എലിവിഷത്തിന്റെ ട്യൂബെടുത്ത് വായില്‍ വെച്ച മൂന്നു വയസുകാരന് ദാരുണാന്ത്യം

Local News

മലപ്പുറം : എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബെടുത്ത് അബദ്ധത്തില്‍ വായില്‍ തേച്ച മൂന്നു വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി സ്വദേശികളായ അന്‍സാര്‍ -സുഹൈല ദമ്പതികളുടെ ഏക മകന്‍ റസിന്‍ഷാ ആണ് മരിച്ചത്.

കളിക്കുന്നതിനിടെ കയ്യിൽ കിട്ടിയ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബെടുത്ത് കുട്ടി വായിൽ തേക്കുകയായിരുന്നു. മൂന്നു ദിവസമായി ചികിത്സയിലായിരുന്ന റസിൻ ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.