ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 കേരളത്തിലും; സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയിൽ

Keralam News Sports

തിരുവന്തപുരം: മഞ്ചേരിയില്‍ വെച്ച് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ മത്സരങ്ങൾ നടത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ. കേരള യുനൈറ്റഡ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലാവും മത്സരങ്ങൾ നടക്കുക. മത്സരങ്ങളുടെ കുറിച്ച് ഉടനെ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് രണ്ട് അന്താരാഷ്ട്ര മത്സരങ്ങളെങ്കിലും കിട്ടുമെന്ന വാർത്തകൾ ശരിവെച്ചു കൊണ്ട് തിരുവനന്തപുരത്ത് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ ഒരു മത്സരം നടക്കുമെന്നും അബ്ദുറഹ്‌മാൻ അറിയിച്ചു. ഇതിനുവേണ്ട ഒരുക്കങ്ങൾ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് വീതം ടി20-ഏകദിന മത്സരങ്ങളാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ കളിക്കുന്നത്. അവസാന ടി20 മത്സരമായ 2022 ഫെബ്രുവരി 20 ലെ മത്സരമാവും തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിൽ വെച്ച് നടക്കുക. ഫെബ്രുവരി 15ന് നടക്കുന്ന ആദ്യത്തെ ടി20 മത്സരം കട്ടക്കിലാണ്. വിശാഖപട്ടണം, അഹമ്മദാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് തുടർന്നുള്ള മത്സരങ്ങൾ നടക്കുക.