കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ അറുപതുകാരൻ മുങ്ങി മരിച്ചു

Keralam News

പാലക്കാട്: പെരുവമ്പിൽ കുളത്തിൽ മീൻ പിടിക്കുന്നതിനിടെ വയോധികൻ മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖൻ (60) ആണ് മരിച്ചത്.

പെരുവമ്പ് അപ്പളംകുളത്തില്‍ മീന്‍പിടിക്കുന്നതിനിടെ ആറുമുഖനെ കാണാതാവുകയും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

മീന്‍ പിടിക്കുന്നതിനിടെ ആറുമുഖൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.