കരിപ്പൂരിൽ 70 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം കസ്റ്റoസ് പിടികൂടി.

Crime News

മലപ്പുറം : കരിപ്പൂരിൽ 70 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം കസ്റ്റoസ് പിടികൂടി. ഇന്ന് രാവിലെ ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 70 ലക്ഷം രൂപ വില മതിക്കുന്ന 1270 ഗ്രാം സ്വർണ മിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത് . ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ കാസർഗോഡ് കുമ്പള സ്വദേശിയായ പജൂർ മൂസ മുഹമ്മദ്‌ അക്രമിൽ (28) നിന്നും ആണ് 1270 ഗ്രാം തൂക്കം വരുന്ന 4 ക്യാപ്സുലുകൾ കസ്റ്റംസ് പിടികൂടിയത്. കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത പ്രതിഫലമായ 35000 രൂപക്കും ടിക്കറ്റിനും വേണ്ടിയാണ് അക്രം ഈ സ്വർണക്കടത്തിനു കൂട്ടുനിന്നതെന്നാണ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ്‌ യാത്രക്കാരന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്