560 രൂപയുണ്ടോ..?: എങ്കിൽ കെ.എസ്.ആർ.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കണ്ടു വരാം

മലപ്പുറം : നിങ്ങൾ ഒരു യാത്ര പ്രേമിയാണോ? എങ്കിൽ ഒട്ടും വൈകണ്ട 560 രൂപയ്ക്ക് കെ.എസ്.ആർ.ടി.സിക്കൊപ്പം മലമ്പുഴയിലെ പൂക്കാലം കാണാൻ പോകാം. ബജറ്റ് ഫ്രണ്ട്ലി യാത്രകൾ കൊണ്ട് ഹിറ്റായ മലപ്പുറം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ പുതിയ മലമ്പുഴ പാക്കേജ് ഏറെ ആകർഷകമാണ്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി പുഷ്‌പോത്സവത്തിന് ഒരുങ്ങി നിൽക്കുന്ന മലമ്പുഴ ഉദ്യാനത്തിന്റെ മനോഹര കാഴ്ചകളും പാലക്കാട് കോട്ടയും കാഞ്ഞിരപ്പുഴ ഡാമും ഉൾപ്പെടുന്ന യാത്രയ്ക്ക് 560 രൂപയാണ് നിരക്ക് വരുന്നത്. വിവിധ ഇനത്തിൽപ്പെട്ട പുഷ്പങ്ങളും രുചി […]

Continue Reading

കേരള ഓട്ടോ കാശ്മീരിലെത്തി മൂന്ന് പേരുടെ സ്വപ്നവുമായി….

മലപ്പുറം: കേരളത്തിൽ നിന്നും ഓടി തുടങ്ങിയ ഓട്ടോ രാജ്യത്തിന്റെ ഹൃദയഭൂമിയിലൂടെ കാശ്മീർ താഴ് വരയിലെത്തി. തണുത്ത കാറ്റും കോടമഞ്ഞും ഉച്ചവെയിലും പാതിരാമഞ്ഞും പിന്നിട്ട് ഇന്ത്യയുടെ വൈവിദ്ധ്യം തൊട്ടറിഞ്ഞാണ് മൂവർ സംഘം കേരള ടു കാശ്മീർ യാത്രയുടെ ഒരു പുറം പൂർത്തീകരിച്ചത്. തിരിച്ചുള്ള യാത്ര ഇന്ന് ആരംഭിക്കും. മലപ്പുറം ജില്ലാ അതിർത്തിയായ കൊടുമുടിയിൽ നിന്നാണ് കൊടുമുടി പോക്കാട്ടുകുഴി സ്വദേശികളായ ഹരിശങ്കറു ,ശ്യാംപ്രസാദും മനുവും യാത്ര ആരംഭിച്ചത്. കർണാടക, തെലുങ്കാന,ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ […]

Continue Reading

മലയാളികള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രപോകുന്ന സ്ഥലം ആലപ്പുഴ..കാരണവും കണക്കുകളും ഇങ്ങിനെ..

ആലപ്പുഴ: മലയാളികള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രപോകുന്ന സ്ഥലം ആലപ്പുഴ ജില്ലയാണെന്ന് കണക്കുകള്‍. ആലപ്പുഴയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ഒരു ലക്ഷത്തോളംപേര്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം കേരളം റെക്കോഡ് വളര്‍ച്ച നേടിയപ്പോള്‍ ആലപ്പുഴ ജില്ലയ്ക്കും മികച്ച നേട്ടമാണുണ്ടായത്. . കോവിഡിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 92,958 പേരുടെ വര്‍ധനയാണ് 2022ല്‍ ഉണ്ടായത്. 2019ല്‍ 6,77,958 സഞ്ചാരികളാണ് എത്തിയത്. 2022ല്‍ 7,70,916 ആയി. ആലപ്പുഴയിലെ ടൂറിസം വളര്‍ച്ചയ്ക്ക് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രത്യേക ശ്രദ്ധയ്ക്കൊപ്പം […]

Continue Reading

പച്ചക്കറി വില നിയന്ത്രിക്കാൻ ഇടപെടലുമായി കൃഷിവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാൻ ഇടപെടലുമായി കൃഷിവകുപ്പ്. ഹോർട്ടികോർപ്പ് മുഖാന്തരം സംഭരിച്ച 10 ടൺ തക്കാളി തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ എത്തിച്ചിട്ടുണ്ട് . ആന്ധ്രയിലെ മുളകാച്ചെരുവിൽ നിന്നാണ് തക്കാളി എത്തിച്ചത്. ഹോർട്ടികോർപ്പ് ഔട്ട്‌ലെറ്റുകൾ വഴി 48 രൂപാ നിരക്കിലാകും വിപണനം നടത്തുന്നത് . വരും ദിവസങ്ങളിൽ കൂടുതൽ പച്ചക്കറി സംസ്ഥാനത്ത് എത്തിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കി.

Continue Reading

കേക്കില്‍ വിസ്മയം തീര്‍ത്ത് മഷ്ബൂബ

നസ്‌റീന തങ്കയത്തില്‍ മലപ്പുറം: പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മങ്കടവ് 2005 -ലെ എസ്.എസ്.എല്‍.സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കുമ്പോള്‍ മറന്നുതുടങ്ങിയ സൗഹൃദങ്ങളും ഓര്‍മ്മകളും വീണ്ടെടുക്കാമെന്ന ആഹ്ലാദത്തിലായിരുന്നു എല്ലാവരും. പക്ഷെ മഷ്ബൂബയ്ക്ക് ആ സൗഹൃദ കിസ്സ സമ്മാനിച്ചത് പുതിയൊരു തുടക്കമായിരുന്നു. ചെറിയ രീതിയിലൊക്കെ കേക്കുകള്‍ ഉണ്ടാക്കിയിരുന്ന മഷ്ബൂബ അന്നത്തെ സൗഹൃദ കൂട്ടായ്മയിലേക്ക് കൊണ്ടുവന്നത് ആദ്യമായി വലിയ രീതിയില്‍ ചെയ്ത കേക്ക് ആയിരുന്നു. പക്ഷെ ആ കേക്ക് കഴിച്ചവരൊക്കെ അതിന്റെ രുചിയില്‍ വീണു. മഷ്ബൂബയും കേക്കും അന്ന് താരമായി. അക്കഥ പറഞ്ഞറിഞ്ഞും […]

Continue Reading

കഴിക്കാൻ വാങ്ങിയ കെ.എഫ്.സി ചിക്കനിൽ നിന്ന് കിട്ടിയത് കോഴിത്തല

യു.കെ : കെ.എഫ്.സി ഓർഡർ ചെയ്ത യുവതിക്ക് കിട്ടിയത് ബ്രോസ്റ്റഡ് കോഴിത്തല. ഗബ്രിയേൽ എന്ന യുവതിയ്ക്കാണ് മറ്റ് ചിക്കൻ പീസുകൾക്കൊപ്പം ഒരു ചിക്കൻ തല ബ്രോസ്റ്റ് കൂടി ലഭിച്ചത്. ഇവർ കോഴിത്തലയുടെ ചിത്രം സഹിതം റിവ്യൂ ആയി പോസ്റ്റ് ചെയ്യുകയും ടേക്ക് എവേ ട്രോമ എന്ന ട്വിറ്റർ ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.. കോഴിത്തല വൈറലായതിനു പിന്നാലെ കെ.എഫ്.സി വിശദീകരണവുമായി രംഗത്തെത്തി. തങ്ങൾ വളരെ ശ്രദ്ധിച്ചാണ് ചിക്കൻ കൈകാര്യം ചെയ്യാറുള്ളതെന്നും ഇത് വിരളമായി സംഭവിച്ചതാണെന്നും […]

Continue Reading

പ്രതിരോധശേഷിയെ തകരാറിലാക്കുന്ന ഭക്ഷണ ശീലങ്ങൾ തിരിച്ചറിയാം

ഈ കൊവിഡ് കാലത്ത് രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നിരന്തരം നിർദ്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാരണം പകർച്ചവ്യാധിയോട് പോരാടുന്നതിന് ശരീരത്തിന് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പ്രതിരോധശേഷിയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട് . അതിൽ ചില ഭക്ഷണങ്ങൾ പ്രധിരോധ ശേഷിയെ നഷ്ടപ്പെടുത്തും . ഒന്ന്… ഒന്ന് : അമിതമായ മദ്യപാനം […]

Continue Reading

കേരളത്തിൽ നിന്ന് ദുബായിലേക്കൊരു സ്കൂട്ടർ യാത്ര; ഒരു വീട് തന്നെ സ്കൂട്ടറിൽ ഒരുക്കി യുവാക്കൾ

ഇരിട്ടി: ഒരു വീട്ടിലുള്ള മുഴുവൻ സൗകര്യങ്ങളും ഒരു സ്കൂട്ടറിൽ തയ്യാറാക്കി കേരളത്തിൽ നിന്നും ദുബായിലേക്ക് യാത്രതിരിച്ച് രണ്ട് യുവാക്കൾ. അഫ്‌സലും ബിലാലുമാണ് 2000 മോഡല്‍ ചേതക് സ്കൂട്ടറിൽ മൈലുകൾ താണ്ടിയുള്ള യാത്രയ്‌ക്കൊരുങ്ങിയത്. സ്കൂട്ടറിന്റെ പിന്നിലുള്ള ഐസ് ബോക്‌സില്‍ ഒരു വീട്ടിലുള്ള മുഴുവൻ സൗകര്യങ്ങളും ഇവർ ഒരുക്കിയിട്ടുണ്ട് എന്നതാണ് വലിയ പ്രത്യേകത. കട്ടിൽ, കിടക്ക, അടുപ്പ്,വാട്ടര്‍ ഹീറ്റര്‍, ടോയ്ലറ്റ്, ടിവി, സോളാര്‍ ലൈറ്റ്, ഫ്രിജ്, മൊബൈല്‍ ചാര്‍ജര്‍, പുതപ്പ്, കൂടാരം എന്നിവയെല്ലാം ബോക്‌സിനുള്ളിലുണ്ട്. ഇതോടൊപ്പം വാഹനത്തിൽ ആരെങ്കിലും തൊട്ടാൽ […]

Continue Reading

ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് രണ്ടാം സ്ഥാനം

തിരുവനന്തപുരം: ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പദ്ധതിയിൽ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനം നേടി കേരളം. പുരസ്കാരമായി ട്രോഫിയും പ്രശസ്തി ഫലകവുമാണ് ലഭിക്കുക. പദ്ധതിയുടെ നടത്തിപ്പിൽ ഓരോ സംസ്ഥാനങ്ങളുടെയും പ്രകടനം അഞ്ച് മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു വിലയിരുത്തിയിരുന്നത്. ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയുടെ മികവ്, കുറ്റക്കാര്‍ക്കെതിരെ നടപടി, ലൈസന്‍സും രജിസ്‌ട്രേഷനും, ബോധവത്ക്കരണം, മൊബൈല്‍ ലാബുകള്‍ തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളിലും കേരളം മുൻതൂക്കമുണ്ടായിരുന്നു. കേരളം നടപ്പിലാക്കുന്ന മികവുറ്റ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ […]

Continue Reading

കനത്ത മഴയെ തുടർന്ന് കൃഷിനാശം; ഉള്ളിയുടെ വില കുത്തനെ ഉയരും

ദില്ലി: ഇന്ത്യയിൽ ഉള്ളിയുടെ വില കുത്തനെ ഉയരുമെന്ന് റിപ്പോട്ടുകൾ. വിപണി വിദഗധരുടെ നിരീക്ഷണത്തിൽ ആഗസ്ത് മാസത്തോടെ ഒരു കിലോ ഉള്ളിക്ക് മുപ്പത് രൂപ വരെ വില ഉയർന്നേക്കും. പലയിടങ്ങളിലും കനത്ത മഴയെ തുടർന്ന് കൃഷിനാശം സംഭവിച്ചതും വിളവെടുപ്പിന്റെ സമയം വൈകുന്നതുമാണ് വില ഉയരുന്നതിനുള്ള പ്രധാന കാരണമായി പറയുന്നത്. ഇതേ സമയം ഉള്ളിയുടെ വില നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ എടുത്തിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. തുടരുന്ന മഴയും, എണ്ണവില ഉയരുന്നതും കാരണം ഇനിയുള്ള മഠങ്ങളിൽ ഉള്ളിയുടെ വില ഉയരുമെന്നാണ് വ്യാപാരികളും […]

Continue Reading