ജമാഅത്ത് ഇസ്ലാമി-ആര്‍.എസ്.എസ് ചര്‍ച്ച;വിശദീകരിക്കേണ്ടത് അവരാണെന്ന് കുഞ്ഞാലിക്കുട്ടി

Keralam News Politics

മലപ്പുറം : ആര്‍എസ്എസുമായി ചര്‍ച്ചക്കുള്ള സാഹചര്യം നിലവിലില്ലെന്നും അവരുമായി പോരാടേണ്ട സമയമാണിതെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ജമാ അത്തെ ഇസ്ലാമി ആര്‍ എസ് എസുമായി ചര്‍ച്ച നടത്തിയതിനെ കുറിച്ച് അറിയില്ല അതേക്കുറിച്ച് വിശദീകരിക്കേണ്ടത് അവരാണ്.ചര്‍ച്ച നടത്തി എന്ന് വാര്‍ത്തകളില്‍ കണ്ട വിവരം മാത്രമേ തനിക്ക് ഉള്ളുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.