റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി

Crime Local News

കോ​ഴി​ക്കോ​ട്: റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​റെ സ്ഥ​ലം മാ​റ്റി. കെ​എ​സ്ടി​പി ക​ണ്ണൂ​ര്‍ ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​റെ മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്കാ​ണ് സ്ഥലം മാറ്റിയത്.

ഇന്നലെ രാത്രി താ​മ​ര​ശേ​രി-​മു​ക്കം റോ​ഡി​ല്‍ വെ​ഴു​പ്പൂ​ര്‍ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് എ​ക​രൂ​ല്‍ വ​ള്ളി​യോ​ത്ത് ക​ണ്ണോ​റ​ക്കു​ഴി​യി​ല്‍ അ​ബ്ദു​ള്‍ റ​സാ​ഖി​ന് പ​രി​ക്കേ​റ്റ സംഭവത്തിലാണ് നടപടി. വ​ല​തു തു​ട​യെ​ല്ല് പൊ​ട്ടി​യ റസാഖിനെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കിയിരുന്നു.