കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; ജയിലിലായ പ്രതികളെ മോചിപ്പിക്കാൻ പോസ്റ്റർ പ്രചാരണം

Crime Keralam News

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ജയിലിൽ കഴിയുന്ന ഭരണ സമിതി അംഗങ്ങളെ ജയിൽ മോചിതരാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റർ പ്രചാരണം. ഇരിങ്ങാലക്കുടയിൽ ജനകീയ സമതിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കൊള്ള നടത്തിയ യഥാർഥ പ്രതികളെ ശിക്ഷിക്കുക, നിരപരാധികളായ ഭരണസമിതിയംഗങ്ങളെ ജയിലിൽനിന്ന് മോചിപ്പിക്കുക, നിരപരാധികളെ ബലിയാടാക്കി അവരുടെ കുടുംബങ്ങളെ തകർക്കുന്ന നടപടിയിൽനിന്ന്‌ സർക്കാർ പിന്മാറുക തുടങ്ങിയവയാണ് പോസ്റ്ററിലെ ആവശ്യങ്ങൾ. നിക്ഷേപകരുടെ ആശങ്ക പരിഹരിക്കണമെന്നും സാധാരണക്കാരുടെ നിക്ഷേപത്തിന് സർക്കാർ ഉറപ്പുനൽകണമെന്നും പോസ്റ്ററിലുണ്ട്.