കാപ്പാ നിയമ ലംഘനം, പ്രതി അറസ്റ്റിൽ

Crime Local News

പൂക്കോട്ടുംപാടം. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പോലീസ് കാപ്പ ചുമത്തിയ പ്രതിയെ കാപ്പാ നിയമലംഘനത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ചോക്കാട് വാളക്കുളം ലക്ഷംവീട് കോളനിയിലെ മുതുകുളവൻ ഫായിസ് (24)എന്ന പാണ്ഡ്യനെ, ആണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പൂക്കോട്ടുംപാടം പോലീസ് ഇൻസ്‌പെക്ടർ സി.എൻ.സുകുമാരൻ അറസ്റ്റ് ചെയ്തത്. പ്രദേശത്തെ മയക്കുമരുന്നു സംഘത്തെക്കുറിച്ച് എക്സൈസിനു വിവരം നൽകി എന്നാരോപിച്ച് ഫായിസിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പൂക്കോട്ടും പാടത്തു വെച്ച് യുവാവിനെ അടിച്ചു പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് കാപ്പാ നിയമ ലംഘനത്തിന് കേസ്സ് രജിസ്റ്റർ ചെയ്ത് ഫായിസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അടിപിടി, കഞ്ചാവ് , പോക്സോ ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ഫായിസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി. സിപി ഓമാരായ സലീൽ ബാബു, സാജിദ്, ഡാൻസാഫ് അംഗങ്ങളായ എൻ പി സുനിൽ, അഭിലാഷ് കൈപ്പിനി, ടി നിബിൻദാസ് , ജിയോ ജേക്കബ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്