വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കൂലിപ്പണിക്കാരന്

Local News

കോട്ടയം : കോട്ടയം സ്വദേശിയായ കൂലിപ്പണിക്കാരനെ തേടിയെത്തിയത് വിൻവിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം. തിങ്കളാഴ്ച നറുക്കെടുത്ത ഭാ​ഗ്യക്കുറിയുടെ ഡബ്ല്യു.എക്‌സ്. 358520 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത്. മേച്ചേരിത്തറ മധു എന്ന ഗോപിയാണ് ആ ഭാഗ്യവാൻ. തീർത്തും അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ ഭാഗ്യമാണ് ഇതെന്നാണ് മധു പറയുന്നത്.

വീട്ടിലെ ദുരിതം തീർക്കാൻ പകലന്തിയോളം പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന മധു തൃക്കൊടിത്താനം കോട്ടമുറിയിലെ മാജിക്ക് ലക്കിസെന്ററിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. സമ്മാനാർഹമായ ടിക്കറ്റ് തൃക്കൊടിത്താനം സർവീസ് സഹകരണ ബാങ്കിലാണ് മധു ഏൽപ്പിച്ചിരിക്കുന്നത്.