കോട്ടയം മെഡിക്കൽ കോളജിൽ തീപിടുത്തം ; തീയടക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Health Keralam News

കോട്ടയം : മെഡിക്കൽ കോളജിലെ മാലിന്യ പ്ലാൻ്റിൽ തീപിടിത്തം. കുറച്ചുമുന്നേയാണ് തീപിടിത്തം ഉണ്ടായത്. രണ്ടു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

മാലിന്യ പ്ലാൻ്റിലും അതിന്റെ പരിസരത്തുമുള്ളതെല്ലാം കത്തിനശിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

മാലിന്യ പ്ലാൻ്റിൽ പേപ്പറുകളും തുണികളുമൊക്കെ ഉള്ളതിനാൽ വളരെ വേഗം തീ പടരുകയായിരുന്നു. സമീപത്താകെ പുക നിറഞ്ഞിരിക്കുകയാണ്

മാലിന്യ പ്ലാൻ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന 21 തൊഴിലാളികളും രക്ഷപ്പെട്ടു