പ്രതിരോധശേഷിയെ തകരാറിലാക്കുന്ന ഭക്ഷണ ശീലങ്ങൾ തിരിച്ചറിയാം

Feature Food & Travel Health Life Style

ഈ കൊവിഡ് കാലത്ത് രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ നിരന്തരം നിർദ്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാരണം പകർച്ചവ്യാധിയോട് പോരാടുന്നതിന് ശരീരത്തിന് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പ്രതിരോധശേഷിയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട് . അതിൽ ചില ഭക്ഷണങ്ങൾ പ്രധിരോധ ശേഷിയെ നഷ്ടപ്പെടുത്തും .

ഒന്ന്…

ഒന്ന് : അമിതമായ മദ്യപാനം പ്രതിരോധശേഷി കുറക്കുന്നു . മദ്യം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെയും ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു .

രണ്ട്: അധിക സോഡിയം ശരീരത്തിലെത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാക്കുക മാത്രമല്ല പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യും . ബോൺ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ഇത് പറയുന്നുണ്ട് . അമിതമായ ഉപ്പ് രോഗപ്രതിരോധ ശേഷിയെ ബാധിക്കാം. വൃക്കകളിൽ അമിതമായി സോഡിയം പുറംതള്ളപ്പെടുമ്പോൾ , ബാക്ടീരിയ അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

മൂന്ന് : ചോക്ലേറ്റുകൾ, മധുരപലഹാരങ്ങൾ അമിതമായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കാലക്രമേണ നഷ്ടപ്പെടും . ഇത് അണുബാധകൾക്കും രോഗങ്ങൾക്കും ശരീരത്തെ അപകടത്തിലാക്കുന്നു. കൂടാതെ, അമിതവണ്ണം, ശരീരഭാരം, പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് .

നാല്‌ : അധിക പഞ്ചസാര ഉപയോഗിക്കുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. രോ​ഗപ്രതിരോധശേഷി കുറയ്ക്കുക മാത്രമല്ല ​ഹൃദയ സംബന്ധമായ അസുഖങ്ങൾ പെട്ടെന്ന് വരാനും സാധ്യതയുണ്ട് .അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പഠനം തെളിയിച്ചിട്ടുണ്ട് .

അഞ്ച് :അമിതമായ കഫീൻ ഉറക്കത്തെ തടസ്സപ്പെടുത്തുകയും , പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യുന്നു . കഫീൻ ഉറക്ക ചക്രത്തെ മാത്രമല്ല, നമ്മുടെ ശരീരത്തിലെ എൻഡോക്രൈൻ സിസ്റ്റത്തെയും ബാധിക്കുന്നു.