ജമാഅത്തെ ഇസ്ലാമി ആര്‍.എസ്.എസുമായി ചര്‍ച്ച: പ്രതികരണവുമായി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ ചര്‍ച്ച അപ്രസക്തമാണെന്ന്

Keralam News Politics

ജമാ അത്തെ ഇസ്ലാമി ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതായി വാര്‍ത്തകള്‍ക്കു പിന്നാലെ പ്രതികരണവുമായി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. ആര്‍.എസ്.എസിന്റെ അടിസ്ഥാന തത്വം ഹിന്ദുത്വമാണെന്നും മതേതരത്വത്തെ അംഗീകരിക്കാത്തവരാണിവരെന്നു മാത്രമല്ല,
ഫാസിസ്റ്റ് സ്വഭാവമുള്ളവരാണെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ഇതിനാല്‍ തന്നെ ജമാഅത്ത് -ആര്‍.എസ്.എസ് ചര്‍ച്ച പ്രസക്തമല്ല,
അവര്‍ക്ക് കീഴടങ്ങുന്നതായി തോന്നിയാല്‍ തെറ്റില്ല, ഈ ചര്‍ച്ച അപ്രസക്തമാണെന്നും അദ്ദേഹം പററഞ്ഞു.
വിഷയാധിഷ്ഠിത ചര്‍ച്ചക്ക് പ്രധാനമന്ത്രിയെയാണ് കാണേണ്ടത്. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനാവില്ല. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണെങ്കില്‍ ഭരണത്തിലിരിക്കുന്നവരെ കാണണം.ആര്‍.എസ്.എസിനോട് സഹകരിക്കേണ്ട വിഷയത്തില്‍ സഹകരിക്കാം , വിധേയത്വം പാലിക്കേണ്ടതില്ല. ചര്‍ച്ച എന്തിനെന്ന് അവരാണ് പറയേണ്ടതെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു