താൽക്കാലികാശ്വാസം ;സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് ശമനം

Keralam News

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു ദിവസം മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മുതൽ മഴ വീണ്ടും സജീവമാകുമെന്നാണ് കണക്കുകൂട്ടൽ. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. ഉച്ചയ്ക്ക് ശേഷം മയോരമേഖലയിൽ കൂടുതൽ മഴ കിട്ടാനും സാധ്യതയുണ്ട്. തുലാവർഷത്തിന്റെ ഭാഗമായുള്ള മഴ തുടരും.

ഇരട്ട ന്യൂനമർദ്ദം നിലവിലുണ്ടെങ്കിലും സംസ്ഥാനത്ത് വലിയ സ്വാധീനമുണ്ടാക്കില്ലെന്നാണ് വിലയിരുത്തുന്നത്. അറബിക്കടലിലെ ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ദിശയിൽ അകന്ന് പോവുന്നതുകൊണ്ടുതന്നെ വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.