മരിച്ചെന്ന് പറഞ്ഞ് ചോരക്കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും കൊടുത്തയച്ചു: സംസാകാര ചടങ്ങിനിടെ കുഞ്ഞ് അനങ്ങി

India News

മരിച്ചെന്ന് പറഞ്ഞ് ചോരക്കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും കൊടുത്തയച്ചു. എന്നാല്‍ സംസാകാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുഞ്ഞ് കൈകള്‍ അനങ്ങി. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടിയിപ്പോള്‍ ചികിത്സയിലാണ്.

തമിഴ്‌നാട് പെരിയകുളം സ്വദേശി രാജ് ആരോഗ്യമേരി ദമ്പതികള്‍ക്ക് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് പെണ്‍കുഞ്ഞ് ജനിച്ചത്. 700 ഗ്രാം തൂക്കമുള്ള കുഞ്ഞ് ജനിച്ചത് ആറാം മാസത്തിലാണ്. കുട്ടിയുടെ ജനനശേഷം മണിക്കൂറുകല്‍ കഴിഞ്ഞപ്പോള്‍ കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ കുട്ടിയുടെ പിതാവ് രാജിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂടിയുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റിലാക്കി കുട്ടിയെ വീട്ടിലേക്ക് കൊടുത്തയച്ചു.

കുഞ്ഞുമായി വീട്ടിലെത്തി സംസ്‌കാര ചടങ്ങിന് ശേഷം പെട്ടി അടക്കാന്‍ ഒരുങ്ങമ്പോള്‍ ആയിരുന്നു കുഞ്ഞിന്റെ കൈകള്‍ അനങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വീഴ്ച വരുത്തിയ ആശുപത്രി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തേനി മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. ബാലാജി നാഥന്‍ അറിയിച്ചു.