ഹരിതയ്‌ക്കെതിരെയുള്ള നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം എംഎസ്എഫുക്കാർ

Keralam News Politics

ഹരിതയ്‌ക്കെതിരെ ലീഗ് നേതൃത്വം എടുത്ത നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം എം.എസ്.എഫുക്കാർ മുസ്ലിം ലീഗിന് കത്തയച്ചു. ലീഗിലെ സീനിയർ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവർ അടക്കമുള്ളവർക്കാണ് കുറ്റാരോപിതനായ പി കെ നവാസിനോട് വിയോജിപ്പുള്ള ഒരു വിഭാഗം പ്രവർത്തകർ കത്തയച്ചിരിക്കുന്നത്. പി എം എ സലാം ഈ വിഷയത്തിൽ നടത്തിയ ഇടപെടലുകളാണ് അവസ്ഥ മോശമാക്കിയതെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.

യോഗത്തിനിടയിൽ നവാസ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടുണ്ട്. ഇത് പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നതാണ്. ഈ വിഷയത്തിൽ പാർട്ടി എടുത്ത നടപടിയും അപമാനകരമാണ്. അതുകൊണ്ട് തന്നെ ഈ നടപടിയുമായി മുന്നോട്ട് പോകരുതെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ഇതിനോടൊപ്പം ഹരിത നൽകിയ പരാതി പാർട്ടി കൈകാര്യം ചെയ്തതിൽ പ്രശ്നമുണ്ടെന്നും പി എം എ സലാമിന്റെ ഇടപെടലുകളാണ് വിഷയം മോശമാക്കിയതെന്നും കത്തിലൂടെ ആരോപിക്കുന്നുണ്ട്.