ഒന്നിന് പുറകെ മറ്റൊന്ന്: കോവിഡ് ബേധമായവരിൽ ബ്ലാക്ക് ഫ്യൂംഗസിനു പിന്നാലെ അസ്ഥി മരണവും

India News

മുംബൈ: അവസ്‌കുലർ നെക്രോസിസ്(എ.വി.എൽ) അല്ലെങ്കിൽ അസ്ഥി ടിഷ്യു നശിക്കുന്ന രോഗം കോവിഡ് ബേധമായവരിൽ കാണുന്നതായി റിപ്പോർട്ട്. മുംബൈയിലെ മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു മാസം മുമ്പാണ് ഇങ്ങനൊരു രോഗത്തെ തിരിച്ചറിയുന്നത്.

ഈ രോഗം ബാധിച്ച മൂന്നു പേരും മഹിമിലെ ഹിന്ദുജ ആശുപത്രിയിലാണ് ചികിത്സയിലുള്ളതെന്നു ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നാൽപതു വയസിനു താഴെയുള്ളവരാണ് ഇവർ മൂന്നുപേരും. കോവിഡ് മുക്തരായി രണ്ടു മാസം കഴിഞ്ഞാണ് ഇവർക്ക് ഈ രോഗം ബാധിക്കുന്നത്. തുടയിലെ അസ്ഥിയുടെ മുകൾ ഭാഗത്ത് വേദന അനുഭവപെട്ടു. തുറന്നു ഡോക്ടർ ആയതിനാൽ ലക്ഷണം മനസിലാക്കി വേഗം തന്നെ ചികിത്സ തേടി എന്നാണ് ഡോ. സഞ്ജയ് അഗർവാല പറഞ്ഞത്.

മഹിം ഹിന്ദുജ ആശുപത്രിയിലെ മെഡിക്കൽ ഡയറക്‌ടറാണ് സഞ്ജയ്. വരും ദിവസങ്ങളിൽ ഈ രോഗലക്ഷണങ്ങളോടുകൂടിയുള്ള കേസുകൾ കൂടാനാണ് സാധ്യതയെന്നും പറഞ്ഞു.