എടവണ്ണയിൽ മാർബിൾ ദേഹത്തു വീണ് യുവാവ് മരിച്ചു

Local News

മലപ്പുറം : എടവണ്ണയിൽ മാർബിൾ ദേഹത്തു വീണ് യുവാവ് മരിച്ചു. വാഹനത്തിൽ നിന്നും മാർബിൾ ഇറക്കുന്നിതിനിടയിലാണ് അപകടം ഉണ്ടായത്. എടവണ്ണ മുണ്ടേങര സ്വദേശി സജീബാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
മുണ്ടേങ്ങരിയിലെ വീട്ടിലേക്ക് കൊണ്ടുവന്ന മാർബിൾ എടവണ്ണ ഇ എം സി ആശുപത്രിക്ക് സമീപത്ത് നിന്നും ചെറിയ വാഹനത്തിലേക്ക് മാറ്റി ഇറക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. സജീബിനെ ഉടൻതന്നെ ഇ എം സി ആശുപത്രിയിലേക്കും, തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചിരുന്നു. മുണ്ടേങ്ങരയിലെ കെ ഉമ്മറിന്റെ മകനാണ് സജീബ്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശേഷം നാളെ രാവിലെ ബന്ധുക്കൾക്ക് വിട്ടു നൽകും.