കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങൾ പുറത്ത്

Crime Keralam News

കോട്ടയം : കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത് . കുട്ടിയുമായി പ്രതി നീതു ഹോട്ടലിലെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇന്നലെ കുട്ടിയെ തട്ടികൊണ്ട് പോയതിന് ശേഷം ഇവർ ഹോട്ടലിലേക്ക് പോയിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ജനുവരി നാലാം തീയതിയാണ് നീതു ഹോട്ടലിൽ മുറിയെടുക്കുന്നത്. തുടർന്ന് ഇവർ നിരന്തരം ആശുപത്രിയിൽ പോവുമായിരുന്നു .