ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

Breaking Local News

മങ്കട: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. വള്ളിക്കാപറ്റ പാറമ്മലിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കടന്നമണ്ണ യിലെ പങ്ങിണിക്കാടൻ നൈസാമുദ്ദീൻ്റെ മകൻ മുഹമ്മദ് നവാസ് ( 21 )ആണ് മരിച്ചത്. ആനക്കയം ചിറ്റത്തുപാറയിൽ ബേക്കറിക്കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. ജോലി കഴിഞ്ഞ് രാത്രി 9 മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. താഴേക്കു മറിഞ്ഞ ബൈക്ക് യാത്രകാരനെ മണിക്കൂറുകൾക്ക് ശേഷം രാത്രി രണ്ട് മണിയോടെ മങ്കട പോലീസിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ വെച്ചാണ് കണ്ടെത്താൻ കഴിഞ്ഞത്.
മലപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കടന്നമണ്ണ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി
മാതാവ് സാജിത, സഹോദരങ്ങൾ മുഹമ്മദ് നുവൈസ്, ഫാത്തിമ നിദ, മുഹമ്മദ് സിദാൻ