള വടക്കേച്ചെരിവില്‍ വീട്ടിൽ അന്നമ്മ എന്ന 94 കാരി മരിച്ചിട്ട് നാലുവര്‍ഷമായി. ഇവരുടെ പേരിലാണ് വീട്ടില്‍ വോട്ടിനു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് 18-ാം തീയതി ഉച്ചയ്ക്ക് ബി.എല്‍.ഒയും വാര്‍ഡ് മെമ്പറും അടക്കമുള്ളവര്‍ […]

Continue Reading

സൈബർ ക്രിമിനിലുകളെ കണ്ടെത്തി ശൃംഖല തകർക്കാൻ ‘പ്രതിബിംബ്’; തട്ടിപ്പുകൾക്ക് പ്രത്യേക സോഫ്‌റ്റ്‌വെയർ

മലപ്പുറം : സൈബർ തട്ടിപ്പുകാരെ പൂട്ടാൻ പ്രത്യേക സോഫ്‌റ്റ്‌വെയർ വികസിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ ‘പ്രതിബിംബ്’ അന്വേഷണ ഏജന്‍സികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. സൈബര്‍ ക്രിമിനലുകളെ യഥാസമയത്ത് കണ്ടെത്തി അവരുടെ ശൃംഖല തകര്‍ക്കാന്‍ കഴിയുന്ന തരത്തിലാണ് സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചിരിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാപ്പിലേക്ക് പ്രോജക്ട് ചെയ്ത് കാണിക്കാനും കഴിയും. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായ മൊബൈല്‍ നമ്പരുകളുടെ യഥാർഥ […]

Continue Reading

മാനസിക വെല്ലുവിളി നേരിടുന്ന 17കാരന് പീഡനം : 50 കാരന് 48 വര്‍ഷം കഠിന തടവ്

മഞ്ചേരി : മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ അമ്പതുകാരനെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി (രണ്ട്) 48 വര്‍ഷം കഠിന തടവിനും 55000 രൂപ പിഴയടക്കാനു ശിക്ഷിച്ചു. വാഴക്കാട് അനന്തായൂര്‍ നങ്ങച്ചന്‍കുഴി അബ്ദുല്‍ കരീമിനെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. 2022 വര്‍ഷത്തിലെ ഓണാവധിക്കാലത്ത് വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ വെച്ചും സെപ്തംബര്‍ മാസത്തില്‍ പരാതിക്കാരന്റെ വീടിന്നടുക്കളയില്‍ വെച്ചും ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതിയില്‍ വാഴക്കാട് പൊലീസ് […]

Continue Reading

മകള്‍ക്കു അന്ത്യചുംബനം നല്‍കാന്‍ ജയിലില്‍ നിന്നും പിതാവെത്തി

മഞ്ചേരി : ഇക്കഴിഞ്ഞ ദിവസം കല്‍പറ്റയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട മകളെ ഒരുനോക്കു കാണാനും അന്ത്യചുംബനം നല്‍കാനും ജയിലില്‍ കഴിയുന്ന പിതാവ് എത്തിയത് ഏവരുടെയും കണ്ണു നനയിച്ചു. തിഹാര്‍ ജയിലില്‍ കഴിയുന്ന മഞ്ചേരി സ്വദേശി ഒ എം എ സലാമാണ് പരോള്‍ ലഭിച്ച് പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയത്. മകളുടെ മരണത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് എന്‍.ഐ.എ കോടതിയില്‍ നിന്നും ഒഎംഎ സലാമിന് ജാമ്യം ലഭിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാവിലെ വിമാന മാര്‍ഗം കോയമ്പത്തൂരിലിറങ്ങി. തുടര്‍ന്ന് റോഡ് മാര്‍ഗം ട്രാവലറില്‍ […]

Continue Reading